Wednesday, 26 February 2020

പാലായിൽ കാർ മരത്തിലിടിച്ച് മറിഞ്ഞു; 5 മരണം

പാലാ (07/04/19) : പാലാ- തൊടുപുഴ റൂട്ടിൽ മാനത്തൂർ പള്ളിക്കു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ 5 മരണം. ഒരാളുടെ നില ഗുരുതരം. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ് (27), കടനാട് മലേപ്പറമ്പിൽ എൻ.പി.ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു 28) എന്നിവരാണു മരിച്ചത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 speeding, slipping, loss of control NCAP rated car & seat belts could have helped0 https://plus.codes/6JXRRM4Q+JP

തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ മൈൽക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത കടയിലേക്കും അതോടു ചേർന്നുള്ള വീട്ടിലേക്കും പാഞ്ഞു കയറി. തുടർന്നു മരത്തിലിടിച്ച് ഉയർന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ മുൻഭാഗം കത്തുകയും ചെയ്തു. കടയിലോ വീട്ടിലോ ഉണ്ടായിരുന്ന ആർക്കും പരുക്കില്ല.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...