വിഴിഞ്ഞം(06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി നന്ദകുമാർ ആണ് മരിച്ചത്. തമിഴ്‌നാട് നിന്ന് മീൻ കയറ്റി വരുമ്പോൾ ആണ് അപകടം സംഭവിച്ചത്. തൊട്ട് മുന്നിൽ പോയ കാറിനെ ഇടിക്കാതിരിക്കാൻ മിനി ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ആണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.05-10-2020 വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. കോവളം ബൈപാസിൽ വെള്ളാറിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lorry overturned while avoiding collition with car | drive slowly and safely | 1 | https://plus.codes/6JWRCX5F+PQ |

No comments:
Post a Comment