Friday, 9 October 2020

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

 വിഴിഞ്ഞം(06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി സ്വദേശി നന്ദകുമാർ ആണ് മരിച്ചത്. തമിഴ്‌നാട് നിന്ന് മീൻ കയറ്റി വരുമ്പോൾ ആണ് അപകടം സംഭവിച്ചത്. തൊട്ട് മുന്നിൽ പോയ കാറിനെ ഇടിക്കാതിരിക്കാൻ മിനി ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ ആണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.05-10-2020 വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. കോവളം ബൈപാസിൽ വെള്ളാറിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.




Vizhinjam (06-10-2020): The driver of a lorry overturned and died. The lorry went out of control and overturned. The deceased was identified as Nandakumar, a native of Pollachi, Tamil Nadu. The accident took place while the fish was being imported from Tamil Nadu. The lorry overturned when it suddenly braked to avoid hitting the car in front of it. The accident took place on 04-10-2020 at around 4 pm. The accident took place at Vellar on the Kovalam bypass. The driver, who sustained serious head injuries in the accident, was rushed to hospital but could not be saved. The accident took place on the way to Thiruvananthapuram from Vizhinjam.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry overturned while avoiding collition with cardrive slowly and safely1https://plus.codes/6JWRCX5F+PQ


കോട്ടക്കലിൽ മത്സരയോട്ടം; അപകടത്തിൽ യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

 കോട്ടക്കൽ(10-07-2020): ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്‌മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വ്യഴാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സിഐ പ്രദീപ് ,എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.


Kottakkal (10-07-2020): A young man was killed when his car collided with a bike at Chinnakal near Chankuvetty on the National Highway. The deceased has been identified as Rahman (19) of Kottakkal Parampilangadi Kunnathupadi. Tajuddin, a resident of Etericott, was rushed to hospital with injuries.The incident took place at 10 pm on Thursday. Bike riders are at risk. Locals said both the vehicles were going in the same direction at excessive speed. The injured Tajuddin is involved in several cases. Indications are that there was a dispute with those who got in the car. According to the police, a dispute related to cannabis was the cause of the accident. The probe is being led by CI Pradeep and SI Riyaz Chakkiri


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and car overspeedly driven and collideddrive slowly and safely1https://plus.codes/7J3R2294+XH


അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; യുവാവിന് പരിക്ക്

 കായംകുളം(09-08-2019): ബൈക്ക് അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ദേശീയ പാതയില്‍ കൊറ്റുകുളങ്ങരയ്ക്കു സമീപം ഉണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. കൊല്ലം കടയ്ക്കല്‍ ചിറപ്പറമ്പ് വിളയില്‍ ഭാഗം ഷമീര്‍ മന്‍സിലില്‍ ഷാജഹാന്റെ മകന്‍ ഷമീറിനാണ് പരുക്കേറ്റത്.

ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിച്ച വാഹനം കണ്ടെത്താന്‍ പോലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

Kayamkulam (09-08-2019): A young man was injured in a bike accident. He was injured in a bike accident near Kottukulangara on the National Highway. Shahjahan's son Shameer was injured in Shamir Manzil, part of the Kollam Kadakkal Chirapparambu crop.The car that hit the bike went off without stopping. The accident took place at 2.30 am today. He was admitted to the Taluk Hospital and later to the Alappuzha Medical College Hospital. Police are checking nearby CCTV footage to find the crashed vehicle.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car hit on bikedrive slowly and safely0
https://plus.codes/6JXR5FPQ+XC


read more from source

വാഹനാപകടത്തിൽ പരിക്ക്

 പെരിന്തൽമണ്ണ(11-08-2020): പെരിന്തൽമണ്ണയിൽ കാറുകൾ കൂട്ടിമുട്ടി മേലാറ്റൂർ സ്വദേശി ഉഷസ് വീട്ടിൽ ഉഷ (53), അങ്ങാടിപ്പുറത്ത് വച്ച് ബൈക്ക് മറിഞ്ഞ് കൂട്ടിൽസ്വദേശി ഇല്ലിക്കൽ വീട്ടിൽ അബ്ദുൾ അമീർ (50), ചെറുകരയിൽ വച്ച് ബൈക്കും വാനും കൂട്ടിമുട്ടി പാലത്തോൾസ്വദേശികളായ താഴേപ്പുറത്ത് വീട്ടിൽ സുധീഷ് (27), മേലേപുറത്ത് വീട്ടിൽ അജിത്ത് (25) എന്നിവരെ പരുക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Perinthalmanna (11-08-2020): Usha Veetil Usha (53), a resident of Melattur, was hit by a car in Perinthalmanna.Abdul Ameer (50) of Illikkal house, Sudheesh (27) of Thazhepurath house and Ajith (25) of Melepurath house were admitted to Maulana hospital with injuries.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and van collideddrive slowly and safely0https://plus.codes/7J2RX6G2+XH


പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്നു​പേർക്ക് പരിക്ക്​

 മുണ്ടക്കയം ഈസ്​റ്റ്(13-09-2020)​: പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കുപോയ ആംബുലൻസ് നിയന്ത്രണംവിട്ട്​ തലകീഴായി മറിഞ്ഞ്​ മൂന്നുപേർക്ക് പരിക്ക്​.വണ്ടിപ്പെരിയാറ്റിൽനിന്ന്​ കോട്ടയത്തേക്ക് പോയ ആംബുലൻസ് മരുതുംമൂട്ടിൽ നിയന്ത്രണംവിട്ട്​ തലകീഴായി മറിയുകയായിരുന്നു. വണ്ടിപ്പെരിയാർ അർണക്കൽ ഡിവിഷനിൽ താമസക്കാരായ അറയ്​ക്കൽ സെബാസ്​റ്റ്യൻ (34), ഭാര്യ ഷേർളി (24), ഷേർളിയുടെ മാതാവ് സിസിലി (52) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ മുപ്പത്തിയഞ്ചാം മൈൽ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. സെബാസ്​റ്റ്യ​ൻ -ഷേർളി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുട്ടിയെ വണ്ടിപ്പെരിയാർ അർണക്കൽ എസ്​റ്റേറ്റ് വക ഗാർഡൻ ആശുപത്രിയിൽനിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകു​േമ്പാൾ ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം.കുഞ്ഞിന്​ പരിക്കില്ല. റോഡി​െൻറ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം റബർമരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടം വഴിമാറി.


Mundakkayam East (13-09-2020): An ambulance carrying a young child to the hospital overturned and injured three people. The injured were identified as Arakkal Sebastian, 34, his wife Shirley, 24, and Shirley's mother Sicily, 52, all residents of Vandiperiyar Arnakkal Division. Sebastian and Shirley's four - month - old baby was taken to Kottayam from Vandiperiyar Arnakkal Estate Garden Hospital at 6.45 am on Saturday. The baby was not injured. The accident took place when the vehicle overturned on the side of the road and hit a rubber tree.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
ambulance lost control and overturneddrive slowly and safely0https://plus.codes/6JXRGVQP+4V



ആറ്റിങ്ങല്‍ അപകടം: മരണം മൂന്നായി

 ആ​റ്റി​ങ്ങ​ല്‍(15-06-2020): ദേ​ശീ​യ​പാ​ത​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ ടി.​ബി ജ​ങ്​​ഷ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ സ​ജീ​ന മ​ന്‍സി​ലി​ല്‍ നാ​സ​റു​ദ്ദീ​ന്‍-​അ​ബു​സാ​ബീ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഹ​സാ​ര സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഉ​ട​മ അ​സീം നാ​സ​ര്‍ (33), ക​ല്ലു​വാ​തു​ക്ക​ല്‍ അ​ടു​ത​ല ന​ട​യ്ക്ക​ല്‍ പ്രി​ന്‍സി​യ​ത്തി​ല്‍ കു​ഞ്ചു​രാ​മ​ക്കു​റു​പ്പ്- രാ​ഗി​ണി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ്രി​ന്‍സ് കെ. ​കു​റു​പ്പ് (33), അ​ടു​ത​ല ന​ട​യ്ക്ക​ല്‍ മ​നീ​ഷ് ഭ​വ​നി​ല്‍ മ​ണി​ക​ണ്ഠ​ന്‍ പി​ള്ള-​വി​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നീ​ഷ് .എം (29) ​എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ന​ട​യ്ക്ക​ല്‍ വി​ഹാ​റി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​പി​ന്‍ (30), വി​നീ​ത് (26), ക​ല്ലു​വാ​തു​ക്ക​ല്‍ ക​ലാ​നി​ല​യ​ത്തി​ല്‍ അ​ഖി​ല്‍ (28), ന​ട​യ്ക്ക​ല്‍ ആ​ര്‍.​എ​സ് നി​വാ​സി​ല്‍ മ​ഹേ​ഷ് (മാ​ലു -38), ക​ല്ലു​വാ​തു​ക്ക​ല്‍ സു​ബി നി​വാ​സി​ല്‍ സു​ബി​ന്‍ (29) എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ഹേ​ഷ്, സു​ബി​ന്‍ എ​ന്നി​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്​. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​ൽ ടാ​ങ്ക​ര്‍ ലോ​റി​യും എ​തി​ര്‍ദി​ശ​യി​ല്‍ വ​ന്ന ഫൊ​ര്‍ച്യൂ​ണ​ര്‍ കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ല്‍ എ​ട്ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. 




Attingal (15-06-2020): At the TB junction at Attingal on the National Highway. The death toll from a road accident has tripled. Kollam Kallu Vatukkal Sajina Mansilil Nasaruddin - Abu Sabee Widampa Azim Nasser (33), owner of Kanhazara supermarket, is the owner of the shop. In the next step in the sum, the child will be in the princely state - Raginiya. The couple's son, Prince K. Group (33), Manikandan Pillai in Manish Bhavani in the next round- The couple is survived by their son, Manish M (29). Chhath. Vipin (30), Vineeth (26) and Kalluva are brothers in Nadkal Vihari. Akhil (28) at Tukkal Art Gallery and RS Nivas at Nadakkal. Mahesh (Malu-38) and Subin Nivasil Subin (29) of Kallu Vatukkal. Trivandrum Trivandrum Medical College Hospital Is in Tsa y. The injuries of Mahesh and Subin are serious. The accident happened around 11.30 pm on Sunday. Milk coming from the Kollam side to the Nantapuram area. Anchor Lorry was also hit by a Fortuner car coming from the opposite direction. There were eight people in the car.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
carand lorry collideddrive slowly and safely3https://plus.codes/6JWRPR48+52


ബൈക്ക് അപകടം: ക്വറന്‍റീനിലായിരുന്ന സൈനികനും സുഹൃത്തും മരിച്ചു

 കണ്ണൂർ(18-06-2020): കൂത്തുപറമ്പിലുണ്ടായ ബൈക്കപകടത്തിലാണ് മാവിലായി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കരസേനയിലെ ജോലി ചെയ്യുന്ന വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കായലോട് പറമ്പായി കവലയ്ക്ക് സമീപം വച്ച് ഇരുവരും സഞ്ചരിച്ച ബൈക്ക് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.


Kannur: Two youths from Mavilai were killed in a bike accident at Koothuparamba. The deceased have been identified as Vaishakh, 25, and his friend Abhishek Babu, 21. The accident happened at around 3 am today. The bike they were traveling on crashed into a wall near the Parambai junction on the lake. Both died at the scene.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control and hit on walldrive slowly and safely2https://plus.codes/7J3QRGPC+4W


കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ അപകടം; ഒരു മരണം

ആലപ്പുഴ(30-06-2020) :കായംകുളം-തിരുവല്ല സംസ്ഥാന പാതയിൽ നിറയിൽ മുക്കിന് സമീപം വാഹനാപകടം. പുലർച്ചെ 12.30ടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിക്കുയായിരുന്നു.അപകടത്തിൽ ഒരാൾ മരിച്ചു. അർത്തികുളങ്ങര, നിറയിൽ മുക്ക് സ്വദേശി ജേക്കബ് ജോൺ (55)ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുപേരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം ഫയർ ഫോഴ്‌സ് വിഭാഗമെത്തിയാണ് വാഹനത്തിൽ കുടുങ്ങി കിടന്ന നാല് പേരേയും പുറത്തെടുത്തത്.

Alappuzha (30-06-2020): An accident occurred on the Kayamkulam-Thiruvalla state highway near Nirayil Mook. The accident took place at 12.30 am. The car went out of control and hit the post.One person died in the accident. The deceased has been identified as Jacob John, 55, of Nirayil Mukku, Arthikulangara. Three people were injured. The condition of one of them is serious. All the three were admitted to Vandanam Medical College Hospital. The Kayamkulam fire brigade reached the spot and rescued the four persons trapped in the vehicle.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and hit on postdrive slowly and safely1
https://plus.codes/6JXR5GM4+R6


ബൈക്കിടിച്ച് 68കാരന് പരിക്ക്

 അഞ്ചരക്കണ്ടി(05-10-2020): . തട്ടാരി പാലത്തിന് സമീപം താമസിക്കുന്ന പവിത്രൻ നമ്പ്യാർക്കാണ്​ (68) പരിക്കേറ്റത്. അഞ്ചരക്കണ്ടി ജങ്ഷന് സമീപത്തെ മിൽമ കടക്ക് മുൻവശത്തായി 05-10-2020 രാവിലെ 7.30 ഓടെയാണ് അപകടം. ടൗണിൽ പാൽ വാങ്ങാനെത്തിയ പവിത്രൻ നമ്പ്യാരെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. വീഴ്ചയിൽ തലക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Ancharakandi:. Pavithran Nambiar (68), a resident of Thattari bridge, was injured. The accident took place at around 7.30 am on Monday in front of Milma Kadak near Ancharakandi junction. Pavithran Nambiar, who came to buy milk in the town, was hit by a speeding bike. The crashed bike went off without stopping. He was admitted to a private hospital in Kannur with head injuries.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike drove over speed and hit the person

drive slowly and safely0https://plus.codes/7J3QVGJ4+9W


read more from source

സ്കൂട്ടർ മറിഞ്ഞ് അപകടം

 ചേലച്ചുവട്‌(06-10-2020) – വണ്ണപ്പുറം പാതയിൽ മുണ്ടൻപടിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.അപകടത്തിൽ സ്കൂട്ടർ യാത്രികരായ 2 പേർക്ക് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.


Chelachuvad (06-10-2020) - Two persons on a scooter were injured in an accident near Mundanpadi on Vannappuram road this morning.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
scooter lost controldrive slowly and safely0https://plus.codes/6JXRXRGC+MH


കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; നാല് പേർക്ക് ഗുരുതര പരിക്ക്

 പാണ്ടിക്കാട്(25-07-2020): വള്ളുവങ്ങാട് പാലത്തിൽനിന്ന് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി അബ്ദുൾ നാസറിന്റെ മകൻ മുഹമ്മദ് നാസിഫ് (23) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. വള്ളുവങ്ങാട്ടെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഞ്ചേരി കാരാപ്പറമ്പ് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വള്ളുവങ്ങാട് പാലത്തിന്റെ കൈവരികൾ തകർത്ത് കാർ കാക്കത്തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാർ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നാസിഫ് മരിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പി ശിബിലി (23)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മണ്ണയിൽ സ്വഫ്വാൻ (24), മുഹമ്മദ് നബീൽ (20), കെ അജ്മൽ (22) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകട കാരണമെന്നാണ് നിഗമനം.



Pandikkad (25-07-2020): A young man had a miserable end when his car overturned into a ravine from Valluvangadu bridge. The deceased has been identified as Muhammad Nasif, 23, son of Abdul Nasser, a resident of Nellikuth, Manjeri. The accident happened around 4pm on Saturday. The car in which the five-member group was traveling was returning from a function in Valluvangad. The occupants of the car were Manjeri Karaparambu residents. The car overturned towards Kakkathottu after breaking the arches of Valluvangadu bridge. Rescue operations were immediately launched under the leadership of the locals. The car was completely submerged in water. The injured were rushed to hospital but Nasif died at Manjeri Medical College. P Shibili (23) was admitted to Kozhikode Medical College Hospital with serious injuries while Mannayil Swafwan (24), Mohammad Nabeel (20) and K Ajmal (22) were admitted to a private hospital in Manjeri. The conclusion is that speeding is the cause of the accident.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over seeded car fall from bridge drive slowly and safely1https://plus.codes/7J3R452R+59


കണ്ടെയ്‌നർ റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

 കൊച്ചി(29-08-2020): എറണാകുളം കണ്ടെയ്‌നർ റോഡിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു. ലേറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ചേരാനല്ലൂർ സിഗ്നൽ ജങ്ഷനി സമീപത്താണ് അപകടം നടന്നത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം, ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.


Kochi: An uncontrolled container lorry met with an accident on Ernakulam Container Road. Larry and the scooter collided with the car. One died. Six people were injured. The accident took place near Cheranalloor signal junction. The injured were shifted to a private hospital. The deceased has not been identified. The condition of one of the injured is serious and the injuries of the rest are not serious.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
container lorry lost control and hit on scooter and cardrive slowly and safely1https://plus.codes/7J2R5C8Q+7M


അമ്പലപ്പുഴയില്‍ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

 എടത്വ(13-09-2020): നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ പോയ കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി രതീഷിനാണ് പരിക്കേറ്റത്.13-09-2020 ഉച്ചകഴിഞ്ഞ് 2.30 ന് എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന് സമീപത്തുവെച്ചാണ് അപകടം. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. രതീഷിന്റെ കൈയ്ക്കും മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. എടത്വ ജോര്‍ജ്ജിയന്‍ പബ്ലിക് സ്‌കൂളില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയെ തിരികെ കൊണ്ടുവരാന്‍ അമ്പലപ്പുഴയില്‍ നിന്ന് പുറപ്പെട്ട കാറാണ് അപകടത്തില്‍ പെട്ടത്. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ രതീഷിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 




Edathwa (13-09-2020): The driver of the car that was going to bring back the student who wrote the NEET examination hit a tree and injured him Ratheesh, a native of Ambalapuzha, was injured. The front of the car was completely destroyed in the accident. Ratheesh's hand and face are injured. The injury is not serious. The car was traveling from Ambalapuzha to fetch a student who had written the NEET exam at Edathwa Georgian Public School. Ratheesh was rushed to a private hospital with the help of locals.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost control and hit on treedrive slowly and safely0https://plus.codes/6JXRH8RM+32


ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്

 ആലപ്പുഴ(08-06-2020): അമിത വേഗത്തില്‍ വന്ന ലോറിയും സ്‌കൂട്ടറും കുട്ടി ഇടിച്ച് യുവാവിന് പരിക്ക്. തിരുവല്ല കായംകുളം സംസ്ഥാന പാതയില്‍ മാന്നാര്‍ കോയിക്കല്‍ ജംഗ്ഷന് സമീപം ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനു പരിക്കേറ്റു. കുട്ടനാട് ചേന്നങ്കരി സ്വദേശിയായ ആളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. അമിതവേഗത്തില്‍ വന്ന ലോറി സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Alappuzha (08-06-2020): A young man was injured when a lorry and a scooter hit. A young man was injured when a lorry and a scooter collided near Mannar Koikkal junction on the Thiruvalla-Kayamkulam state highway. The victim was a native of Kuttanad Chennankari. The incident took place this evening. Locals said the lorry, which was speeding, hit the scooter. He was admitted to a private hospital in Parumala with serious injuries.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lorry hit on scooterdrive slowly and safely0https://plus.codes/6JXR8GFM+Q4


വാഴക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്.

 മൂവാറ്റുപുഴ(03-10-2020):-വാഴക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്.ഇന്നലെ രാത്രി എട്ടോടെ വാഴക്കുളം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് തടി ലോഡുമായി പോയ ലോറിയും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.അപകടത്തിൽ തലക്ക് പരിക്കേറ്റ കാവക്കാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ അഖിൽ അമിത്ഷാണിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കുകൾ ഗുരുതരമല്ല.



Muvattupuzha (03-10-2020): - A young man was injured in a road accident at Vazhakulam. The accident took place near Vazhakulam petrol pump at 8 last night. .Injuries are not serious.





Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and lorry collideddrive slowly and safely0https://plus.codes/6JXRWJXM+22


ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

 ലക്കിടി (06-10-2020): പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പാലപ്പുറം മാങ്ങോട്ടുവളപ്പിൽ ഇസ്മയിലിനാണ്‌ (32) പരിക്കേറ്റത്. 04-10-2020  രാത്രി 10.50-ന് ചിനക്കത്തൂർ കാവിന് സമീപത്തായിരുന്നു സംഭവം. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ പൊതുപ്രവർത്തകനായ ഗോപി ലക്കിടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.

Lakkidi (06-10-2020): A young man was injured when his bike overturned on the Palakkad-Kulappully state highway. Ismail (32) was injured in the incident. The incident took place at 10.50 pm on 04-10-2020 near Chinnakathoor Kavu. Public activist Gopi Lakkidi rushed the injured youth to a private hospital in Ottapalam. The injury is not serious.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost controldrive slowly and safely0https://plus.codes/7J2RQCC9+3H


ചേറ്റുകുഴിയില്‍ സ്‌കൂട്ടി അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു

 ചേറ്റുകുഴി(04-10-2020):ചേറ്റുകുഴിയില്‍ സ്‌കൂട്ടി അപകടത്തില്‍ പെട്ട് യുവാവ് മരിച്ചു.നെടുങ്കണ്ടം കല്‍കൂന്തല്‍ സ്വദേശി ആലേപ്പുരയ്ക്കല്‍ പ്രശാന്ത്(21) ആണ് മരിച്ചത്ചേറ്റുകുഴിയിലെ ബന്ധു വീട്ടില്‍ പോയി, നെടുങ്കണ്ടത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ചേറ്റുകുഴി അപ്പാപ്പിക്കടയ്ക്ക് സമീപത്ത് വെച്ച്, പ്രശാന്ത് ഓടിച്ചിരുന്ന സ്‌കൂട്ടി നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


Chettukuzhi (04-10-2020): A young man was killed in a scooter accident at Chettukuzhi. The Scooty driven by Prashant went out of control and crashed into a rock near Chetukuzhi Appappikada. He was rushed to a private hospital in Kattappana but succumbed to his injuries.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
scooter lost control and hit on rockdrive slowly and safely1https://plus.codes/6JXVQ5M4+5Q


തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു

 മലപ്പുറം(07-10-2020): തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി 16 വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ പാറക്കല്‍ ഹസന്‍ക്കുട്ടി-സാബിറ ദമ്ബതികളുടെ മകന്‍ ഷിബിലിയാണ് മരിച്ചത്. ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ട് പറമ്ബിലാണ് അപകടം നടന്നത്.ഇടറോഡില്‍ നിന്ന് മുതുവില്‍ക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. മലയിലെ കൃഷിയിടത്തില്‍ നിന്നുള്ള വാഴക്കുലകളും മറ്റും ജീപ്പിലുണ്ടായിരുന്നതിനാല്‍ തല പുറത്തേക്കിട്ടാണ് യാത്ര ചെയ്തത്.


Malappuram (07-10-2020): A 16-year-old boy died when his head got stuck between a coconut and a jeep. Shibili, son of Parakkal Hasankutty and Sabira, a native of Vengara, Malappuram, died on the spot. The accident took place at Cherur Kottekkat Parambil on Urakam hill. The jeep was carrying bananas and other things from a farm on the hill, so the head traveled outwards.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
jeep lost control;moved backwards and head hit on treekeep your body parts inside while travelling in vehicles0https://plus.codes/7J2RH5FR+HX

read more from source



ലോറികള്‍ കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്ക്.

 തൃശൂര്‍(08-09-2020): മുതുവറയില്‍ ലോറികള്‍ കൂട്ടിയിടിച്ച് പേരാമ്പ്ര സ്വദേശിയായ ഡ്രൈവര്‍ക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടോടെ റിയല്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമായിരുന്നു അപകടം. പേരാമ്പ്ര സ്വദേശി പെരിങ്ങാടന്‍ വീട്ടില്‍ വേണു (60) ന് ആണ് പരിക്കേറ്റത്. ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thrissur (08-09-2020): A driver from Perambra was injured in a lorry collision at Muthuvara. The accident happened near Real Supermarket around 2 in the morning. Venu (60), a resident of Peringadan, Perambra, was injured in the incident. Actus activists admitted him to a private hospital in Thrissur.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
two lorries collideddrive slowly and safely0https://plus.codes/7J2RH54F+58




സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക് ..

 തൃശ്ശൂർ(26-09-2020) കേച്ചേരിയിൽ സ്കൂട്ടർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വണ്ടി മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി കൈക്കുളങ്ങര വീട്ടിൽ അബ്ദുൽകാദർ ഭാര്യ മുംതാസിന് (45) ആണ് പരിക്ക് പറ്റിയത്. കേച്ചേരി പാലത്തിന് മുകളിൽ വെച്ചായിരുന്നു അപകടം. കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Thrissur (26-09-2020) A housewife was injured when her scooter overturned in Kechery. Abdulkader's wife Mumtaz (45) was injured in the incident. The accident took place above the Kechery bridge. Kechery Acts workers were immediately admitted to the Kunnamkulam Royal Hospital.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike fall on path hole and lost controldrive slowly and safely0https://plus.codes/7J2RJ497+MX



ദേശീയപാതയിൽ ചേപ്പുംപാറക്ക് സമീപം വാഹനാപകടം

 ചേപ്പുംപാറ(05-10-2020) : ചേപ്പുംപാറ വളവിനു സമീപം കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് കാലിന് സാരമായി പരിക്കേറ്റു. നാട്ടുകാർ ഇ യാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി എത്തിച്ചു.


Chepumpara (05-10-2020): A bike collided with a car near the Chepumpara bend. The bike passenger was seriously injured in the accident. The locals rushed him to Kanjirapally Taluk Hospital.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike hit on backside of cardrive slowly and safely0https://plus.codes/6JXRJJHF+RV



കേച്ചേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്.

  കേച്ചേരി(04-10-2020): മരം കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്. വളാഞ്ചേരി സ്വദേശി ഉച്ചോളിപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണുവിന് (29) ആണ് പരിക്കേറ്റത്. തുവ്വാനൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം, പരിക്ക് പറ്റിയ വിഷ്ണുവിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kechery (04-10-2020): A bike passenger was injured in a collision with a lorry carrying timber. Vishnu (29), son of Uchholiparambil Subramanian, a native of Valancherry, was injured. The accident took place near the Thuvvanur petrol pump and the injured Vishnu was admitted to the Thrissur private hospital by Kechery Acts activists.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike collided with lorrydrive slowly and safely0https://plus.codes/7J2RJ4C6+8V


ദേശീയ പാതയിലെ പാതാള കുഴിയിൽ സ്കൂട്ടർ വീണ് തഹസീൽദാർക്ക് പരിക്ക്; ഇവിടെ ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് 10 ഓളം പേർ

 കാഞ്ഞങ്ങാട്(03.10.2020) :ദേശീയ പാതയിൽ പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിലെ പാതാള കുഴിയിൽ സ്കൂട്ടർ വീണ് തഹസീൽദാർക്ക് പരിക്ക്. ഒരു മാസത്തിനിടെ ഇവിടെ അപകടത്തിൽപ്പെട്ടത് 10 ഓളം പേരാണ്.വെളളരിക്കുണ്ട് തഹസീൽദാർ പി കുഞ്ഞികണ്ണനാണ് അപകടത്തിൽപ്പെട്ടത്‌. ഭാഗ്യകൊണ്ട് മാത്രമാണ് ചെറിയ പരിക്കുകളോടെ അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടത്. കുഴിയിൽ മറിഞ്ഞ് വീണ തഹസീൽദാരെ അതു വഴി വന്ന കാർ യാത്രകാരൻ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അബ്ദുർ റസാഖ് തായിലക്കണ്ടി ആഴ്ചകൾക്ക് മുമ്പ് നിരാഹാര സമരം നടത്തിയിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ ടാറിംഗ് നടത്തുമെന്ന് അറിയിച്ചെങ്കിലും ഒരു മാസം ആകാറായിട്ടും കുഴി നികത്താൻ തയ്യാറായിട്ടില്ല.റോഡ് ടാക്സ് അടക്കം പതിനായിരങ്ങൾ വാഹന ഉടമകളിൽ നിന്ന് ഈടാക്കുമ്പോഴും ദേശീയ പാത കുണ്ടും കുഴിയുമായി കിടക്കുകയാണ്. നാലു വർഷത്തിലധികമായി ദേശീയപാതയിൽ ഒരു അറ്റകുറ്റപണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

Kanhangad (03.10.2020): A scooter fell into a ditch on the Pathanakkad railway overbridge on the National Highway, injuring the tehsildar. In a month, about 10 people were involved in the accident. Only by luck did he miraculously escape with minor injuries. Kanhangad Municipal Councilor Abdur Razzak Thailakandi had gone on a hunger strike a few weeks ago demanding that the deplorable condition of the national highway be rectified. The Kanhangad Municipal Corporation Chairman and Vice-Chairperson met the public works officials and informed them that the tarring would be done soon after the problem was brought to their notice. However, the pit was not ready for a month. Locals say no repairs have been made to the national highway for more than four years.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike fall on path hole at overbridge drive slowly and safely0https://plus.codes/7J4Q74C7+32


കൊപ്പത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

 കൊപ്പം (05-10-2020): കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരിക്ക് സമീപം ടോറസ് ലോറി ബൈക്കിലിടിച്ച് അപകടം.ബൈക്ക് യാത്രക്കാരായ കൈപ്പുറം സ്വദേശി അഫ്‌സൽ, നെടുങ്ങോട്ടൂർ സ്വദേശി ഷെഫീക് എന്നിവർക്ക് പരിക്കുപറ്റി. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. ഇരുവാഹനവും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറിയെ ബൈക്ക് മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കാര്യമായ പരിക്കുപറ്റിയ അഫ്‌സൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെഫീകിന്റെ പരിക്ക് ഗുരുതരമല്ല. കൊപ്പം പോലീസ് മേൽ നടപടി സ്വീകരിച്ചു.




Koppam: A Torres lorry collided with a bike near Pulassery on the Koppam-Valanchery road. They were admitted to various hospitals. The accident took place on Sunday evening. Both the vehicles were heading towards Pattambi. Afzal, who was critically injured, is undergoing treatment at a private hospital in Perinthalmanna. Sheffield's injury is not serious. Koppam took action against the police.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
LORRY HIT ON BIKEdrive slowly and safely0https://plus.codes/7J2RV58G+GX


നടുറോട്ടിലിറക്കിയ ജില്ലിയിൽ കയറി ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്

പടന്ന(04-10-2020): റോഡി​ൻെറ അരികുവശംകെട്ടാൻ നടു റോഡിൽ ഇറക്കിയ ജില്ലിക്ക് മുകളിൽ പാഞ്ഞുകയറിയ ബൈക്ക് മറിഞ്ഞ് യാത്രികന് ഗുരുതര പരിക്ക്. പടന്ന ബസാറിലെ പി.ഖാലിദി​ൻെറ മകൻ എൽ.കെ. സിയാദാണ് (20)  വ്യാഴാഴ്ച രാത്രി ആയിറ്റി കൊക്കടവിൽ അപകടത്തിൽപെട്ടത്. തലക്ക് സാരമായ പരിക്കോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. എടച്ചാക്കൈ പാലം മുതൽ ആയിറ്റി വരെ റോഡിന് ഇരുവശവും താഴ്ചയായതിനാൽ മ​െണ്ണാലിച്ച് റോഡിന് ഭീഷണിയാകുന്നതിനാലാണ് വശങ്ങൾ കെട്ടി സംരക്ഷിക്കുന്നത്. എന്നാൽ, ഇതിനായി മണ്ണും ജില്ലിയും ഇറക്കിയതാവട്ടെ നടുറോട്ടിലും. അണക്കെട്ട് പരിസരം, അഴീക്കൽ ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളിൽ പണി പൂർത്തിയായെങ്കിലും ബാക്കിവന്ന ജില്ലിയും മണ്ണും റോഡിൽ തന്നെ കിടക്കുകയാണ്. രാത്രി ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കാണ് ഇത് ഭീഷണിയാകുന്നത്. രാത്രി വാഹനമോടിക്കുന്നവർക്ക് കാണുന്ന വിധത്തിലുള്ള റിഫ്ലക്​ടർ സ്റ്റിക്കറോ മറ്റ് മുന്നറിയിപ്പ് സംവിധാനമോ ഇല്ലാതിരുന്നതാണ് ബൈക്ക് അപകടത്തിൽപെടാൻ കാരണം. ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചില്ലെങ്കിൽ ഇനിയും ഇവിടെ അപകടമേഖലയാകും. 


padana (04-10-2020): A motorcyclist was seriously injured when his bike overturned on Jilli, which was unloaded in the middle of the road to bind to the side of the road. L.K Siyad (20), son of P. Khalid of Patna Bazaar (20) was involved in an accident at IT Kokkadavu on Thursday night 01-10-2020. The young man was admitted to the intensive care unit of a private hospital in Kannur with serious head injuries. The road from Edachakkai bridge to Aiti is low on both sides and the sides are protected as the road is threatened by mud. However, for this purpose, the soil and the gill were brought down in the middle of the road. Although work has been completed on the dam site and the Azheekal Juma Masjid area, the rest of the jill and soil remain on the road. This poses a threat to vehicles passing through it at night. The bike was involved in an accident due to the lack of a reflector sticker or other warning system visible to night drivers. If such a warning system is not installed, it will still be a danger zone.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control due to JILLI on roaddrive slowly and safely0https://plus.codes/7J4Q45X4+XM


ഇടുക്കി കോട്ടയത്ത്‌ ഷോറൂമിൽ നിന്ന് കട്ടപ്പനക്ക് വന്ന ഹോണ്ടാസിറ്റി കാർ അപകടത്തിൽ പെട്ടു.

ഇടുക്കി(30-09-2020): കോട്ടയത്ത്‌ ഷോറൂമിൽ നിന്ന് കട്ടപ്പനക്ക് വന്ന ഹോണ്ടാസിറ്റി കാർ അപകടത്തിൽ പെട്ടു. ഏലപ്പാറ ഒന്നാം മൈലിന് സമീപത്താണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവറെ കൂടാതെ ഒരു യാത്രക്കാരൻ മാത്രമാണ് കാറിലുണ്ടായിരുന്നത്. വളവ് തിരിഞ്ഞ കാർ തിട്ടയിലിടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല





Idukki (30-09-2020): A Honda City car coming to Kattappana from Kottayam showroom met with an accident. The car overturned near the first mile of Elappara. There was only one passenger in the car besides the driver. The car turned around and overturned on the road. No one in the car was injured


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
car lost controldrive slowly and safely0https://plus.codes/6JXRGRWF+7C


ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

 പാമ്പാടി(04-10-2020) .ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മല്ലപ്പള്ളി ആനിക്കാട് തുണ്ടിയിൽ അജേഷ് (30)ആണ് മരിച്ചത്. 03-10-2020 രാത്രി എട്ടുമണിയോടെ ആലം പള്ളി മാന്തുരുത്തി റോഡിൽ പൊത്തൻപുറം ജംഗ്ഷനിലായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ എസ് എൻ പുരം സ്വദേശി ബിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ ഉള്ള ബന്ധു വീട്ടിൽ വന്ന ശേഷം മല്ലപ പള്ളിയിലേക്ക് മടങ്ങുകയായിരുന്നു അജേഷ്.എതിർ ദിശയിൽ നിന്ന് ബിനു സഞ്ചരിച്ച ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം പാമ്പാടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജിവ ൻ രക്ഷിക്കാനായില്ല.


Pampady (04-10-2020) .A young man died in a collision between two bikes. The deceased has been identified as Ajesh, 30, of Anicad, Mallappally. The accident took place at Pothanpuram junction on Alam Palli Manthuruthy road at 8 pm on 03-10-2020. Binu, a native of SN Puram, was admitted to the Medical College Hospital with serious injuries. Ajesh was returning to Mallapa Palli after returning to his relative's house in Pampady.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bikes collided each otherdrive slowly and safely1https://plus.codes/6JXRHJ5W+C2


കണ്ണൂരിൽ വാഹനാപകടം; ജവാൻ മരിച്ചു

 കണ്ണൂർ (03-10-2020): കാറും സ്‌കൂട്ടറും കൂട്ടിയിച്ച് ജവാൻ മരിച്ചു. ചേലേരി സ്വദേശി അനൂപ് (40) ആണ് മരിച്ചത്. ചേലേരി എയുപി സ്‌കൂളിന് മുൻപിൽവെച്ചായിരുന്നു അപകടം.കൊളച്ചേരി മുക്ക് ഭാഗത്തു നിന്നും വരികയായിരുന്ന കാർ അനൂപിന്റെ സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അനൂപിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Kannur (03-10-2020): A jawan was killed when his car and scooter collided. The deceased has been identified as Anoop, 40, of Cheleri. The accident took place in front of Cheleri AUP School. The injured Anoop was rushed to the hospital but could not save his life.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike and car collideddrive slowly and safely1https://plus.codes/7J3QWCQ3+



Saturday, 3 October 2020

വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് വാനിന്റെ അടിയിലേക്ക് വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 കോട്ടയം(12-08-2020): വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏറ്റുമാനൂർ തെള്ളകത്ത് എംസി റോഡിലുണ്ടായ അപകടത്തിൽപെട്ട് തൃശ്ശൂർ ചെങ്ങല്ലൂർ കുറിശ്ശേരി സോബിൻ ജെയിംസ് (23) ആണ് മരിച്ചത്.11--08-2020  രാവിലെ തെള്ളകം ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സോബിൻ. വെള്ളക്കെട്ടിന് സമീപം മറ്റൊരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന് നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നുള്ള പിക്കപ്പ് വാനിന്റെ അടിയിലേക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് മരിച്ചു.

Kottayam (12-08-2020): A young man died after his bike overturned in a flood and was undergoing treatment for serious injuries. Sobin James (23) of Kurisseri, Chengallore, Thrissur was killed in an accident on Ettumanoor Thellakathu MC Road.The accident took place near Thellakam junction on the morning of 11-08-2020. Sobin was on his way to Kottayam from Ettumanoor. The bike lost control and crashed into the bottom of the pickup van from the opposite direction while overtaking another bike near the water. He was rushed to hospital but died today.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
bike lost control due to water on roaddrive slowly and safely1https://plus.codes/6JXRJGWW+CR


നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...