Thursday, 30 April 2020

സംസ്ഥാന പാത മാരാർകുളത്തിനു സമീപം ലോറി അപകടം

കോങ്ങാട് (30/04/20) : സംസ്ഥാന പാത മാരാർകുളത്തിനു സമീപം വീണ്ടും അപകടം. നിമിഷങ്ങളുടെ വ്യത്യാസത്തിൽ 2 ലോറികൾ അപകടത്തിൽപെട്ടു. ഇന്നലെ പുലർച്ചെ തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കോഴി കയറ്റി വന്ന ലോറി മറിഞ്ഞു.
തൊട്ടു പിന്നാലെ ഇതേ ദിശയിൽ വന്ന മറ്റൊരു കോഴി ലോറി നിയന്ത്രണം വിട്ട് ചാലിൽ ഇറങ്ങി. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ ലോറിയിലുണ്ടായിരുന്ന കോഴികളെ മറ്റൊരു വാഹനം എത്തിച്ച് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയും ഇവിടെ ലോറി മറിഞ്ഞിരുന്നു. അതിനു മുൻപ് പിക്കപ് വാൻ മറിഞ്ഞു. കഴിഞ്ഞയാഴ്ച കാർ വൈദ്യുതി തൂൺ ഇടിച്ചു തകർത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/7J2RVG63+7V

മാരാർകുളം സ്കൂൾ മുതൽ കൊട്ടശ്ശേരി വരെ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. അമിത വേഗം വില്ലനാകുന്നു.

Read more news from the source.

Tuesday, 28 April 2020

ആര്യങ്കാവ് ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം

തെന്മല (26/04/20) : ആര്യങ്കാവ് ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സാദിഷ് ഓടിച്ച ലോറി ഇടിക്കുകയായിരുന്നു. ഈ സമയം രണ്ടു ലോറിക്കും ഇടയിലായിരുന്ന അനീസിനെ പിന്നിൽ വന്ന ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അനീസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രി 8.30ന് ആയിരുന്നു അപകടം.
അപകടം വരുത്തിയ ലോറിയുടെ ഡ്രൈവർ സാദിഷിനെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീസിനാണ് (44) തലയ്ക്കും കാലിനും പരുക്കേറ്റത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingTBA0+https://plus.codes/6JWVX48W+XF

Read more news from the source.

Monday, 27 April 2020

മുട്ടം മണിമല ജംക്‌ഷനു സമീപം വാൻ നിയന്ത്രണം വിട്ട് അപകടം

ഹരിപ്പാട് (27/04/20) : വാൻ നിയന്ത്രണം വിട്ടു മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ പത്തിയൂർ മേനാകുളങ്ങര സ്വദേശി ശംഭുവിനെ(22) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. നങ്ങ്യാർകുളങ്ങര–തട്ടാരമ്പലം റോഡിൽ മുട്ടം മണിമല ജംക്‌ഷനു സമീപം ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വാൻ നിയന്ത്രണം വിട്ടു സമീപമുള്ള മതിലിൽ ഇടിച്ച ശേഷം പോസ്റ്റിൽ ഇടിച്ചാണു നിന്നത്.
പോസ്റ്റ് ഒടിഞ്ഞെങ്കിലും വൈദ്യുതക്കമ്പികൾ പൊട്ടി വീഴാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു വാനിന്റെ മുൻഭാഗം മുറിച്ചു മാറ്റിയ ശേഷമാണു ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ, ഫയർ ഓഫിസർ ഒ. അനിൽകുമാർ, ഫയർമാൻമാരായ എം. വിനീത്, എച്ച്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണു രക്ഷാ പ്രവർത്തനം നടത്തിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlalways wear seat belt0+https://plus.codes/6JXR7F5F+GG

Read more news from the source.

Sunday, 26 April 2020

കോങ്ങാട് മാരാർകുളത്തിനു സമീപത്തെ വളവിൽ കാർ അപകടം

കോങ്ങാട് (25/04/20) : മാരാർകുളത്തിനും കൊട്ടശ്ശേരിക്കും ഇടയ്ക്ക് അപകടം പതിവായി. മാരാർകുളത്തിനു സമീപത്തെ വളവിൽ ഇതിനകം ഒട്ടേറെ അപകടങ്ങൾ സംഭവിച്ചു. ഏതാനും മീറ്റർ മാത്രം അകലെയുള്ള കൊട്ടശ്ശേരി കയറ്റം എത്തുന്നതിനു മുൻപുള്ള വളവിലും അപകടം പതിവാണ്.

കഴിഞ്ഞ ദിവസം ഇവിടെ നിയന്ത്രണം വിട്ട കാർ കലുങ്കിനു സമീപത്തെ കൈവരികൾ ഇടിച്ചു തകർത്തു. കാറിന്റെ മുൻവശം തകർന്നെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA0+https://plus.codes/7J2RVG66+35

Read more news from the source.

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു

ആലിപ്പറമ്പ്‌ : വെള്ളടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ്‌ മരിച്ചു. ആലിപ്പറമ്പ്‌ തച്ചന്‍കുന്നന്‍ മൊയ്തുവിന്റെ മകന്‍ ജംഷീര്‍ (23) ആണ്‌ മരിച്ചത്‌.വ്യാഴാഴ്ച രാത്രി ഏഴിന്‌ പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി സംസ്ഥാനപാതയിലെ കാറല്‍മണ്ണ 29-ലാം മൈലിലാണ്‌ അപകടമുണ്ടായത്‌.ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒരുമണിയോടെ മരിച്ചു.അപകടത്തില്‍ ബൈക്കിന്‌ പിറകിലിരുന്ന്‌ യാത്ര ചെയ്തിരുന്ന സുഹൃത്ത്‌ ആലിപ്പറമ്പ്‌ മേപ്പുറത്ത്‌ രാമദാസിന്റെ മകന്‍ ജിഷ്ണു(23)വിനും പരിക്കേറ്റു. ജിഷ്ണു പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്‌.

Alipparambu: A young man was killed in a collision between a water tanker and a bike. Jamsheer (23), son of Alipparambu Thachankunnan, died at 7 pm on Thursday. . Jishnu is undergoing treatment at a private hospital in Perinthalmanna.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speedingwear helmet1
https://plus.codes/7J2RW835+J8

സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച്‌ മദ്രസ്ധാധ്യാപകന്‍ മരിച്ചു

തേഞ്ഞിപ്പലം (09-03-2020) : നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ വൈദ്യുതിത്തൂണിലിടിച്ച്‌ മദ്രസാധ്യാപകന്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു.ചെനക്കലങ്ങാടി സുബുലുല്‍ ഹുദാ മദ്റസ അധ്യാപകനും തൃശ്ശൂര്‍ അന്തിക്കാട്‌ മുറ്റിച്ചൂര്‍ സ്വദേശി പരേതനായ ചുള്ളിക്കാട്ടില്‍ അബ്ദുല്‍ സലാമിന്റ്‌ മകനുമായ സുഹൈല്‍ ബാഖവി (26) ആണ്‌ മരിച്ചത്‌.കൂടെ
യാത്രചെയ്തിരുന്ന മലപ്പുറം മൈലപ്പുറം സ്വദേശിയും മുട്ടിച്ചിറ പള്ളിയിലെ ദര്‍സ്‌ 'വിദ്യാര്‍ഥിയുമായ ഫര്‍ഷാദിനെ (19) പരിക്കുകളോടെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 08-03-2020 രാവിലെ ആറരയോടെ ചെനക്കലങ്ങാടിയിലെ മദ്രസയിലേക്ക്‌ പോവുകയായിരുന്നു അവര്‍. ചാപ്പപ്പാറയിലാണ്‌ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്‌. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹ നാട്ടിലേക്ക്‌ കൊണ്ടുപോയി. 

Thenjipalam (09-03-2020): A madrasa teacher was killed when his scooter went out of control and hit a power pole. One person was injured. Suhail Bakhvi (26), a teacher of Subulul Huda Madrasa, Chenakalangadi and son of the late Chullikattil Abdul Salamint, a native of Muttichur, Anthikkad, Thrissur, was also killed.
Farshad (19), a student of Muttichira Church, Mylapore, Malappuram, was admitted to Kozhikode Medical College with injuries. They were going to the madrasa in Chenakalangadi on 08-03-2020 at 6.30 am. The scooter was involved in an accident at Chappapara. After the postmortem, the body was taken home.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speedingwear helmet1
https://plus.codes/7J3Q4V6H+59


Saturday, 25 April 2020

ഇരിങ്ങാലക്കുട ഈസ്റ്റ് റോഡിൽ നിയന്ത്രണം വിട്ട കാർ 2 ഓട്ടോകളിൽ ഇടിച്ചു

ഇരിങ്ങാലക്കുട (25/04/20) : നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 ഓട്ടോറിക്ഷകൾ ഭാഗികമായി തകർന്നു. ഇന്നലെ വൈകിട്ട് ആറോടെ കെഎസ്ഇ കമ്പനിക്ക് സമീപത്തെ ഈസ്റ്റ് റോഡിലാണ് പടിയൂർ സ്വദേശി ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
അപകടത്തിൽ ഒരു ഓട്ടോ മറിയുകയും രണ്ടാമത്തെ ഓട്ടോയുടെ മുൻവശം തകരുകയും ചെയ്തു. ആർക്കും പരിക്കില്ല. വലിയ വീട്ടിൽ ബാബു, കൃഷ്ണൻ എന്നിവരുടെ ഓട്ടോകളാണു തകർന്നത്. എസ്ഐ പി.ജി.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, speedingTBA0+https://plus.codes/7J2R86R2+3P

Read more news from the source.

പെരിയാർവാലി കനാലിലേക്ക് കാർ വീണു; യാത്രക്കാർ രക്ഷപ്പെട്ടു

കോതമംഗലം (25/04/20) : മകനും വയോധികയായ അമ്മയും സഞ്ചരിച്ചിരുന്ന കാർ പെരിയാർവാലി മെയിൻ കനാലിലേക്കു മറിഞ്ഞു. നാട്ടുകാർ തക്കസമയത്തു കണ്ടതുകൊണ്ടു യാത്രക്കാർ രക്ഷപ്പെട്ടു. പെരിയാർവാലി ഹൈലവൽ കനാലിൽ ആയക്കാട് ആയപ്പറയിൽ ഉച്ചയോടെയായിരുന്നു അപകടം.
കാർ കനാലിൽ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരാണു കാറിൽ ഉണ്ടായിരുന്ന ആയപ്പാറ പുത്തേത്ത് സാജു (60), അമ്മ ശോശാമ്മ (92) എന്നിവരെ രക്ഷപ്പെടുത്തിയത്. ഇവരെ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല. അഗ്നിരക്ഷാ സേന കാർ കരയ്ക്കു കയറ്റി. റെസ്ക്യൂ ഓഫിസർ കെ.എം. മുഹമ്മദ് ഷാഫി നേതൃത്വം നൽകി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/7J2R3GR9+W5

Read more news from the source.

Friday, 24 April 2020

കിഴതടിയൂർ ജംഗ്ഷനിൽ വാഹനപകടം

പാലാ (23-04-2020): ലോക്ഡൗൺ ഇളവുകളെ തുടർന്ന് വാഹനങ്ങളുടെ എണ്ണം റോഡിൽ വർധിച്ചതിനൊപ്പം അപകടങ്ങളും ആരംഭിച്ചു . പാലാ കെഎസ്ആർടിസിയ്ക്ക് സമീപം കിഴതടിയൂർ ജംഗ്ഷനിൽ ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് തൊടുപുഴ ആനക്കയം സ്വദേശി എബ്രഹാം ( 54 ) നാണ് പരിക്കേറ്റത് .


കെഎസ്ആർടിസി ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികൻ റൗണ്ടാന ചുറ്റി തൊടുപുഴ റോഡിലേയ്ക്ക് തിരിയവെ ബൈപ്പാസ് വഴിയെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു . എബ്രാഹമിനെ അൽപദൂരം നിരക്കി കൊണ്ടുപായശേഷമാണ് ലോറി നിന്നത് . ഉടൻതന്നെ അതുവഴിയെത്തിയ ആംബുലൻസിൽ എബ്രാഹമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .



Pala (23-04-2020): Following the lockdown concessions, the number of vehicles on the road increased and accidents started. Abraham (54), a resident of Anakkayam, Thodupuzha, was injured when his bike collided with a lorry at Kizhathadiyoor junction near Pala KSRTC.
The biker, who was coming from the KSRTC area, was returning to Thodupuzha Road around the roundabout when he was hit by a lorry on the bypass. The lorry stopped shortly after Abraham was taken away. Abraham was rushed to Kottayam Medical College Hospital by an ambulance.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speedingTBA1
https://plus.codes/6JXRPM8Q+RH






Thursday, 23 April 2020

വഴിക്കുളങ്ങര കവലയിൽ കണ്ടെയ്നർ ലോറി ഇടിച്ച് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു

പറവൂർ (22/04/20) : നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ച് 6 വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെ വഴിക്കുളങ്ങര കവലയിലായിരുന്നു അപകടം.
വരാപ്പുഴ ഭാഗത്തു നിന്നെത്തിയ ലോറി നിയന്ത്രണം വിട്ടു മൂത്തേടത്ത് ക്ഷേത്രത്തിനു സമീപത്തുള്ള ട്രാൻസ്ഫോമറിലാണ് ആദ്യം ഇടിച്ചത്. ട്രാൻസ്ഫോമർ തകരുകയും ഇതു സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ ഒടിയുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാൻഡിനോടു ചേർന്നുള്ള പോസ്റ്റിൽ ഇടിച്ചു. കവലയിലെ പഴയ ബസ് കാത്തുനിൽപു കേന്ദ്രം ഇടിച്ചു തകർത്തു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver slept while drivingTBA0+https://plus.codes/7J2R46MR+CW

പോസ്റ്റുകളും പൊട്ടിയ കമ്പികളും കേബിളുകളുമായി വാഹനം കുറച്ചു ദൂരം മുന്നോട്ടുപോയി. കമ്പികളും കേബിളുകളും ഉടക്കിയ തെങ്ങു മറിഞ്ഞു വീണു സമീപത്തെ പൂക്കൾ വിൽക്കുന്ന സ്ഥാപനത്തിനു നാശനഷ്ടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരുക്കില്ല.

ഏറെനേരം കഴിഞ്ഞാണു പ്രദേശത്തു വൈദ്യുതി പുനഃസ്ഥാപിക്കാനായത്. കേബിളുകൾ പൊട്ടിയതിനാൽ വീടുകളിലെ ടിവി ചാനൽ കണക്ഷൻ വിച്ഛദിക്കപ്പെട്ടു. ഏതാനും പോസ്റ്റുകൾ വളഞ്ഞിട്ടുമുണ്ട്.

Read more news from the source.

Wednesday, 22 April 2020

കൃഷ്ണഗിരിയിൽ പൊലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാർ

കൃഷ്ണഗിരി (31/03/20) : തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ പൊലീസിനെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. പൊലീസ് ജീപ്പ് കുറുകെയിട്ട് അംബാസിഡർ കാർ തടയാൻ ശ്രമിച്ചെങ്കിലും കൈകാണിച്ച പൊലീസുകാരനേയും ജീപ്പിനേയും ഇടിച്ചു തെറിപ്പിച്ച് കാർ പോകുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊലീസുകാരന് പരിക്കേൽക്കുകയും ജീപ്പിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അംബാസിഡർ കാറിലെത്തിയവർ മനഃപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നു എന്ന് വിഡിയോ കണ്ടാൽ മനസിലാകും. പിന്നീട് എന്നു സംഭവിച്ചുവെന്ന് വ്യക്തമല്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, intentionally hit the vehicleTBA0+https://plus.codes/7J4WG6H4+PF

ലോക്ക്ഡൗണിനെ ലാഘവത്തോടെ കാണുന്നവർ അന്യസംസ്ഥാനങ്ങളിൽ ഏറെയാണ്. ഓരോ ദിവസവും കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങളും അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകളുടേയും എണ്ണം ഏറുകയാണ്.


Read more news from the source.

Tuesday, 21 April 2020

വാല്പാറ ബൈക്കും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു


വാല്‍പാറ : വാല്പാറയ്ക് അടുത്ത വാഴച്ചാൽ എത്തുന്നതിന് മുന്പായിട്ടുള്ള വളവിൽ ബൈക്ക് കാറിന് ഇടിച്ച ബൈക്ക് യാത്രക്കാർക് പരിക്ക് .രാഹുൽ മുരളിയും ഭാര്യ ഷിപ്‌സി രാഹുലുമാണ് ബൈക്കിൽ ഉണ്ടായിരുന്നത് .വാല്പാറ വഴി കൊടുങ്ങല്ലൂരിക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു അപകടം .യു ടേൺ വളവ്  വളഞ്ഞപ്പോൾ  എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു ,ഇടിയുടെ ശക്തിയിൽ രാഹുൽ തെറിച്ചു കാറിന്റെ  ബോണറ്റിൽ തലയിടിക്കുവായിരുന്നു .എതിർ ദിശയിൽ നിന്നും വരുന്ന വണ്ടികൾ കാണാൻ പറ്റാത്ത സാഹചര്യത്തിൽ സ്പീഡ് കുറച്ചായിരുന്നു വണ്ടി ഓടിച്ചിരുന്നതെങ്കിലും ബ്രേക്ക്  പിടിക്കാൻ പറ്റാത്ത അത്ര അടുത്തെത്തിയിരുന്നു .ഇടിച്ചയുടൻ കാർ ബ്രേക്ക് ചെയ്തതിനാൽ വലിയൊരു അപകടം ഒഴിവായി .ഇടിച്ച കാറിൽ തന്നെ അടുത്തുള്ള ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിൽ ആക്കി.രണ്ടു പേരും ഹെൽമെറ്റ്‌ വച്ചിരുന്നത് കൊണ്ടും, ജാക്കറ്റ് ഗ്ലോവ്സ് ഉള്ളത് കൊണ്ടും കുറച്ചു ചതവുകൾ മാത്രമേ ഉണ്ടായിരുന്നുളൂ.





Valparai: Rahul Murali and his wife Shipzi Rahul were injured in a head-on collision with a car coming from the opposite direction. The car was traveling at a low speed when it could not see the oncoming vehicles, but it was too close to catch the brakes. The car braked and the accident was averted.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous
u-turns
TBA1https://plus.codes/7J2R7MXR+P2








Monday, 20 April 2020

എംസി റോഡി‍ൽ മോനിപ്പള്ളി ആച്ചിക്കൽ പള്ളിയുടെ സമീപം വളവി‍ൽ 3 ലോറികൾ കൂട്ടിയിടിച്ചു

കുറവിലങ്ങാട് (20/04/20) : എംസി റോഡി‍ൽ മോനിപ്പള്ളി ആച്ചിക്കൽ പള്ളിയുടെ സമീപം വളവി‍ൽ 3 ലോറികൾ കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്. ഇടിച്ച ലോറികളിൽ ഒന്നിന്റെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനു ശേഷം കൂത്താട്ടുകുളം അഗ്നിരക്ഷാസേന, കുറവിലങ്ങാട് പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണു പുറത്തെടുത്തത്. പരുക്കേറ്റ മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി വിമൽ, അടൂർ സ്വദേശി ലിജു ഫിലിപ്, 2 ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 4 പേരുടെയും കാലുകൾക്കാണു കൂടുതൽ പരുക്ക്.
ഇന്നലെ വൈകിട്ട് 5.15നായിരുന്നു അപകടം. കുറുപ്പന്തറയിൽ നിന്നു പൈനാപ്പിൾ കയറ്റി മൂവാറ്റുപുഴ ഭാഗത്തേക്കു പോയ ലോറി, മറ്റൊരു വാഹനത്തെ മറികടന്നു കൂത്താട്ടുകുളം ഭാഗത്തുനിന്നു വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂത്താട്ടുകുളം ഭാഗത്തുനിന്നു വന്ന ലോറി വട്ടം കറങ്ങി പിന്നിൽ സഞ്ചരിച്ച മറ്റൊരു ലോറിയിൽ ഇടിച്ചു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRRH9P+PC

ഇതിനിടെ കുറുപ്പന്തറ ഭാഗത്തു നിന്നു വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികത്ത് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതോടെ വൻ ദുരന്തം ഒഴിവായി.പൈനാപ്പിൾ കയറ്റിവന്ന ലോറിയുടെ ഡ്രൈവറാണ് വിമൽ. 2 ഇതര സംസ്ഥാന തൊഴിലാളികളും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു പുതുവേലിയിൽ 2 ചരക്കുലോറി കൂട്ടിയിടിച്ചു ഡ്രൈവർക്കു സാരമായി പരുക്കേറ്റിരുന്നു.

Read more news from the source.

Sunday, 19 April 2020

പുതുവേലി വളവിൽ ചരക്കുലോറികൾ കൂട്ടിയിടിച്ചു അപകടം

കൂത്താട്ടുകുളം (18/04/20) : എംസി റോഡിൽ വാഹനാപകടം പതിവായ പുതുവേലി വളവിൽ, തിരക്ക് കുറഞ്ഞ ലോക്ഡൗണിലും ലോറികളുടെ കൂട്ടിയിടി. മാർ കുര്യാക്കോസ് കോളജിനു സമീപമുള്ള വളവിലാണ് വൈകിട്ട് ലോറികൾ കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ ലോറി ജീവനക്കാർ ചികിത്സയിലാണ്.
കോട്ടയം ഭാഗത്തു നിന്നു വന്ന ലോറിയുടെ ഡ്രൈവർ പാലക്കാട് കടവുംകുന്ന് താന്നിക്കൽ പുത്തൻപുരയിൽ സി. ശശി (41),എതിരെ വന്ന ലോറിയുടെ ഡ്രൈവർ ഉത്തർപ്രദേശ് സ്വദേശി അജയകുമാർ (25), സഹായി മാർത്താണ്ഡം സ്വദേശി ദേവരാജൻ (59) എന്നിവർക്കാണ് പരുക്ക്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless drivinggo slow on curvy roads0+https://plus.codes/6JXRRHFQ+V4

ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരം കാബിനുകൾ കോർത്തു കിടന്ന ലോറിയിൽ കുടുങ്ങിയ ശശിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന, വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Read more news from the source.

ചെറുവത്തൂർ ഞാണങ്കൈ വളവിൽ ടാങ്കർ ലോറി മറിഞ്ഞു

ചെറുവത്തൂർ (19/04/20) : പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കർ ലോറി ദേശീയപാതയിലെ ഞാണങ്കൈ വളവിൽ മറിഞ്ഞു. വാതക ചോർച്ചയില്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. മംഗുളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോവുകയായി പോവുകയായിരുന്ന ടാങ്കർ ലോറി ഞാണങ്കൈ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വിവരമറിഞ്ഞ അഗ്നിശമന വിഭാഗം സ്ഥലത്തെത്തി ചോർച്ചയുണ്ടോയെന്ന് പരിശോധിച്ചു. ഈ സമയം പൊലീസ് വാഹന ഗതാഗതം തടഞ്ഞ് നിർത്തി. എന്നാൽ വാതകം ചോർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വാഹനങ്ങളെ കടത്തി വിട്ടത്. ഡിവൈഎസ്പി സതീഷ് കുമാർ, സി.ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ടാങ്കർ ലോറി അപകട സ്ഥലത്ത് നിന്ന് ഒഴിവാക്കാനുള്ള നടപടിക്കായി പാചക വാതക കമ്പനി അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടിടുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
curvy road, no additional details availableTBA0+https://plus.codes/7J4Q6567+RG

Read more news from the source.

Friday, 17 April 2020

പോത്തൻകോട് പള്ളിപ്പുറത്തിൽ മൽസ്യഫെഡ് ജീപ്പും വാനുമിടിച്ച് കയറ്റുമതി വ്യാപാരി മരിച്ചു

പോത്തൻകോട് (16/04/20) : മൽസ്യ ഫെഡിന്റെ ജീപ്പും മിനി വാനും പള്ളിപ്പുറത്ത് കൂട്ടിയിടിച്ച് വാൻ ഓടിച്ചിരുന്ന പോങ്ങുംമൂട് പ്രിയദർശിനി നഗർ പിഎൻആർഎ -9 ൽ ബിപിൻ ജേക്കബ് (52) മരിച്ചു. മൽസ്യ ഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മൽസ്യ തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി മജീദ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജീവ് , ഉദയംപേരൂർ സ്വദേശി ടി. രഘുവരൻ, ഡ്രൈവർ തൃപ്പൂണിത്തുറ സ്വദേശി സുരേഷ് എന്നിവർ പരുക്കേറ്റ് ആശുപത്രികളിലായി.
നാലുമണിയോടെ സിആർപിഎഫ് ജംക്​‌ഷനു സമീപം താമരക്കുളത്താണ് അപകടം. മൽസ്യഫെഡ് യോഗം കഴിഞ്ഞവരുമായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ജീപ്പ്. പൂർണമായി തകർന്ന വാൻ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ബിപിൻ ജേക്കബിനെ പുറത്തെടുത്തത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA1+https://plus.codes/6JWRJV54+RH

Read more news from the source.

ആലപ്പുഴ ദേശീയപാതയിൽ സിലിണ്ടർ കയറ്റിവന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ആലപ്പുഴ (14/04/20) : പാചകവാതക സിലിണ്ടർ കയറ്റുന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. മറ്റ് 3 ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റു. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞ് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കായംകുളം കൃഷ്ണപുരം പാലസ് വാർഡിൽ വള്ളി ഭവനത്തിൽ ഹരിഹരന്റെ മകൻ രാജേഷ് (കണ്ണൻ-41) ആണ് മരിച്ചത്. പരുക്കേറ്റ കൊല്ലം ആദിത്യനെല്ലൂർ വെളിപ്പിക്കാല ടിവി ജംക്‌ഷനിൽ ന്യൂ നെസ്റ്റിൽ അരുൺ ബാബു(31), കല്ലുവാതുക്കൽ വിനു വിലാസത്തിൽ അച്ചൻകുഞ്ഞിന്റെ മകൻ വിനോദ് (30), ഓയൂർ ഓട്ടുമല സരിതാഭവനിൽ രാജേഷ് (30) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജേഷിന്റെ കാലുകൾ മുറിച്ചുമാറ്റി. വിനോദ് അബോധാവസ്ഥയിലാണ്. അരുൺ ബാബുവിന്റെ കാലൊടിഞ്ഞു. പെട്രോളിയം കമ്പനിക്കുവേണ്ടി ലോറിയിൽ പോകുന്ന ഡ്രൈവർമാരാണ് എല്ലാവരും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingalways slow down while approaching intersection  or junctions1+https://plus.codes/6JXRF8XH+3C

വിഷു ദിവസം രാത്രി പത്തരയോടെ ദേശീയപാതയിൽ കോൺവന്റ് സ്ക്വയറിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് പാചകവാതകവുമായി കൊല്ലത്തേക്ക് വരുകയായിരുന്നു അരുൺ ബാബുവും വിനോദും. അരുൺ ബാബുവായിരുന്നു ലോറി ഓടിച്ചത്.

ജംക്‌ഷനിൽ എത്തിയപ്പോൾ ഇടതുഭാഗത്തെ റോഡിൽനിന്നു പാഞ്ഞെത്തിയ ലോറി പിന്നിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ച രാജേഷായിരുന്നു ഈ ലോറി ഓടിച്ചത്. പരുക്കേറ്റ രാജേഷും മറ്റൊരു ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. അഗ്നിരക്ഷാസേന എത്തി അവരുടെ ആംബുലൻസിൽ രാജേഷിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മറ്റുള്ളവരെ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ടുവന്ന് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊലീസ് റിക്കവറി വാനെത്തിച്ച് ലോറികൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം രാജേഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read more news from the source.

Thursday, 16 April 2020

കണ്ണൂർ ചെട്ടിപീടികയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ അപകടം

കണ്ണൂർ (15/04/20) : ചെട്ടിപീടികയിൽ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനയ്ക്കിടെ അപകടം. പൊലീസ് പരിശോധിക്കുകയായിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. ആശുപത്രി ആവശ്യങ്ങൾക്കായി പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടുവന്ന കാർ ഇടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണു സംഭവം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingTBA0+https://plus.codes/7J3QV9QC+G7

സംഭവസ്ഥലത്തെ ദൃശ്യങ്ങൾ ചുവടെ:-


Read more news from the source.

Wednesday, 15 April 2020

എറണാകുളം ടൗൺ ഹാളിനു മുന്നിൽ വാഹനം നിയന്ത്രണം വിട്ടു പാഞ്ഞുകയറി

കൊച്ചി (14/04/20) : ഭക്ഷണം കാത്തു നിന്നവരുടെ ഇടയിലേക്കു വാഹനം നിയന്ത്രണം വിട്ടു പാഞ്ഞുകയറി ഡ്രൈവർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. എറണാകുളം ടൗൺ ഹാളിനു മുന്നിൽ ഇന്നലെ പതിനൊന്നരയോടെയാണു സംഭവം. അതിഥി തൊഴിലാളികളായ മണി എന്ന മുത്തുവും മറ്റൊരാളുമാണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രണ്ടാമ‌ത്തെയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല.
ദണ്ഡപാണി (37), ബാബു (47) എന്നിവരും ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. വാഹനത്തിന്റെ ഡ്രൈവർ അസ്കറിനും (26)ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/6JXRX7QP+9C

Read more news from the source.

ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഏറ്റുമാനൂർ (14/04/20) : കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്. ബൈക്ക് യാത്രക്കാരായ പിറവം സ്വദേശികളായ ഇ.ജി അഭിലാഷ്(38), പിതാവ് ഉണ്ണിക്കൃഷ്ണൻ(64) എന്നിവർക്കാണ് പരുക്ക്. ഇന്നലെ രാവിലെ 8.30ന് ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കോട്ടമുറി ജംക്‌ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ കാറിൽ കാണക്കാരി റോഡിൽ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഉണ്ണിക്കൃഷ്ണൻ തെറിച്ച് കാറിന്റെ മുകളിൽ വീണു. നാട്ടുകാർ വിവരമറിയിച്ചതോടെ ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.4 റോഡുകൾ സംഗമിക്കുന്ന ജംക്‌ഷൻ അപകട മേഖലയായി മാറിയതോടെ കോട്ടമുറി ജംക്‌ഷനിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRMGGQ+7J

Read more news from the source.

Tuesday, 14 April 2020

ദേശീയപാതയിൽ മൈലക്കാട് ഇറക്കത്തിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു

കൊട്ടിയം (12/04/20) : കൊല്ലത്തെ ആശുപത്രിയിൽ നിന്നു പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു വരാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും പരുക്കേറ്റു. ഇന്നലെ രാവിലെ 10ന് ദേശീയപാതയിൽ മൈലക്കാട് ഇറക്കത്തിലാണ് അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control when driver took a sudden turn to avoid collisionTBA0+https://plus.codes/6JWRVM7Q+GM

ആംബുലൻസ് ഡ്രൈവർ അനീഷ്(32), നഴ്സ് സിബി(32) എന്നിവർക്കാണ് പരുക്കേറ്റത്. ഇടറോഡിൽ നിന്നു പെട്ടെന്നു ദേശീയ പാതയിലേക്കു കയറി വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് മരത്തിലും വൈദ്യുതി തൂണിലും ഇടിച്ചത്. പരുക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read more news from the source.

പോട്ടയിൽ ലോറി മറിഞ്ഞ്  നാളികേരം റോഡിൽ ചിതറി; ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

ചാലക്കുടി (14/04/20) : ദേശീയപാതയിൽ പോട്ട മേൽപാലത്തിനു സമീപം ലോറി മറിഞ്ഞു ലോറിയിലുണ്ടായിരുന്ന നാളികേരം റോഡിൽ ചിതറി. ഇന്നലെ 8നായിരുന്നു സംഭവം. ആർക്കും പരുക്കില്ല. അര മണിക്കൂറിലേറെ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൃശൂർ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കു പോകുകയായിരുന്നു ലോറി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/7J2R88HC+XW

Monday, 13 April 2020

ചൂരക്കാടിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

തൃപ്പൂണിത്തുറ (11/04/20) : ചൂരക്കാട് ബസ് സ്‌റ്റോപ്പിന് സമീപം കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. രാവിലെ 6:15നായിരുന്നു സംഭവം. കാർ ഡ്രൈവർ മുഹമ്മദ് ലുക്മാൻ (20) പരുക്കുകളോടെ രക്ഷപ്പെട്ടു. 
 
കണ്ണൻകുളങ്ങര ഭാഗത്തു നിന്ന് പുതിയകാവ് ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന മറ്റൊരു കാറിന്റെ പിറകിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത്. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/6JXRW9J3+5W

തൃപ്പൂണിത്തുറ അഗ്നി രക്ഷാസേനയും ഹിൽപാലസ് പോലീസും എത്തിയാണ് മുഹമ്മദിനെ കാർ വെട്ടിപൊളിച്ചെടുത്തത്. ഡ്രൈവറെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Source : Manorama Daily

Sunday, 12 April 2020

വല്ലാർപാടം റോഡിൽ കണ്ടെയ്നറുകൾ കൂട്ടിയിടിച്ചു; ഇടയിൽപ്പെട്ട യുവാവിന് ദാരുണ മരണം

കൊച്ചി (03/03/20) : വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഡിപിവേൾഡിനു മുൻപിൽ രണ്ടു കണ്ടെയ്നർ തമ്മിൽ കൂട്ടിയിടിച്ചതിനിടയിൽപെട്ടു സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ഫോർട്ട് വൈപ്പിൻ കുരിശിങ്കൽ ജോസഫിന്റെ മകൻ സാമുവൽ ജോസഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless drivingTBA1+https://plus.codes/6JXRX6MW+RX

മുൻപിൽ പോയിരുന്ന കണ്ടെയ്നറിനു പിന്നിൽ മറ്റൊരു കണ്ടെയ്നർ ഇടിക്കുകയായിരുന്നു. ഇടിച്ച കണ്ടെയ്നറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

സിസിടീവി ദൃശ്യങ്ങൾ ചുവടെ:-


Read more news from the source.

Saturday, 11 April 2020

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മടങ്ങിയ നഴ്‌സ് റോഡപകടത്തില്‍ മരിച്ചു

കുന്നംകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന നഴ്‌സ് ആദ്യ ശമ്പളവും വാങ്ങി മടങ്ങവെ റോഡപകടത്തില്‍ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.എഫ്.സി.ഐയില്‍ നിന്നും അരി കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടാവുന്നത്.മുളങ്കുന്നത്തുകാവില്‍ നിന്ന് വരികയായിരുന്ന ലോറിയ്ക്ക് നിയന്ത്രണം വിട്ട ബെക്ക് പാഞ്ഞുകയറുകയായിരുന്നു.ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം.  ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingTBA1+https://plus.codes/7J2RJ45Q+9C



കോതനല്ലൂരിൽ കാർ വഴിയരികിൽ പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചുകയറി അപകടം

കോതനല്ലൂർ (25/02/20) : വഴിയരികിൽ പാർക്ക് ചെയ്ത കാറിലേക്ക് ഇടിച്ചുകയറിശേഷം ആ കാർ വാങ്ങേണ്ട അവസ്ഥയിലായി വാഹനമോടിച്ച വ്യക്തി. കോട്ടയം കോതനല്ലൂരിലാണ് ഇൗ അപകടം നടന്നത്. കോതനല്ലൂർ ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
വഴിയരികിൽ പാർക്ക് ചെയ്ത് കാറിൽ കോട്ടയം ഭാഗത്തു നിന്നു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. വാഹനം നന്നാക്കണമെങ്കിൽ കുടുതൽ തുക ചെലവാകും എന്നതുകൊണ്ട് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഉടമ 33000 രൂപ നൽകി കാർ സ്വന്തമാക്കി. പൂർണമായും തകർന്ന വാഹനത്തിന്റെ ഉടമയും അപകടമുണ്ടാക്കിയ കാറിന്റെ ഉടമയും ഒരാളായി മാറിയതുകൊണ്ട് കേസില്ലാതെ പ്രശ്നം തീർന്നു. ‌ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver slept while drivingTBA0+https://plus.codes/6JXRPG9F+QQ

Read more news from the source.

Friday, 10 April 2020

നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യാത്രക്കാരൻ മരിച്ചു

 പാറശ്ശാല  (21/03/2020): നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . പൊഴിയൂർ പള്ളിവിളാകം വീട്ടിൽ ബിജു ( 40 ) വാണ് മരിച്ചത് . 20/03/2020 ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി തളച്ചാൻവിളയിൽ വച്ച് ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡിനു സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു . പരിക്കേറ്റ ബിജുവിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingTBA1https://plus.codes/6JWV85G2+6P

read more 

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിലെ യാത്രക്കാരന് അതേ ലോറിയുടെ ടയറിനിടയിൽപ്പെട്ടു ,ബൈക്ക് യാത്രികന് പരുക്ക്...

കുളത്തൂപ്പുഴ (02/03/2020) :  കൊടുംവളവിൽ ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിലെ യാത്രക്കാരന് അതേ ലോറിയുടെ ടയറിനിടയിൽപ്പെട്ടു ഗുരുതരപരുക്ക് . കടയ്ക്കൽ കുറ്റിക്കാട് കാരയ്ക്കാട്ട് മധുവിലാസത്തിൽ വിഷ്ണുവിനാണ് ( 24 ) ഇരുകാലുകൾക്കും പരുക്കേറ്റത് . മടത്തറ പാതയിൽ - ഗവ . തടി ഡിപ്പോയിലെ കൊടുംവളവിലായിരുന്നു അപകടം . കുളത്തുപ്പുഴയിലേക്കു വരുകയായിരുന്നു വിഷ്ണു . കുട്ടിയിടിയിൽ ബൈക്കിൽനിന്നു തെറിച്ചു ലോറിയുടെ ടയറിനിടയിൽപ്പെടുകയായിരുന്നു . നാട്ടുകാരും പൊലീസ് സ്റ്റേഷനിലെ ഡവർ സജിനും ചേർന്നായിരുന്നു ശ്രമകരമായി പുറത്തെടുത്തത് . തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൊടുംവളവിൽ വലതുവശം കയറിയുള്ള ലോറിയുടെ വരവാണ് - അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത് ,


കുളത്തൂപ്പുഴ മടത്തറ പാതയിൽ ഗവ.തടി ഡിപ്പോ വളവിൽ അപകടത്തിൽപ്പെട്ട ബൈക്കും ലോറിയും....


Kulathupuzha (02/03/2020): A passenger of a bike collided with a lorry at Kodumvala and got seriously injured in the tire of the same lorry. Vishnu (24) was injured in both legs at Kadakkal Kuttikkad Karaikkad Madhuvilas. On Madathara Path - Govt. The accident took place at a sharp bend in the timber depot. Vishnu was coming to Kulathupuzha. The child was thrown from the bike and fell into the lorry's tire. The locals and Dover Sajin of the police station were among those who managed to get out. She was admitted to Thiruvananthapuram Medical College Hospital. The arrival of the lorry on the right at a sharp bend - increased the severity of the accident,


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingTBA2+https://plus.codes/6JWVV3X4+28









Read more from the source

ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു.

മുവാറ്റുപുഴ (21/03/2020):   ലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു . ആരക്കുഴ വടക്കുംപറമ്പേൽ ജോഷിയുടെ മകൻ ഡിജോ ( 29 ) ആണ് മരിച്ചത്. 20/03/2020  പുലർച്ചെ പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയൂസ് പള്ളിക്കു സമീപമാണ് അപകടമുണ്ടായത് . മുവാറ്റുപുഴയിലേക്കു വരുമ്പോൾ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . സംസ്കാരം  ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ .


Muvattupuzha (21/03/2020): A young man was killed when his bike collided with a lorry. The deceased has been identified as Dijo, 29, son of Joshi of Arakuzha North. The accident took place near St. Pius Church, Perumballur on the morning of 20/03/2020. On the way to Muvattupuzha, he was hit by the back of a lorry. He was rushed to hospital but died later. Burial will be in St. Mary's Forona Church.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingTBA2+https://plus.codes/6JXRWHXV+4W

Read more news from the source.

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

ആലപ്പുഴ (06-02-2020): ചേര്‍ത്തലയില്‍  യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തറയില്‍ ഭാസുരന്റെ മകന്‍ ബിനീഷ് (31) ആണ് മരിച്ചത്. 05-02-2020 രാത്രി 12 ന് ചേര്‍ത്തല തണ്ണീര്‍മുക്കം റോഡല്‍ ലിസ്യുനഗര്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. കേബിള്‍ ടെക്‌നീഷ്യനായ ബിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരുക്കേറ്റ് റോഡില്‍ കിടന്ന ബിനീഷിനെ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


Alappuzha (06-02-2020): A young man died in a bike accident in Cherthala. The deceased has been identified as Bineesh (31), son of Tharayil Bhasuran, 8th ward, Thanneermukkam panchayath. The accident took place at 12 noon on 05-02-2020 near Cherthala Thanneermukkam Road Lisunagar Church. Bineesh, a cable technician, lost control of his bike and crashed into an electric post on the road. Bineesh, who was lying on the road with serious injuries, was taken to Govt. He was rushed to the Taluk hospital but could not be rescued.





Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, reckless driving, unscientific constructionNA as no accident details available1https://plus.codes/6JXRM9M5+R4





read more from the link

Wednesday, 8 April 2020

തുറവൂരിൽ വാഹന പരിശോധന നടക്കുന്നതിനിടെ ഗ്യാസ് ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

തുറവൂർ (27/03/20) : പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലത്തേക്ക് നിയന്ത്രണം തെറ്റി എത്തിയ ഗ്യാസ് ടാങ്കർ ലോറി ഇടിച്ചു സൈക്കിൾ യാത്രികനും സ്കൂട്ടർ യാത്രികനും മരിച്ചു. ബൈക്ക് യാത്രികയ്ക്കു പരുക്ക്. ദേശീയപാതയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷനു സമീപം വ്യാഴം രാവിലെയായിരുന്നു അപകടം. പച്ചക്കറി വാങ്ങി സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പട്ടണക്കാട് പുളിംപറമ്പ് വെളിയിൽ അപ്പച്ചൻ (71), മരുന്നു വാങ്ങാൻ സ്കൂട്ടറിൽ ചേർത്തലയിലേക്കു പോകുകയായിരുന്ന തെക്കേ ചെല്ലാനം കുരിശിങ്കൽ സോളമന്റെ മകൻ ജോയി (65) എന്നിവരാണ് മരിച്ചത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver slept while drivingTBA2+https://plus.codes/6JXRP8P9+F8

കാലിനു പരുക്കേറ്റ ബൈക്ക് യാത്രിക തുറവൂർ ഓലിക്കര നികർത്ത് ലിജോയുടെ ഭാര്യ ജാൻസി(28)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നു കൊല്ലത്തേക്ക് ഇന്ത്യൻ ഒായിലിന്റെ പാചക വാതകവുമായി പോകുകയായിരുന്നു ടാങ്കർ ട്രെയ്‌ലർ ലോറി. ലോറി ഡ്രൈവർ തമിഴ്നാട് കടലൂർ സ്വദേശി മണവാളനെ(43)തിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് കരുതുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പട്ടണക്കാട് സിഐ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുമ്പോഴായിരുന്നു അപകടം.
പൊലീസ് കൈകാണിച്ചപ്പോൾ ഇവർ ബൈക്കിൽ നിന്നിറങ്ങി സത്യവാങ്മൂലം കാണിക്കുന്നതിനിടെ ട്രെയ്‌ലർ ലോറി സൈക്കിളിലും സ്കൂട്ടറിലും ഇടിച്ച ശേഷം പൊലീസ് വാഹന പരിശോധന സ്ഥലത്തേക്ക് പാഞ്ഞടുത്തു. ഇതു കണ്ട് പൊലീസ് സംഘവും ലിജുവും ജാൻസിയും മകളും ഓടി മാറുന്നതിനിടെ ജാൻസിയെ ലോറി തട്ടി വീഴ്ത്തുകയായിരുന്നു.

റോഡിൽ വീണ സൈക്കിൾ യാത്രികൻ അപ്പച്ചന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. റോഡിൽ തെറിച്ചു വീണു പരുക്കേറ്റ ജോയിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more news from the source.

Tuesday, 7 April 2020

ഹരിപ്പാട് നാരകത്തറയ്ക്കു സമീപം കാറിടിച്ച് യുവാവ് മരിച്ചു

ഹരിപ്പാട് (28/03/20) : ഇന്നലെ ഹരിപ്പാട് നാരകത്തറയ്ക്കു സമീപം അപകടത്തിൽപ്പെട്ട താമല്ലാക്കൽ അമ്പീത്തറയിൽ അനീഷിനെ (26) അപകടം കഴിഞ്ഞ് ഒന്നര മണിക്കൂറോളം കഴിഞ്ഞ് വഴിയരികിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. അപകടം നടന്നയുടൻ‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ വിലപ്പെട്ട ജീവൻ രക്ഷിക്കാനായേനെ.
ദേശീയപാതയിൽ നാരകത്തറയിൽ അനീഷിന്റെ മരണത്തിനിടയാക്കിയ കാർ
ഒന്നര മണിക്കൂറോളം കഴിഞ്ഞ് നാരകത്തറ ജംക്‌‍ഷനു സമീപം കുറ്റിക്കാട്ടിൽ നിന്ന് അനീഷിനെ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിനു സമീപം സ്വകാര്യ ആശുപത്രിയുണ്ടായിരുന്നു. പക്ഷേ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചില്ല.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA1+https://plus.codes/6JXR7CMQ+WX

നിയന്ത്രണങ്ങൾ ഉള്ളതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും കുറവായതിനാൽ അപകടം ആരും കാണാൻ സാധ്യതയില്ലെന്ന വിചാരമാണ് കാർ നിർത്താതെ പോകാൻ ഡ്രൈവറെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫൊറൻസിക് ഉദ്യോഗസ്ഥർ എത്തി തെളിവുകൾ ശേഖരിച്ചു. അപകട സ്ഥലത്തു നിന്നു കാറിന്റെ ഭാഗങ്ങളും കാറിന്റെ ഇടതു ഭാഗത്തു നിന്നു മുടിയും രക്തത്തിന്റെ അംശവും ശേഖരിച്ചു. ഇടിയുടെ ആഘാതത്തിൽ അനീഷ് തെറിച്ച് കാറിന്റെ മുന്നിലെ ചില്ലിലേക്കും തുടർന്നു റോഡരികിലെ കുറ്റിക്കാട്ടിലേക്കും വീഴുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Read more news from the source.

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...