Monday, 27 January 2020

മണർകാട് അപകടം: വീട്ടമ്മ വീണത് വണ്ടിതട്ടി, രണ്ടു ചക്രങ്ങളും കയറി

കോട്ടയം (21/01/20) : മണർകാട്ട് വീട്ടമ്മയുടെ കാലിലൂടെ ബസ് ചക്രം കയറിയ സംഭവത്തിൽ നേരത്തേ പറഞ്ഞ രീതിയിലായിരുന്നില്ല യഥാർഥ സംഭവമെന്ന് സി.സി.ടി.വി.ദൃശ്യങ്ങൾ. വണ്ടിയിൽ കയറാൻ ശ്രമിക്കവേ ഡോറിൽനിന്ന് പിടിവിട്ട് വീഴുകയും കാലിലൂടെ ചക്രം കയറുകയും ചെയ്തു എന്നാണ് പലരും പറഞ്ഞിരുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless crossing, challenged driver's blind spot area while crossing the roadNo protection gear for pedestrians0 https://plus.codes/6JXRJH2P+2C

എന്നാൽ, വീട്ടമ്മ ബസിന്റെ മുൻവശത്തുകൂടിയാണ് വന്നതെന്ന് ദൃശ്യത്തിൽ കാണാം. ഈ സമയം മുന്നോട്ടെടുത്ത വണ്ടി തട്ടി വീണ അന്നമ്മയുടെ കാലിലൂടെ മുൻചക്രം കയറിയിറങ്ങി, തുടർന്ന് പിൻചക്രങ്ങളും. നിർത്തിയ വണ്ടിയിൽനിന്ന് ഇറങ്ങിവന്നവരും സമീപത്തുള്ളവരും ഓടിയെത്തി എടുക്കാൻ ശ്രമിക്കുന്നതും കാണാം.
പള്ളിയിലെ വിവാഹ വേദിയിൽ നിന്നും, ബസ് സ്റ്റോപ്പിലേക്കു റോഡ് മുറിച്ചു കടന്ന അന്നമ്മ നേരെ ഓടിയെത്തിയത് ബസിന്റെ മുന്നിലേക്കാണ്. ബസിന്റെ മുന്നിൽ ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന ബ്ലൈൻഡ് സ്പോട്ടിലൂടെയാണ് ഇവർ റോഡ് മുറിച്ച് കടക്കുന്നത്. ഈ ഭാഗത്തു കൂടി നടക്കുമ്പോൾ ഡ്രൈവർക്ക് ഇവിടെയുള്ള ആളുകളെ കാണാൻ സാധിക്കില്ല. ഇത്തരത്തിൽ റോഡ് മുറിച്ച് കടന്ന അന്നമ്മയെ ബസ് ഇടിച്ചു വീഴ്തുകെയും, കാലിലൂടെ ബസിന്റെ കയറിയിറങ്ങുകെയും ചെയ്തു.
മണർകാട് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടം: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ.


Sunday, 26 January 2020

മണ്ണാർക്കാടിൽ കാറും ഓട്ടോറിക്ഷയും ഇടിച്ച് അപകടം

മണ്ണാർക്കാട് (18/01/20) : ദേശീയപാതയിൽ മണ്ണാർക്കാട് കോടതിപ്പടി പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപം കാറും ഓട്ടോറിക്ഷയും ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവർ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഓട്ടോറിക്ഷ ഡ്രൈവർ കാഞ്ഞിരപ്പുഴ സ്വദേശി വാടാംകുന്നിൽ വേലായുധൻ (54), യാത്രക്കാരായ ചിറക്കൽപ്പടി തൃക്കളൂർ തെക്കേകര വത്സല (52), ചൂരിയോട് മണ്ണയത്ത് അബ്ദുറഹ്മാന്റെ ഭാര്യ നഫീസ (62) എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingNo protection gear for auto passengers0+https://plus.codes/7J2RXCQX+HW

കുന്തിപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും കാറിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Read more news from source.

20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയിൽ 2 മണിക്കൂർ!

തെന്മല (28/11/19) : 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ ജീപ്പിനടിയിൽപ്പെട്ട് 2 മണിക്കൂർ മരണത്തോട് മല്ലടിച്ച യുവാവിന് തുണയായത് അസാമാന്യ നിസ്ചയദാർഢ്യം. ഇന്നലെ വൈകിട്ട് 3.30ന് പതിമൂന്ന് കണ്ണറയ്കും കഴുത്തുരുട്ടിക്കും മദ്ധ്യേ ആയിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
slipping in the curve due to tilesseat belts & safer cars can reduce injuries0+https://plus.codes/6JWVX368+9V

ആര്യങ്കാവ് ആനച്ചാടിയിൽ പി. രാജു (42) ദേശീയപാതയിലൂടെ ജീപ്പിൽ സഞ്ചരിക്കുമ്പോൾ 20 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

ആര്യങ്കാവ് സഹകരണ ബാങ്ക് ഭരണസമിതിയങ്കം കൂടിയായ രാജുവിനെ ഇന്നലെ നടന്ന ഉദ്‌ഘാടന യോഗത്തിൽ കാണാത്തതിനെ തുടർന്ന് സിപിഎം കഴുത്തുരുട്ടി ലോക്കൽ കമ്മിറ്റിയംഗം ചന്ദ്രൻ ഫോണിൽ വിളിച്ചപ്പോഴാണ് അപകട വിവരം അറിയിക്കുന്നത്. 4 മണി മുതൽ രാജുവിന്റെ ഫോണിലേക്ക് ചന്ദ്രൻ നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. ബെല്ലടിക്കുന്നെണ്ടെങ്കിലും എടുത്തില്ല. 5.15ന് വിളിച്ച കോൾ അറ്റന്റ് ചെയ്ത് തനിക്ക് അപകടം പറ്റിയെന്നും സ്ഥലം വ്യെക്തമല്ലെന്നും അറിയിച്ചു. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ 5.45ന് രാജുവിന്റെ കണ്ടെത്തുന്നത്.ജീപ്പിനടിയിൽപെട്ട നിലയിലായിരുന്നു.

അപകടത്തെത്തുടർന്ന് ബോധം നഷ്ടപ്പെട്ട രാജുവിന് ഇടയ്ക്ക് ബോധം വന്നപ്പോഴാണ് ഫോണെടുത്തത്. തലയ്ക്കും വാരിയെല്ലിനും തോളെല്ലിനും ഗുരുതര പരുക്കേറ്റ രാജുവിനെ പുനലൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Source:

Saturday, 25 January 2020

ഡാം വളവിൽ അപകടം: വാൻ മറിഞ്ഞ് 17 പേർക്ക് പരുക്ക്

തെന്മല (23/01/20) : ഡാം വളവിലെ വഴുക്കലിൽപെട്ടു വീണ്ടും അപകടം. താഴ്ച്ചയിലേക്ക് വാൻ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ഞായർ പുലർച്ചെ 2നായിരുന്നു അപകടം. വർക്കലയിൽ നിന്നും പഴനി, കൊടൈക്കനാൽ പോയി മടങ്ങുകയായിരുന്നു വാനിലെ യാത്രക്കാർ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
slipping in the curve due to tilesseat belts & safer cars can reduce injuries0https://plus.codes/6JWVX24X+XC

പരുക്കേറ്റവരെ പുനലൂർ താലൂക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ട് പോയി. 10 പേർക്ക് സാരമായ പരുക്കുണ്ട്. അപകടത്തിൽപ്പെട്ടവരെ തെന്മല പോലീസും ഇതുവഴി വന്ന മറ്റു വാഹനങ്ങണിലെ യാത്രക്കാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20 അപകടം നടന്നിട്ടും അപകട വളവിലെ വഴുക്കൽ മാറ്റാൻ നടപടിയില്ല.ഇന്റെർലോക്കിൽ മഴ പെയ്യുമ്പോഴുണ്ടാകുന്ന വഴുക്കലാണ് വില്ലനാകുന്നത്. വഴുക്കലിൽപ്പെട്ട് നിയന്ത്രണം വിടുന്ന വാഹനം താഴ്ച്ചയിലെ വനത്തിലേക്കാണ് പതിക്കുന്നത്. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ ഒരു സുരക്ഷയുമില്ല. അപകടം ഒഴിവാക്കാൻ അടിയന്തരമായി സ്പീഡ് ബ്രേക്കറും സിഗ്നൽ ലൈറ്റും സ്ഥാപിക്കണമെന്നആവശ്യവും ശക്തമാണ്.

Read more news from source.

Friday, 24 January 2020

കാർ നടപ്പാതയിലേക്ക് ഇടിച്ച് കയറി; ഒഴിവായതു വൻദുരന്തം

ആയൂർ (23/01/20) : നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്കു ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ തലനാരിഴയ്ക്കു വൻദുരന്തം ഒഴിവായി. അമ്മയോടൊപ്പം എത്തിയ രണ്ടു കുട്ടികൾ അപകടം നടന്ന നടപ്പാതയ്ക്കു സമീപമാണ് നിന്നത്. ഇവർ സമീപത്തെ കടയിലേക്കു കയറി നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം. റോഡിന്റെ വശത്തു വച്ചിരുന്ന ഇവരുടെ സ്കൂട്ടറിലും കാർ ഇടിച്ചു. ഇതിനു സമീപത്തെ ചായക്കടയിൽ എത്തുന്നവരും പ്രധാനമായും ഇവിടെയാണു നിൽക്കുന്നത്. 

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, overtaking and loosing controlNA as no protection gear for pedestrians0+https://plus.codes/6JWRVVX5+W8

എന്നാൽ ഇന്നലെ അപകടം ഉണ്ടാകുന്ന സമയത്ത് ആരും ഉണ്ടായിരുന്നില്ല. എംസി റോഡിൽ ആയൂർ മാടൻ കാവിനു സമീപം ഇന്നലെ നാലരയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്നു അൽപനേരം എംസി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊട്ടാരക്കര ഭാഗത്തേക്കു പോയ കാർ നിയന്ത്രണംവിട്ട് സുരക്ഷാവേലി തകർത്ത് നടപ്പാതയിലേക്കു ഇടിച്ചു കയറുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറി കടന്നാണു കാർ‌ എത്തിയതെന്നു പറയുന്നു.

Thursday, 23 January 2020

ഇടിച്ചുവീഴ്ത്തിയ ബസിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

മലയിൻകീഴ് (23/01/20) : ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസ് തട്ടി റോഡിൽ വീണ വീട്ടമ്മ അതേ ബസ് കയറി ഇറങ്ങി തൽക്ഷണം മരിച്ചു. മലയിൻകീഴ് മച്ചേൽ കോവിൽവിള റാം നിവാസിൽ റിട്ട. പൊലീസ് എസ്ഐ പ്രഭാകരൻ നായരുടെ (പ്രസന്നൻ) ഭാര്യ രജനി രാജഗോപാൽ (50) ആണ് മരിച്ചത്. വാരിയെല്ലിനു പരുക്കേറ്റ പ്രഭാകരൻ നായർ ആശുപത്രിയിൽ ചികിത്സയിലാണ്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingNo protection can help when bus tyre run over on high speed1+https://plus.codes/6JWVF2RQ+2Q

പേയാട്– കാട്ടാക്കട റോഡിൽ മലയിൻകീഴ് ജംക്‌ഷനു സമീപം കെഎസ്ഇബി ഓഫിസിനു മുന്നിൽ ഇന്നലെ 11.30ന് ആണ് അപകടം. നെയ്യാർ ഡാമിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കാട്ടാക്കട ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് അതേ ദിശയിൽ തൊട്ടു മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കും ഓടിച്ചിരുന്ന പ്രഭാകരൻ നായരും റോഡിന്റെ ഇടതു വശത്തു വീണു.

പക്ഷേ, വലതു ഭാഗത്തു വീണ രജനിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻ ചക്രം കയറി ഇറങ്ങി. ചക്രങ്ങൾക്കിടയിൽ കുടുങ്ങിയ രജനിയുമായി ബസ് അൽപം ദൂരം വീണ്ടും മുന്നോട്ടു നീങ്ങി. സംഭവം നടന്ന ഉടൻ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ബസ് അമിത വേഗത്തിലായിരുന്നു എന്ന് ദൃക്സാക്ഷികൾ സൂചിപ്പിച്ചു. മലയിൻകീഴ് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Read more news from source.

Housewife riding pillion with husband dies after being run over by bus

MALAYINKEEZHU: A house wife died after being run over by a speeding KSRTC bus here on Wednesday. She was riding pillion on her husband’s bike when a speeding bus hit their bike. In its impact she was thrown onto the road when the back tyre of the bus ran over her head. She died on the spot.

The accident happened on Wednesday 11:30 am in front of Malayinkeezhu electricity office. The dead was identified as Rajini Gopal (50), the wife of Machel Kovikuvila Ramnivas resident and retired SI Prabhakaran Nair (Prasannan).

The couple was travelling from Kattakada to Malayinkeezhu and the ordinary KSRTC bus was going towards Thiruvananthapuram from Kattakada.

The bike lost control after the bus rubbed against its handle while overtaking it. Prabhakaran Nair fell on the left side and his wife was thrown under the bus.

Prabhakaran Nair had sustained injuries on his legs and stomach. He is under treatment in Malayinkeezhu Taluk hospital. The couple had no children.

Read more news from source.

Wednesday, 22 January 2020

രയരോം പാലത്തിന് സമീപം ബസ്സിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

ആലക്കോട് (04/11/19) : മലയോര ഹൈവേയില്‍ രയരോം പാലത്തോട് ചേര്‍ന്ന് ട്രാന്‍സ്ഫോര്‍മറില്‍ ബസ്സിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മറും ബസ്സും തകര്‍ന്നു. തലനാരിഴക്കാണ് ബസ് ആഴമുള്ള പുഴയിലേക്ക് വീഴാതിരുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingNA as nobody hurt0+https://plus.codes/7J4Q6C5R+QC

ഞായറാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്-വെള്ളരിക്കുണ്ട് റൂട്ടില്‍ ഓടുന്ന സാഗര ബസ്സാണ് ട്രാന്‍സഫോര്‍മറിലിടിച്ച് തകര്‍ന്നത്. പാലത്തിന് സമീപത്തെ വളവില്‍ നിന്നും നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിലും ഇടിച്ച് നില്‍ക്കുകയായിരുന്നു.
ഞായറാഴ്ചയായതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി.

Read more news from source.

വളപട്ടണം ഹൈവേ: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

വളപട്ടണം (18/01/20) : വളപട്ടണം പഴയ ടോള്‍ ബൂത്ത് മുതല്‍ ഹൈവേ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അടുത്തിടെ വളപട്ടണം ഗവ. ആശുപത്രിയിലെ പാലിയേറ്റീവ് നഴ്‌സ് പ്രഭാവതിയുടെ മരണമാണ് ഒടുവിലത്തേത്. അപകടങ്ങള്‍ തുടരുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. ഒരു നിയന്ത്രണവും ഇല്ലാതെ ഹൈവേ ജംഗ്ഷനില്‍ നിന്നും വളപട്ടണം പാലം വരെ പോകുന്ന വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
crossing without signalling & unscientific divider on the roadwear seat belt & helmet as protection; No specific incident10+https://plus.codes/7J3QW9G3+P9

നിലവിലുള്ള റോഡിന്റെ വീതി കൂട്ടി ഡിവൈഡര്‍ സംവിധാനമോ സ്പീഡ് നിയന്ത്രണ സംവിധാനമോ സ്ഥാപിക്കുകയോ അല്ലെങ്കില്‍ അപകടബാധിത പ്രദേശത്ത് സന്ധിക്കുന്ന റോഡുകളില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനമോ സ്ഥാപിച്ചാല്‍ ഒരു പരിധി വരെ അപകടം കുറക്കാന്‍ സാധിക്കും.


നിരവധി അപകടങ്ങള്‍ക്ക് കാരണമായ വളപട്ടണം ഹൈവേ ജംഗ്ഷനിലെ തലതിരിഞ്ഞ ഡിവൈഡറിനെ കുറിച്ച് നിരവധി പരാതികള്‍ മനുഷ്യാവകാശ കമ്മീഷന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ട് ഇവിടെ ഒരു ഭാഗം താത്കാലിക ഡിവൈഡര്‍ പോസ്റ്റുകള്‍ വെച്ച് വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നത് മൂലം അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.സി സലീം നാഷണല്‍ ഹൈവേ അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

Read more news from source.

ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് ഡ്രൈവറുടെ കാലിൽ ഉടക്കി; കാർ നിയന്ത്രണം വിട്ട് അപകടം

മുട്ടുചിറ (22/01/20) : നിയന്ത്രണം വിട്ട കാർ എതിർ ദിശയിൽ വന്ന ബൈക്കിലിടിച്ച ശേഷം, നിർത്തിയിട്ടിരുന്ന കാറിലും പിക്കപ് വാനിലും ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ 2 പേർക്കു പരുക്ക്. വൈക്കം ചാലപ്പറമ്പ് കൊച്ചുപറമ്പിൽ വീട്ടിൽ പ്രണവ് പ്രകാശ് (28), കാരിക്കോട് പടിഞ്ഞാറേ കീരിമറ്റം വിഷ്ണു വിനോദ് ( 23) എന്നിവർക്കാണു പരുക്കേറ്റത്. പ്രണവ് പ്രകാശിന്റെ തലയ്ക്കാണ് പരുക്ക്. മുട്ടുചിറ എച്ച് ജി എം ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പ്രണവിനെ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless accessoriesNA as nobody hurt0+https://plus.codes/6JXRQG42+42

ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് കാർ ഡ്രൈവറുടെ കാലിൽ ഉടക്കി. ഇതു ശ്രദ്ധിച്ചതോടെ കാർ നിയന്ത്രണം വിട്ടു അപകടമുണ്ടായെന്ന് എസ്ഐ എം.എസ്.തിരുമേനി പറഞ്ഞു.


കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി തോമസിന്റെ ഭാര്യയും ഒരു വയസ്സുള്ള പേരക്കുട്ടിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാ വൈകിട്ട് 5.15 നു മുട്ടുചിറ ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടം. കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോയ കാർ ബൈക്കിൽ ഇടിച്ചു. പിന്നീട്, വലതു വശത്ത് പാർക്ക് ചെയ്തിരുന്ന കാറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. ബൈക്ക് പൂർണമായി തകർന്നു. നിർത്തിയിട്ടിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറി. നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Read more news from source.

Tuesday, 21 January 2020

ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു

കോട്ടയം (19/01/20) : ഏറ്റുമാനൂർ സെൻട്രൽ ജംക്ഷനിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്, സ്‌കൂട്ടർ യാത്രക്കാരായ 2 പേർ തൽക്ഷണം മരിച്ചു. വയലാ വാഴക്കാല കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കൂടെയുണ്ടായിരുന്ന കുറവിലങ്ങാട് കാഞ്ഞിരക്കുളം കോളനിയിൽ താമസിക്കുന്ന മഞ്ജു (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11:30നാണ് സംഭവം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding & blindspot drivingNo protection can help when lorry tyre run over on high speed2+ https://plus.codes/6JXRMHC5+64

 

അതിവേഗത്തിൽ വന്ന ലോറി സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു. സ്ത്രീയുടെ കാൽ അറ്റുപോയി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഹരിയുടെ മകന്റെ ഡ്രൈവിംഗ് ലൈസൻസ് സ്കൂട്ടറിൽ നിന്ന് ലഭിച്ചതു കൊണ്ടാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്.

Read more news from source.

Monday, 20 January 2020

പാലാ - തൊടുപുഴ റോഡിൽ ശബരിമല തീർഥാടകരുടെ വാനും കാറും കൂട്ടി ഇടിച്ച് അപകടം

പാലാ (18/01/20) : പാലാ - തൊടുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപം ശബരിമല തീർഥാടകരുടെ വാനും കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരായ കരിങ്കുന്നം കൊച്ചുകറത്തേടത്ത് ലൂക്കാസ് (65), മക്കളായ മക്കളായ ജോർലി (35), ജോമി (32) എന്നിവർക്ക് ആണ് പരുക്കേറ്റു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 1.30ന് ആണ് അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sleeping accident for head on collision & tyre puncture in another accidentNCAP rated card & seat belts could have helped;Bus passengers have no safety gears0https://plus.codes/6JXRRMHH+2M

Sunday, 19 January 2020

ഹരിപ്പാടിൽ ദേശീയപാതയിൽ കാറിടിച്ച പെൺകുട്ടി അത്ഭുതകരമായി രക്ഷപെട്ടു

ഹരിപ്പാട്  : റോഡിന് എതിർവശത് നിന്ന അമ്മയുടെ അടുക്കത്തേക്ക് ഓടിയ പതിമൂന്നുകാരിയെ ദേശീയപാതയിൽ കുതിച്ചുവന്ന കാർ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ആറ് മീറ്റർ അകലെ റോഡിൻറെ മറുവശത്ത്    പെൺകുട്ടി തെറിച്ചു വീണെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 speeding & illegal parkingno protection gear can help the pedestrian0https://plus.codes/6JXR7F86+GC

നങ്ങ്യാർകുളങ്ങര എസ്.എൻ. ട്രസ്റ്റ് ഹൈർസെക്കഡറി സ്കൂളിൽനിന്ന് ദേശീയപാതയിൽ എത്തുന്ന ഭാഗത്താണ് നവമി അപകടത്തിൽപ്പെട്ടത്‌. ശനിയാഴ്ച്ചയും ഇതേസ്ഥലത്ത് അപകടമുണ്ടായി. റോഡ് മുറിച്ചുകടക്കാൻ ഇവിടെ സിബ്രലൈനോ കുട്ടികളുടെ സഹായത്തിന് ഹോംഗാർഡിൻ്റെ സേവനമോ ഇവിടെ ഇല്ല. ഈ ആവശ്യവുമായി അടുത്ത ദിവസം തന്നെ ഹരിപ്പാട് പോലീസിൽ പരാതി നൽക്കുമെന്ന് കുട്ടിയുടെ അച്ഛൻ സഞ്ജീവ് പറഞ്ഞു.

സംഭവസ്ഥലത്തെ വീഡിയോ ചുവടെ.

 

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

തിരുവനന്തപുരം (03/08/19) : ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് തിരുവനന്തപുരം വെള്ളയമ്പലത്തു വെച്ച് ബഷീര്‍ കാറിടിച്ച് മരിച്ചത്. അമിതവേഗതയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍റെ കാര്‍ ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. മ്യൂസിയം ജംഗ്ഷനിൽ വച്ച് പബ്ലിക്ക് ഓഫീസിന്‍റെ മതിലിലേക്ക് ബഷീറിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന സുഹൃത്തിന്‍റേതാണ് കാര്‍.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 over speeding, consumption of alcohol while drivingavoid drinking while driving1+https://plus.codes/6JWRGX54+65

മുഹമ്മദ് ബഷീറിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച് 100 മീറ്റർ മാറിയെന്ന നിലയിലായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിൽ വരികയായിരുന്നു. അപകടത്തിൽ കൈയ്ക്കു പരുക്കേറ്റ ശ്രീറാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.


അപകടസമയത്ത് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്നാണ് ദൃക്സാക്ഷികളും പറഞ്ഞിരുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്.

Read more news from source.

Kerala journalist killed in accident, IAS officer accused of driving the car

Thiruvananthapuram : A senior journalist was killed in an accident after his motorcycle was rammed at high speed by a car in which Survey and Land Records Director Sriram Venkitaraman was travelling.

K.M. Basheer, 35, the Thiruvananthapuram bureau chief of Malayalam daily Siraj, died in the accident that took place outside the Public Office complex, a short distance away from the Museum police station at around 1 a.m. on Saturday. Despite being rushed to the Government Medical College Hospital, his life could not be saved.

CCTV footage recovered from the Public Office premises confirmed that the over-speeding car, which came from Vellayambalam, rammed into the two-wheeler that overturned before smashing into the office compound wall.

Read more news from source.

Friday, 17 January 2020

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

മലപ്പുറം (17/01/20) : മേൽമുറി 17ൽ അമിത വേഗത്തിലെത്തിയ ബസ്, ലോറിയിലിടിച്ച് ലോറി ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശിയാണ് മരിച്ചയാൾ. ബസ് ഡ്രൈവർക്കും ലോറി ക്ലീനർക്കും ബസിൽ മുൻവശത്തുണ്ടായിരുന്ന ഒട്ടേറെ പേർക്കും പരുക്കുണ്ട്. രാവിലെ 11.45നാണ് അപകടം. ബസിൽ ഉണ്ടായിരുന്ന പതിനഞ്ചോളം പേർക്ക് നിസാരമായി പരുക്കേറ്റു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 speedingNo protection available for traditional bus & lorry drivers2+https://plus.codes/7J3R339G+QF


Read more news from source.

Wednesday, 15 January 2020

കോട്ടക്കലില്‍ വാഹനാപകടം; കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു

കോട്ടക്കല്‍ (10/01/20) : ദേശീയപാത കോഴിചെനയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബസുകള്‍ക്കിടയില്‍ കാര്‍ അകപ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേരാണ് മരിച്ചത്. ഗുരുവായൂര്‍ ഇരിങ്ങാപ്പുറം സ്വദേശികളായ ഇര്‍ഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്‌.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingSUVs may survive with seat belt, but normal cars cannot survive sandwiching between heavy vehicles2+https://plus.codes/7J2QXXVF+W7

പതിവ് അപകടമേഖലയായ പാലച്ചിറമാട് വളവിന് 500 മീറ്റർ സമീപത്താണ് ഇന്നലെ പുലർച്ചെ നടന്ന അപകടം. വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ ഉറക്കവുമാണ് രാത്രിയിലെ അപകടങ്ങളിലെ വില്ലൻ. തൃശൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ദീർ‌ഘദൂര സ്വകാര്യ ബസിനും പയ്യന്നൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിനും ഇടയിലാണ് കാർ കുടുങ്ങിയത്.


കോഴിച്ചെനയിലെ തട്ടുകട നടത്തിപ്പുകാരനായ വലിയകണ്ടത്തിൽ ശിഹാബാണ് അപകടസ്ഥലത്ത് ആദ്യമെത്തിയത്. ഇർഷാദിനെയാണ് ആദ്യം പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇർഷാദിനെ അതുവഴി വന്ന മിനിലോറി ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസിൽ വിവരമറിയിച്ചതും ശിഹാബാണ്. ഹക്കിം അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. കാറിന്റെ പെട്രോൾ ടാങ്കിൽനിന്ന് ചോർച്ചയുണ്ടായിരുന്നതായും ശിഹാബ് പറഞ്ഞു.

കാറിൽനിന്ന് ഉയർന്ന പുക മാറിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപവാസികളിൽ ചിലരും അതുവഴി വന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അഗ്നിരക്ഷാസേനയും എത്തി. റോഡിനു നടുവിൽ കിടന്ന കാർ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Read more news from source.

Tuesday, 14 January 2020

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കോട്ടയം (14/01/20) : കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടത്തേക്കുള്ള ഇറക്കമിറങ്ങുന്നതിനിടെ വരി തെറ്റിച്ച് അമിത വേഗത്തിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. രണ്ട് മീറ്ററോളം യുവാവിനെയും ബൈക്കിനെയും വലിച്ചിഴച്ച് കൊണ്ടുപോയ ശേഷമാണ് ബസ് നിന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 speeding No protection can help when bus tyre run over on high speed1+https://plus.codes/6JXRHGWF+57

പെരുമ്പായിക്കാട് കിഴക്കാലിക്കല്‍ വര്‍ഗീസ് കുരുവിളയുടെ മകന്‍ കുരുവിള വര്‍ഗീസ് (24) ആണ് മരിച്ചത്.


ഓവര്‍ടേക്ക് ചെയ്തു വന്ന കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച ശേഷം യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read more news from source.

KSRTC bus rams onto bike in Kottayam, 1 killed 

Kottayam : A 22-year-old youth was killed in a road accident in Kottayam on Tuesday. Ettumanoor native Thomas Kuruvila was killed in the accident that occurred at Baker Junction here.

The bus knocked down the bike and then overran Thomas. He was killed on the spot.

Read more news from source.

കണമലയിൽ ബസ് അപകടം

എരുമേലി (14/1/20): തീർഥാടകരുമായി പമ്പയ്ക്ക് പോയ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണംവിട്ട് ഭക്തരുടെ മിനി ബസിലിടിച്ചു. അപകടത്തിനുശേഷം മൺതിട്ടയിലിടിച്ചാണ് ബസ് നിന്നത്. കണമല പാതയിൽ രണ്ട് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. 14 ഭക്തർക്കും കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും പരിക്കേറ്റു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
 speeding, losing control, curvy roadNo protection possible for stage carrier bus passengers; Nobody deceased in the incident15+https://plus.codes/6JXRCWFJ+JW

കണമല ഇറക്കത്തിലെ അട്ടിവളവിന് സമീപം തിങ്കളാഴ്ച പകൽ രണ്ടരയ്ക്കാണ് അപകടം. എറണാകുളം ഡിപ്പോയിലേതാണ് ബസ്. ഇടിയുടെ ആഘാതത്തിൽ മിനിബസ് റോഡിന്റെ മറുവശത്തേയ്ക്ക് തെന്നി മാറി. ക്രാഷ് ബാരിയറുള്ളതിനാൽ കുഴിയിലേക്ക്‌ പതിച്ചില്ല. ക്രെയിൻ ഉപയോഗിച്ച് രണ്ട് വാഹനവും നീക്കി അഞ്ചരയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 2010-ൽ ഭക്തർ സഞ്ചരിച്ച ലോറി റോഡിൽ മറിഞ്ഞ് 12 പേർ മരിച്ചത് ഈ ഭാഗത്താണ്. രണ്ടാഴ്ചമുമ്പ് അട്ടിവളവിന് താഴെ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടിരുന്നു.


പരിക്കേറ്റവർ: ബസ് ഡ്രൈവർ സോമസുന്ദരം (41), ആന്ധ്രാ, കർണാടക സ്വദേശികളായ അലുഗവെല്ലി സുന്ദർ റെഡ്ഡി (36), റാവൺ റെഡ്ഡി (39), ഗജരാജു പവൻ സായി, ശ്രീനിവാസ് റെഡ്ഡി, രാജേഷ്‌കുമാർ, ഇന്ദിര, കൽമേഷ്, രങ്കണ്ണ (40), ആദിത്യ (7), ജയപാൽ (45).

Read more news from source.
  
കണമലയില്‍ ലോറിയപകടം 

എരുമേലി (12/1/10) : എരുമേലിക്കടുത്ത് കണമലയില്‍ ലോറി മറിഞ്ഞ് 11 പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്‍ ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ പ്ലാറ്റ് ഫോമില്‍ മണല്‍ച്ചാക്കുകള്‍ നിറച്ച ശേഷം അതിനു മുകളിലാണ് തീര്‍ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ മണല്‍ച്ചാക്കുകള്‍ക്ക് അടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ആറു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണമലയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 ആന്ധ്രാ സ്വദേശികള്‍ മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്‍ നിന്ന് 250 മീറ്റര്‍ മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

Read more news from source. 
 

Pilgrims, passengers injured as KSTRC, tourist buses collide in Erumeli 

Kanamala : Several pilgrims and passengers were injured after a Kerala State Road Transport Corporation (KSRTC) bus collided head on with a tourist bus carrying Ayyappa devotees near Erumeli here on Monday evening.


The KSRTC bus heading to Pampa from Erumeli collided with a tourist bus carrying Sabarimala pilgrims in the opposite direction. It is learned that the KSRTC bus’s brakes failed and the driver lost control.

Local residents, onlookers, other pilgrims and police rushed to the spot and sent the injured to a nearby private hospital.

Read more news from source.

Monday, 13 January 2020

ബ്രേക്ക് നഷ്ടപ്പെട്ട ചരക്കുലോറി പിന്നിലേയ്ക്കിറങ്ങി; അപകടത്തിൽപ്പെട്ടത് ആറ് വാഹനങ്ങൾ

കുറ്റിപ്പുറം (13/01/20) : ചരക്കുലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് പിന്നിലേയ്ക്കിറങ്ങിയുണ്ടായ അപകടത്തിൽ ആറ് വാഹനങ്ങൾക്ക് കേടുപറ്റി. അഞ്ചുപേർക്ക് പരിക്കേറ്റു. ദേശീയപാതയിലെ മൂടാലിൽ ഞായറാഴ്ച 11.30-ഓടെയാണ് അപകടം. ജാറത്തിന് സമീപത്തെ കയറ്റത്തിൽ കുടുങ്ങിയ ലോറി പിറകിലേക്ക് ഉരുണ്ടു നീങ്ങുകയായിരുന്നു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
Brake failure, gear didn't used when started to climb & tried to change when stopped movingKeep safe distance from big vehicles0+https://plus.codes/7J2RV29V+42

തവിടുമായി കോഴിക്കോട്‌ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിന്നിലേയ്ക്ക് ഇറങ്ങുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. കാർ പിന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചുനിന്നു. രണ്ട് ലോറികൾക്കും ഇടയിൽപെട്ട് കാർ തകർന്നു.


കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. നാല് ലോറികളും കാറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുറ്റിപ്പുറത്തേയും വളാഞ്ചേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതതടസ്സം നീക്കിയത്.

Read more news from source.

Sunday, 12 January 2020

മുന്നറിയിപ്പില്ലാത്ത ഹംപ് ജീവിതത്തിനു ‘തട’യിട്ടു

തൃക്കൂർ (03/01/20) : ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മുന്നറിയിപ്പുസൂചനയില്ലാത്ത ഹംപിൽ തട്ടി തലയടിച്ചു വീണു പരുക്കേറ്റ യുവതി മരിച്ചു. മകളുടെ പിറന്നാൾ ദിവസമായിരുന്നു അപകടം. കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയാണ് (26) മരിച്ചത്. ചൊവ്വ രാവിലെയായിരുന്നു അപകടം. ജിഎൽപി സ്‌കൂളിനു സമീപത്തെ ഹംപിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും കാവ്യ ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 no sign boards, no visual marks on roadHelmet could have saved life30+https://plus.codes/7J2RF76F+GH

യുവതിയുടെ മരണത്തിനിടയാക്കിയതു മുന്നറിയിപ്പില്ലാതെ റോഡിൽ സ്ഥാപിച്ച വേഗത്തട (ഹംപ്) .ജിഎൽപി സ്‌കൂളിനു സമീപം ഹംപിൽ കയറിയ ബൈക്കു മറിഞ്ഞാണു കല്ലൂർ പാലയ്ക്കപറമ്പ് കണിയാമാക്കൽ ദിലീഷിവിന്റെ ഭാര്യ കാവ് മരിച്ചത്.പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. സുഗമമായി യാത്രചെയ്യാവുന്ന മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളതു ശ്രദ്ധയിൽപ്പെടില്ല.


ഹംപിൽ മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞുപോയി. അപകടം നടന്നതോടെ നാട്ടുകാർ തന്നെ ഹംപിൽ വരകൾ വരച്ചു. ഇവിടെ അടുത്ത കാലത്തായി 30ലേറെ അപകടങ്ങൾ നടന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്ത വാഹനങ്ങളാണു ഹംപിൽ കയറി അപകടത്തിൽപെടുന്നത്.

Read more news from source.

Saturday, 11 January 2020

തീർഥാടക സംഘം സഞ്ചരിച്ച വാനും ഓട്ടോയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

കോന്നി : ശബരിമല ദർശനം കഴിഞ്ഞ് ചെന്നൈ ശെങ്കൽപേട്ടയിലേക്കു മടങ്ങിയ തീർഥാടക സംഘം സഞ്ചരിച്ച വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം പട്ടാഴി വടക്കേക്കര രാജ് ഭവനിൽ മഹേഷ്(32) ആണ് മരിച്ചത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, speedingAuto rickshaw design doesn't have any safety aspects & highest damage always happens to auto passengers2+https://plus.codes/6JXR6VC2+FP

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മാരൂർപാലത്തിനു സമീപം ടിവിഎം ആശുപത്രിക്കു മുൻപിലാണ് അപകടമുണ്ടായത്.


ശബരിമലയിൽ നിന്നു പുനലൂർ ഭാഗത്തേക്കു പോയ തീർഥാടക വാഹനം കോന്നിയിലേക്കു വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പൂർണമായും തകർന്ന ഓട്ടോറിക്ഷ പൊലീസും നാട്ടുകാരും ചേർന്നു വെട്ടിപ്പൊളിച്ചാണു മഹേഷിനെ പുറത്തെടുത്തത്. സംഭവ സ്ഥലത്തു തന്നെ വെച്ച് മഹേഷ് മരിച്ചു.

തീർഥാടക വാഹനത്തിന്റെ ഡ്രൈവർ കാഞ്ചിപുരം സ്വദേശി ഭാസ്കറിനെ (44) പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more news from source.

Minibus carrying Sabarimala devotees hit autorickshaw, killing youth and leaving his wife severely injured

The accident was around 1.30 pm near TVM Hospital in the Punalur-Muvattupuzha Road. Mahesh, a software engineer in V-Guard, was driving the auto-rickshaw. He was en route to Konni from his wife’s house in Vakayar to take a copy of driving license. A minibus carrying Sabarimala devotees from Tamil Nadu hit them. 

Mahesh (31) of Raj Bhavan in Chelikuzhi in Pattazhy is the deceased. His wife Shivaparvathy was entered to Kottayam Medical College. Sivaparvathy, who was in the back seat, got injured badly as rod pierced her belly. She was first taken to Pathanamthitta Government Hospital and later shifted to Kottayam Medical College. The auto-rickshaw is owned by Gopakumar- Mahesh’s father-in-law.

Read more news from source.

Friday, 10 January 2020

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

വടകര : ദേശീയ പാതയിൽ കണ്ണൂക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഒരാളെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ആമ്പല്ലൂർ അളഗപ്പനഗർ വിജയനഗർ എക്കാട്ടുമന പത്മനാഭൻ നമ്പൂതിരി (53), ഭാര്യ അനിത(43), ഇളയ മകൻ ശ്രാവൺ (21) എന്നിവരാണ് മരിച്ചത്. മൂത്ത മകൻ ശ്രേയസിനെ (23) നട്ടെല്ലിനു പരുക്കേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രം, കുടജാദ്രി എന്നിവിടങ്ങൾ സന്ദർശിക്കാൻ വെള്ളിയാഴ്ച തൃശൂരിൽ നിന്നു പുറപ്പെട്ടതായിരുന്നു കുടുംബം.


Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
sleeping during driving of truckA better car with airbags & seat belts for all passengers would have helped to reduce injuries5+https://plus.codes/7J3QMH36+8P

ഇന്നലെ പുലർച്ചെ 2.45 നായിരുന്നു അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി നേര്‍ക്കുനേര്‍ ഇടിച്ച് പുലര്‍ച്ചെ മൂന്നുമണിക്കാണ് അപകടം. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.


കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് സൂചന. രണ്ടുപേര്‍ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയും ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷവുമാണ് മരിച്ചത്.

Read more news from source.


Road accident claim three lives in Kannookkara near Mahe
Kozhikode: Three members of a family were killed in a road accident at Kannookkara near Mahe in the wee hours of Monday. Amballur natives Padmanabhan Namboodhiri, 53, wife Anitha, 43, their son, Shravan, 23, are the deceased. The incident took place around 3am. According to Chombala police, the car in which the family was travelling in collided with a lorry coming from the opposite direction. The family was on their way to Thrissur. The Chombala police have taken the lorry driver into custody. The couple’s younger son, Shreyas, who was injured in the incident, has been admitted to Kozhikode MCH.

Read more news from source.

Thursday, 9 January 2020

കൊല്ലം ബൈപാസിൽ വാഹനാപകടം; ഒരാൾ മരിച്ചു

കൊല്ലം (08/01/20): അപകടങ്ങള്‍ പതിവായ കൊല്ലം ബൈപാസില്‍ ഇന്നും വാഹനാപകടത്തില്‍ ഒരു മരണം. ശിവഗിരി ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന ആലപ്പുഴ കൈനകരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ബൈപ്പാസിന്റെ കൈവരി തകർത്ത് താഴേക്കു പതിക്കുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless driving, excessive speedingwear seat belt to avoid injuries even when vehicle topples30+https://plus.codes/6JWRWJ3F+97

ഉച്ചയ്ക്ക് രണ്ടു മണിയോടെ കല്ലുന്താഴം ജംക്‌ഷന് സമീപമായിരുന്നു അപകടം. ശിവഗിരിയില്‍ നിന്നു മടങ്ങുകയായിരുന്നു ഏഴംഗ കുടുംബം സഞ്ചിരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈപ്പാസിന്റെ കൈവരി തകർത്ത് സമീപത്തെ വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ കൈനകരി നോർത്ത് കുട്ടമംഗലം സ്വദേശി അനിരുദ്ധനാണ് മരിച്ചത്.
ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷമാകുമ്പോള്‍ ചെറുതും വലുതുമായ ഇരുന്നുറോളം അപകടങ്ങളാണ് കൊല്ലം ബൈപാസില്‍ നടന്നത്.
മുപ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറുലധികം പേര്‍ക്കു പരുക്കേറ്റു. അമിത വേഗവും, അലക്ഷ്യമായ ഡ്രൈവിങ്ങും, ഇടറോഡുകളില്‍ നിന്നു വാഹനങ്ങള്‍ അശ്രദ്ധമായി ബൈപാസിലേക്ക് ‌കയറുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍.

Read more news from source.

Wednesday, 8 January 2020

റോഡിലെ കുഴിയില്‍ വീണ് മരണം; പിഡബ്ല്യുഡിയെ പഴിചാരി ജല അതോറിറ്റി

കൊച്ചി (12/12/19) : പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം രാവിലെ ഉണ്ടായ അപകടത്തിൽ കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. റോഡിലെ കുഴിക്കു സമീപം വച്ചിരുന്ന ബോർഡ് തട്ടിയാണ് യുവാവ് കുഴിയിൽ വീണതെന്നും പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
pothole, careless driving, poor road conditionsNo protection can help when lorry tyre run over on high speed5+https://plus.codes/7J2R2834+Q4

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ച സംഭവത്തിൽ പിഡബ്ല്യുഡിയെ പഴിചാരി ജല അതോറിറ്റി. കുഴി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് ജല അതോറിറ്റി പറയുന്നു. പൊട്ടിയ പൈപ്പ് നന്നാക്കാനും അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയറുടെ നിലപാട്.

 
പാലാരിവട്ടത്ത് കുഴിയില്‍ വീണു യുവാവ് മരിച്ച സംഭവത്തില്‍ നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Read more news from source.

Palarivattom accident: PWD minister suspends 4 engineers

Kochi: In connection with the incident in which a young man died after falling into a pothole, the Public Works Department (PWD) suspended four engineers.

The action was taken as directed by PWD minister G Sudhakaran. The engineers were suspended for negligence in performing their duty.

Read more news from source.

മാണൂർ–ചേകനൂർ റോഡിൽ ടിപ്പറും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം

എടപ്പാൾ (08/01/20): മേൽപാലം നിർമാണത്തിന്റെ ഭാഗമായി മാണൂർ വഴി തിരി‍ഞ്ഞുപോകുന്ന വാഹനങ്ങളുടെ അമിതവേഗം നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. ഇടുങ്ങിയതും വളവുകളുള്ളതുമായ റോഡിലൂടെ ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അപകടങ്ങളും പതിവായി. ഇന്നലെ രാവിലെ ടിപ്പർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ നിസ്സാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.

 Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
speeding, careless drivingNA as nobody deceased in the accident0https://plus.codes/7J2RR29C+HQ

മാണൂർ വഴി ചേകനൂരിൽ എത്തി കടന്നുപോകുന്ന വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്ന് നാട്ടുകാരും ഗതാഗതം നിയന്ത്രിക്കുന്ന ഹോംഗാർഡും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇതെ‍ാന്നും വകവയ്ക്കാതെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടും ഡ്രൈവർമാർക്ക് കുലുക്കമില്ല. കുറ്റിപ്പുറത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ നേരിട്ട് എടപ്പാൾ എത്തുന്നതിന് പകരം വളഞ്ഞു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടം കുറയ്ക്കാനാണ് ഇത്തരത്തിൽ അമിത വേഗത്തിൽ കടന്നുപോകുന്നത്. പലപ്പോഴും നാട്ടുകാർ ബസുകൾ തടഞ്ഞ് അമിത വേഗം ചോദ്യം ചെയ്യാറുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.  

Read more news from source.

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...