തിരുവല്ല (31/05/20) : തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ അപകടങ്ങൾ ഏറുന്നു. എംസി റോഡിലെ പെരുന്തുരുത്തി, ഇടിഞ്ഞില്ലം പ്രദേശങ്ങളാണ് യാത്രക്കാർക്ക് ഭയാശങ്ക ഉയർത്തുന്നത്. റോഡ് രാജ്യാന്തര നിലവാരത്തിൽ നിർമിച്ചതോടെ ഈ ഭാഗത്ത് ആഴ്ചയിൽ 3 അപകടമെങ്കിലും പതിവാണ്. വാഹനങ്ങളുടെ അമിത വേഗമാണ് പ്രശ്നം. ഒരു വർഷത്തിനുള്ളിൽ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ 8 പേർ മരിച്ചു. അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ രാവിലെ വാഴക്കുല കയറ്റിവന്ന പിക്കപ് വാൻ പെരുന്തുരുത്തി ടെലി ഫോൺ എക്സ്ചേഞ്ചിന് സമീപം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ചരിഞ്ഞു. ആർക്കും പരുക്കില്ല. മഴക്കാലത്ത് ഈ ഭാഗത്ത് വാഹനങ്ങൾ തെന്നി മാറുന്നത് പതിവാണ്. എംസി റോഡിൽ ഈ ഭാഗത്ത് വാഹനങ്ങൾ വേഗത്തിൽ വരുന്നത് നിയന്ത്രിക്കാൻ സംവിധാനമില്ല. അമിതവേഗവും വാഹനങ്ങളെ ലക്ഷ്യമില്ലാതെ മറികടക്കുന്നതുമാണ് പ്രശ്നം.
താലൂക്ക് സഭയിൽ ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഇവിടെ പൊലീസുകാരെ ഡ്യൂട്ടിക്കിടാൻ നിർദേശം നൽകിയിരുന്നു. എന്നാൽ പൊലീസുകാരുടെ കുറവുമൂലം ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ക്യാമറ സ്ഥാപിച്ചാൽ വാഹനങ്ങളുടെ വേഗത്തിന് ഒരു പരിധിവരെ നിയന്ത്രണം വരും.
എംസി റോഡിന്റെ പല ഭാഗത്തും ക്യാമറയുണ്ടെങ്കിലും തിരക്കേറിയ ഈ ഭാഗത്ത് ഇതിനായി ഗതാഗത വകുപ്പ് നടപടിയെടുത്തില്ല.നാൽക്കവലയായ ഇടിഞ്ഞില്ലത്തെ വീതിക്കുറവും പ്രശ്നമാണ്. ജംക്‌ഷനിൽ റോഡിന് 10മീറ്റർ വീതിപോലുമില്ല. വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിങ്ങും വഴിയോര കച്ചവടവുമൊക്കെ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പണികൾ നടക്കുന്നതിനാൽ കാവും ഭാഗം– ഇടിഞ്ഞില്ലം റോഡ് അടച്ചത് ഇതുവഴി വാഹനങ്ങൾ കൂടാൻ കാരണമായി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| over speeding | TBA | 8+ | https://plus.codes/6JXRCH63+3W |