ആലപ്പുഴ (29/05/20) : ദേശീയപാതയിൽ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും 3 ബൈക്കുകളിലും ഇടിച്ച് 5 പേർക്കു പരുക്കേറ്റു. ആരുടെയും നില ഗുരതരമല്ല. തലയ്ക്കു പരുക്കേറ്റ അർത്തുങ്കൽ പള്ളിക്കത്തയ്യിൽ പ്രദീപ് (31), അർത്തുങ്കൽ വാലയിൽ ഇമ്മാനുവൽ (29), കളർകോട് മീനപ്പള്ളിൽ പവിത്രന്റെ മകൻ അനിൽകുമാർ (44) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടൻ ചമ്പക്കുളം തുമ്പയിൽച്ചിറ കുര്യാക്കോസ് (62) സ്കൂട്ടറിലും മറ്റുള്ളവർ ബൈക്കിലുമായിരുന്നു.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുര്യാക്കോസിനെ പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വട്ടയാൽ ജമീല മൻസിലിൽ മുഹമ്മദ് അൽത്താഫും (20) ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 8ന് ആയിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്ന് ആലുവയിലേക്കു പോകുകയായിരുന്ന കുടുംബമായിരുന്നു കാറിൽ.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.അപകടം നടന്നയുടൻ അതുവഴി എത്തിയ അഗ്നിരക്ഷാ സേനയുടെ തൃശൂർ യൂണിറ്റിലെ അംഗങ്ങൾ സഞ്ചരിച്ച ജീപ്പിലാണു പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോയ ഉദ്യോഗസ്ഥരാണ് രക്ഷകരായത്.ട്രാഫിക് പൊലീസും സ്ഥലത്തെത്തി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control | TBA | 0+ | https://plus.codes/6JXRF8GQ+92 |
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.അപകടം നടന്നയുടൻ അതുവഴി എത്തിയ അഗ്നിരക്ഷാ സേനയുടെ തൃശൂർ യൂണിറ്റിലെ അംഗങ്ങൾ സഞ്ചരിച്ച ജീപ്പിലാണു പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേയ്ക്ക് പോയ ഉദ്യോഗസ്ഥരാണ് രക്ഷകരായത്.ട്രാഫിക് പൊലീസും സ്ഥലത്തെത്തി.
Read more news from the source.

verified
ReplyDelete