Sunday, 1 March 2020

കാഞ്ഞൂർ ജംക്‌ഷനു സമീപമുള്ള വളവിലെ പോസ്റ്റിൽ ബൈക്ക് ഇടിച്ചു അപകടം

കാഞ്ഞൂർ (16/02/20) : ജംക്‌ഷൻ മുതൽ പുതിയേടം ജംക്‌ഷൻ വരെ ഒരു കിലോമീറ്ററോളം ദൂരത്തിൽ കെഎസ്ഇബി, ബിഎസ്എൻഎൽ പോസ്റ്റുകൾ റോഡിലേക്കു കയറി നിൽക്കുന്നത് യാത്ര അപകടകരമാക്കുന്നു. നേരത്തെ ഇത് ഇടുങ്ങിയ റോഡായിരുന്നു. 5 വർഷം മുൻപ് റോഡ് വീതി കൂട്ടി. എന്നാൽ പോസ്റ്റുകൾ വഴി മാറിയില്ല. പഴയ റോഡിന്റെ വീതിയിൽ തന്നെയാണ് ഒട്ടുമിക്ക പോസ്റ്റുകളും നിൽക്കുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
dangerous placement of electric post on roadwearing helmets and seat belts could've helped the deceased2+https://plus.codes/7J2R4CWG+5F
അതുമൂലം റോഡ് വീതി കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാർക്കു ലഭിക്കുന്നില്ല. മാത്രമല്ല പോസ്റ്റിൽ വാഹനങ്ങളിടിച്ച് പല അപകടങ്ങളും ഉണ്ടാകുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 6 അപകട മരണങ്ങൾ ഈ വഴിയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയിൽ ബൈക്കിൽ വരികയായിരുന്ന 2 ചെറുപ്പക്കാർ കാഞ്ഞൂർ പള്ളിക്കും പുതിയേടം കവലയ്ക്കും ഇടയ്ക്കുള്ള ഭാഗത്തെ പോസ്റ്റിലിടിച്ചു മരിച്ചു. അടുത്തിടെ കാഞ്ഞൂർ ജംക്‌ഷനു സമീപമുള്ള വളവിലെ പോസ്റ്റിൽ ബൈക്ക് ഇടിച്ചു അപകടമുണ്ടായി.
പോസ്റ്റുകൾ മാറ്റണമെന്നു നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത്, കെഎസ്ഇബി, ബിഎസ്എൻഎൽ എന്നിവരോടു ആവശ്യപ്പെടുന്നു. കെഎസ്ഇബി റോഡിനോടു ചേർന്നുണ്ടായിരുന്ന ട്രാൻസ്ഫോമറുകൾ മാറ്റി. അതിനോടു ചേർന്നുള്ള പോസ്റ്റുകളും മാറ്റി. എന്നാൽ ബാക്കിയുള്ള പോസ്റ്റുകൾ പഴയ മട്ടിൽ തന്നെ. ബിഎസ്എൻഎൽ ആകട്ടെ ഒരു നടപടിയും എടുത്തില്ല. കാഞ്ഞൂർ ജംക്‌ഷൻ മുതൽ പുതിയേടം ജംക്‌ഷൻ വരെ കെഎസ്ഇബിയുടെയും ബിഎസ്എൻഎല്ലിന്റേതുമായി 15 പോസ്റ്റുകൾ യാത്രയ്ക്കു തടസ്സമായി നിൽക്കുന്നുണ്ട്. രാത്രിയിലാണ് ഇവ കൂടുതൽ അപകടകാരികളാകുന്നത്. തീർഥാടന കേന്ദ്രമായ കാഞ്ഞൂർ ഫൊറോന പള്ളിയിലേക്കു വരുന്നവർക്ക് ഈ പോസ്റ്റുകൾ തടസ്സമാകുന്നു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...