ആലപ്പുഴ (10/03/20) : പൂച്ചാക്കലിൽ അമിത വേഗത്തിലെത്തിയ കാർ 3 വിദ്യാർഥിനികളെ ഉൾപ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകൻ വേദവിനെയുമാണ് കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അർച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ചു. രണ്ടുപേർ കനാലിലേക്കാണു വീണത്.
അതിനു ശേഷം സൈക്കിളിൽ പോയ അനഘ എന്ന വിദ്യാർഥിനിയെ ഇടിച്ചു. തുടർന്നു പോസ്റ്റിൽ ഇടിച്ചാണു കാർ നിന്നത്. കാർ ഓടിച്ച അസം സ്വദേശി ആയ ആനന്ദ മൂഡോയ്, ഒപ്പമുണ്ടായിരുന്ന മനോജ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.
കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനത്തിലുള്ളവര്‍ മദ്യപിച്ചതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
അസമിലെ ബിൻസുകിയ വിമൂർഗുഡ് മൂഡോയ്ഗാവ് സ്വദേശി ആനന്ദ മൂഡോയ് (29) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യ ലഹരിയിലാണു കാർ ഓടിച്ചിരുന്നതെന്ന് പോലീസിനോട് സമ്മതിച്ചു. ഇയാൾക്കു ഡ്രൈവിങ് ലൈസൻസില്ല. കൊലപാതക ശ്രമം, മദ്യപിച്ചു വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചേർത്തല കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അസ്ലം എന്നാണ് ആനന്ദ പേര് പറഞ്ഞത്. രേഖകൾ പോലീസ് പരിശോധിച്ചപ്പോഴാണ് പേരും വിലാസവും വ്യക്തമായത്.
കാറിൽ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി ഇടവഴിക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും, മദ്യപിച്ച് വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും കേസെടുത്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Read more news from the source.
Update 12/07/20 :-
സർക്കാർ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് തിരിഞ്ഞു നോക്കിയുമില്ല, ആ പേരും പറഞ്ഞ് സഹായിക്കാമെന്ന് പറഞ്ഞവർ എല്ലാം പിന്നോട്ട് പോവുകയും ചെയ്തു. ഇങ്ങനെയൊക്കെത്തന്നെ അല്ലേ അപകടങ്ങളിൽ പെടുന്ന എല്ലാവരുടെയും അവസ്ഥകൾ? ആദ്യം കുറെ മാധ്യമ വാർത്തകളും, അതേത്തുടർന്ന് സഹായിക്കാൻ കുറെ ആൾക്കാരും, പിന്നെ സർക്കാർവക വാഗ്ധാനങ്ങളും. അവസാനം ആരും അറിയാതെ ജീവിതം വീൽചെയറിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിലും..!
Video Courtesy
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| drunken driving | No protections for Pedestrian | 0 | https://plus.codes/6JXRQ9W3+6M |
കാർ അമിത വേഗത്തിലായിരുന്നെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനത്തിലുള്ളവര്‍ മദ്യപിച്ചതാകാം അപകട കാരണമെന്നാണ് പൊലീസ് നിഗമനം.
കാറിൽ ആനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന പാണാവള്ളി ഇടവഴിക്കൽ മനോജ് തലയ്ക്കു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മനോജിനെതിരെ കൊലപാതക ശ്രമത്തിനും, മദ്യപിച്ച് വാഹനത്തിൽ സഞ്ചരിച്ചു കൊലപാതകത്തിന് പ്രേരിപ്പിച്ചതിനും കേസെടുത്തു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Read more news from the source.
Update 12/07/20 :-
സർക്കാർ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് തിരിഞ്ഞു നോക്കിയുമില്ല, ആ പേരും പറഞ്ഞ് സഹായിക്കാമെന്ന് പറഞ്ഞവർ എല്ലാം പിന്നോട്ട് പോവുകയും ചെയ്തു. ഇങ്ങനെയൊക്കെത്തന്നെ അല്ലേ അപകടങ്ങളിൽ പെടുന്ന എല്ലാവരുടെയും അവസ്ഥകൾ? ആദ്യം കുറെ മാധ്യമ വാർത്തകളും, അതേത്തുടർന്ന് സഹായിക്കാൻ കുറെ ആൾക്കാരും, പിന്നെ സർക്കാർവക വാഗ്ധാനങ്ങളും. അവസാനം ആരും അറിയാതെ ജീവിതം വീൽചെയറിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിലും..!
Video Courtesy

verified
ReplyDelete