പെരുമ്പാവൂർ (15/03/20) : തടി ലോറിയും കാറും കൂട്ടിയിടിച്ച് ഗർഭിണിയടക്കം ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മലപ്പുറം കോഡൂർ ഒറ്റത്തറയിൽ താമസിക്കുന്ന മൂഴിത്തൊടി സലാഹുദ്ദീന്റെ മകൻ ഹനീഫ (28), ഭാര്യ സുമയ്യ (20), ഹനീഫയുടെ സഹോദരൻ ഷാജഹാൻ (18) എന്നിവരാണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായ സുമയ്യയെ പ്രസവത്തിനു മുണ്ടക്കയത്തെ വീട്ടിലാക്കാൻ പോകുമ്പോഴാണ് ദുരന്തം.
എംസി റോഡിൽ പുല്ലുവഴിയിൽ ഡബിൾപാലത്തിനു സമീപം (കലവറ ഹോട്ടലിനു സമീപം) ഇന്നലെ പുലർച്ചെ 3.30നാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്ക് റബർ തടിയുമായി വരികയായിരുന്ന ലോറിയുമായിട്ടാണ് എതിരെ വന്ന കാർ കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.
അപകടത്തിൽ പെട്ടവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോറി ഇടതുവശം ചേർത്താണ് ഓടിച്ചിരുന്നതെന്നും കാർ റോഡിന്റെ മധ്യഭാഗം കടന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്കു ഇടിച്ചു കയറുകയായിരുന്നെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ അറിയിച്ചു. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാർ ഡ്രൈവർ ഉറങ്ങിപോയതാവാം കാരണം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന റിയാസ് പറഞ്ഞത്. കാർ നിയന്ത്രണം വിട്ട് തെറ്റായ പാതയിലൂടെ വരുന്നത് ശ്രദ്ധയിൽപെട്ട ലോറി ഡ്രൈവർ ഉടൻ ഹോൺ അടിക്കുകയും വണ്ടി ടാറിംങ്ങ് വിട്ട് പരമാവധി ഒതുക്കുകയും ചെയ്തിരുന്നുവെന്നും ഇയാൾ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചതും, കുടുംബക്കാരെ വിവരം അറിയിച്ചതും ഇയാളാണ്.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| sleeping accident for head on collision | could have worn seat belt & proper NCAP rated airbags might have helped | 3 | https://plus.codes/7J2R3GG4+9G |
എംസി റോഡിൽ പുല്ലുവഴിയിൽ ഡബിൾപാലത്തിനു സമീപം (കലവറ ഹോട്ടലിനു സമീപം) ഇന്നലെ പുലർച്ചെ 3.30നാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നു പെരുമ്പാവൂരിലേക്ക് റബർ തടിയുമായി വരികയായിരുന്ന ലോറിയുമായിട്ടാണ് എതിരെ വന്ന കാർ കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്.
അപകടത്തിൽ പെട്ടവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലോറി ഇടതുവശം ചേർത്താണ് ഓടിച്ചിരുന്നതെന്നും കാർ റോഡിന്റെ മധ്യഭാഗം കടന്ന് നിയന്ത്രണം വിട്ട് വലതുവശത്തേക്കു ഇടിച്ചു കയറുകയായിരുന്നെന്നും പെരുമ്പാവൂർ ജോയിന്റ് ആർടിഒ അറിയിച്ചു. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാർ ഡ്രൈവർ ഉറങ്ങിപോയതാവാം കാരണം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന റിയാസ് പറഞ്ഞത്. കാർ നിയന്ത്രണം വിട്ട് തെറ്റായ പാതയിലൂടെ വരുന്നത് ശ്രദ്ധയിൽപെട്ട ലോറി ഡ്രൈവർ ഉടൻ ഹോൺ അടിക്കുകയും വണ്ടി ടാറിംങ്ങ് വിട്ട് പരമാവധി ഒതുക്കുകയും ചെയ്തിരുന്നുവെന്നും ഇയാൾ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചതും, കുടുംബക്കാരെ വിവരം അറിയിച്ചതും ഇയാളാണ്.
Read more news from the source.

verified
ReplyDelete