തിരുവല്ല (25/03/20) : ടികെ റോഡിൽ കറ്റോട് വളവിൽ അപകടം വിട്ടൊഴിയുന്നില്ല. തിങ്കൾ രാത്രി പത്തരയോടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലേത്തേത്. അപകടത്തിൽ കല്ലൂപ്പാറ സ്വദേശികളായ 2 യുവാക്കൾ മരിച്ചു. തുരുത്തിക്കാട് കോമളം സ്വദേശിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ പരുക്കേറ്റ് മിനിട്ടുകളോളം റോഡിൽ കിടന്നവരെ കണ്ടിട്ടും അതുവഴി പോയി വാഹനങ്ങൾ നിർത്താതെ പോകുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരിൽ ചിലരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.രണ്ട് വർഷം മുൻപ് ഇവിടെ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു.
ഒരുവർഷം മുൻപ് വളവിലെ മതിലിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചു. മനയ്ക്കച്ചിറ മുതൽ കറ്റോട് വളവുവരെ വലിയ അപകട മേഖലയാണ് 10 വർഷത്തിനുള്ളിൽ 20 പേരെങ്കിലും ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണം. ആഴ്ചയിൽ 2 അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. 2015– 16 കാലഘട്ടത്തിലാണ് ഈ റോഡ് ഉയർന്ന നിലവാരത്തിൽ ഉയർത്തിയത്.
റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇരുചക്ര വാഹന യാത്രക്കാർ പോലും 80 കിലോമീറ്റർ വേഗത്തിലാണ് പോകുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടങ്ങൾ പതിവാകുന്നു. പലഭാഗത്തും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| overtaking, speeding | TBA | 3+ | https://plus.codes/6JXR9HMW+CM |
ഒരുവർഷം മുൻപ് വളവിലെ മതിലിലിടിച്ച് സ്കൂട്ടർ യാത്രക്കാരനും മരിച്ചു. മനയ്ക്കച്ചിറ മുതൽ കറ്റോട് വളവുവരെ വലിയ അപകട മേഖലയാണ് 10 വർഷത്തിനുള്ളിൽ 20 പേരെങ്കിലും ഈ ഭാഗത്ത് മരിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗമാണ് അപകടത്തിന് കാരണം. ആഴ്ചയിൽ 2 അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്. 2015– 16 കാലഘട്ടത്തിലാണ് ഈ റോഡ് ഉയർന്ന നിലവാരത്തിൽ ഉയർത്തിയത്.
റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തതോടെ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് വാഹനങ്ങൾ പായുന്നത്. ഇരുചക്ര വാഹന യാത്രക്കാർ പോലും 80 കിലോമീറ്റർ വേഗത്തിലാണ് പോകുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഇടിച്ച് അപകടങ്ങൾ പതിവാകുന്നു. പലഭാഗത്തും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അപകടങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടികാട്ടുന്നു.
Read more news from the source.

verified
ReplyDelete