Friday, 6 March 2020

ഓണമ്പിള്ളിയിൽ ബസിൽ നിന്നു റോഡിൽ തലയിടിച്ചു വീണ് യാത്രക്കാരൻ മരിച്ചു

പെരുമ്പാവൂർ (06/03//20) : ബസ് വളവു തിരിയുമ്പോൾ വാതിൽക്കൽ നിന്നു റോഡിൽ തലയിടിച്ചു വീണു യാത്രക്കാരൻ മരിച്ചു. ഇടവൂർ കളപ്പുരയ്ക്കൽ കെ.ജി.മോഹനൻ(62) ആണ് മരിച്ചത്. ഒക്കൽ ഓണമ്പിള്ളിയിൽ രാവിലെ 6.30നായിരുന്നു സംഭവം. ഇടവൂർ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന വടക്കുംനാഥൻ ബസിൽ നിന്നാണ് ഇദ്ദേഹം വീണത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
passenger was standing on the footboard, door of the bus was non operable / malfunctioned no protective gear for bus passengers1https://plus.codes/7J2R5F72+XM

എസ്എൻഡിപി കുന്നത്തുനാട് യൂണിയൻ ഓഫിസിൽ സെക്യൂരിറ്റി ജീവനക്കാരനായി ചുമതലയേൽക്കാൻ പോകുമ്പോഴാണ് അപകടം. സ്റ്റോപ്പിൽ നിന്നു നീങ്ങിയ ബസ് 100 മീറ്റർ അകലെ വളവിൽ വച്ചു തിരിയുന്നതിനിടയിലാണ് മോഹനൻ റോഡിൽ വീണത്. ഓട്ടോറിക്ഷയിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബസിന്റെ പിൻവാതിൽ കെട്ടിവച്ചാണ് സർവീസ് നടത്തിയതെന്ന നാട്ടുകാരുടെ ആക്ഷേപം അന്വേഷിക്കുന്നതായി പൊലീസും മോട്ടർ വാഹനവകുപ്പും അറിയിച്ചു. ആദ്യ പരിശോധനയിൽ പിൻവാതിൽ കെട്ടിയതായി കാണുന്നില്ലെന്നു മോട്ടർ വാഹന വകുപ്പധികൃതർ അറിയിച്ചു.

കോടനാട് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷികളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ഇരുവകുപ്പുകളും അറിയിച്ചു. പുലർച്ചെയായതിനാൽ യാത്രക്കാർ കുറവായിരുന്നു. സംസ്കാരം ഇന്നു 3ന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...