Thursday, 26 March 2020

കറ്റോട് പാലത്തിൽ നിന്ന് തോട്ടിലേക്ക് ലോറി മറിഞ്ഞു; ക്ലീനർ മരിച്ചു

തിരുവല്ല (02/11/17) : റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റ് ഘടിപ്പിച്ച ലോറി ടികെ റോഡിൽ കറ്റോട് പാലത്തിൽനിന്ന് തോട്ടിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ കോട്ടയം പാമ്പാടി എട്ടാം മൈൽ നീലിമംഗലം വീട്ടിൽ ബാബു (51) ആണ് മരിച്ചത്. പരുക്കേറ്റ ഡ്രൈവർ കോട്ടയം കോടിമത പുതുവൽചിറ ഔസേപ്പിനെ (കുട്ടപ്പൻ - 68) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reason for AccidentPossible protection for deceased Number of lives in 1 year in the place Approximate Plus code from description
backside of the lorry hit on the bridge and lost controlTBA0+https://plus.codes/6JXR9JP2+7C

ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു അപകടം. കോട്ടയത്തെ നിർമാണ കമ്പനിയുടേതാണ് ലോറി. ആറന്മുളയിലെ നിർമാണ സ്ഥലത്തേക്ക് കോൺക്രീറ്റുമായി പോകുമ്പോഴാണ് അപകടം. ലോറി പാലത്തിൽ കയറിയ ഉടനെ പിൻവശം പാലത്തിന്റെ കൈവരിയിൽ തട്ടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഇതോടെ മുൻവശം പൊങ്ങി ലോറി തോട്ടിലേക്കു മറിഞ്ഞു. ഡ്രൈവർ തെറിച്ച് പാലത്തിന്റെ സംരക്ഷണഭിത്തിയിലൂടെ റോഡിലേക്കും ക്ലീനർ തോട്ടിലേക്കും വീണു. ക്ലീനറുടെ മുകളിലേക്ക് പാലത്തിന്റെ കൈവരിയുടെ തകർന്ന ഭാഗവും അതിനു മുകളിലേക്ക് ലോറിയും വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് തോട്ടിലിറങ്ങി വടം കെട്ടി ലോറി ഉയർത്തി ക്ലീനറെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ് മരണം.
കൈവരി തകർന്ന് അപകടാവസ്ഥയിലായതിനാൽ കറ്റോട് പാലത്തിൽ കൂടി വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...