Thursday, 26 March 2020

വാളകം പലനാട്ട് കവലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിൽ ഇടിച്ചു കയറി

മൂവാറ്റുപുഴ (06/03/20) : സ്കൂൾ ബസ് നിയന്ത്രണം വിട്ടു റോഡരികിലുള്ള ഫർണിച്ചർ കടയിൽ ഇടിച്ചു കയറി. ഇന്നലെ രാവിലെ എട്ടിന് വാളകം പലനാട്ടിൽ കവലയിലാണ് അപകടം. ബസിലുണ്ടായിരുന്ന 15 വിദ്യാർഥികളും പരുക്കില്ലാതെ രക്ഷപ്പെട്ടു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
TBATBA0+https://plus.codes/6JXRXGJC+95

കടാതി വിവേകാനന്ദ സ്കൂളിലെ ബസാണ് റോഡരികിലെ മനേക്കുടി ഷാജന്റെ ഫർണിച്ചർ കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടെ ഗേറ്റും ഇരുമ്പ് ഗ്രില്ലും തകർത്താണ് വാഹനം നിന്നത്. ഈ സമയം ഇവിടെ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
സംഭവത്തിൽ മോട്ടർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വാളകം ബഥനിപ്പടിയിലും സ്കൂൾ വാൻ അപകടത്തിൽപ്പെട്ടിരുന്നു. വാളകം സർക്കാർ സ്കൂളിലെ വിദ്യാർഥികളുമായി പോയിരുന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...