Wednesday, 15 April 2020

ഏറ്റുമാനൂർ - നീണ്ടൂർ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്

ഏറ്റുമാനൂർ (14/04/20) : കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്. ബൈക്ക് യാത്രക്കാരായ പിറവം സ്വദേശികളായ ഇ.ജി അഭിലാഷ്(38), പിതാവ് ഉണ്ണിക്കൃഷ്ണൻ(64) എന്നിവർക്കാണ് പരുക്ക്. ഇന്നലെ രാവിലെ 8.30ന് ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കോട്ടമുറി ജംക്‌ഷനിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നെത്തിയ കാറിൽ കാണക്കാരി റോഡിൽ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഉണ്ണിക്കൃഷ്ണൻ തെറിച്ച് കാറിന്റെ മുകളിൽ വീണു. നാട്ടുകാർ വിവരമറിയിച്ചതോടെ ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.4 റോഡുകൾ സംഗമിക്കുന്ന ജംക്‌ഷൻ അപകട മേഖലയായി മാറിയതോടെ കോട്ടമുറി ജംക്‌ഷനിൽ റംബിൾ സ്ട്രിപ് സ്ഥാപിച്ചിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRMGGQ+7J

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...