കുറവിലങ്ങാട് (20/04/20) : എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ പള്ളിയുടെ സമീപം വളവിൽ 3 ലോറികൾ കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്. ഇടിച്ച ലോറികളിൽ ഒന്നിന്റെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനു ശേഷം കൂത്താട്ടുകുളം അഗ്നിരക്ഷാസേന, കുറവിലങ്ങാട് പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണു പുറത്തെടുത്തത്. പരുക്കേറ്റ മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശി വിമൽ, അടൂർ സ്വദേശി ലിജു ഫിലിപ്, 2 ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 4 പേരുടെയും കാലുകൾക്കാണു കൂടുതൽ പരുക്ക്.
ഇന്നലെ വൈകിട്ട് 5.15നായിരുന്നു അപകടം. കുറുപ്പന്തറയിൽ നിന്നു പൈനാപ്പിൾ കയറ്റി മൂവാറ്റുപുഴ ഭാഗത്തേക്കു പോയ ലോറി, മറ്റൊരു വാഹനത്തെ മറികടന്നു കൂത്താട്ടുകുളം ഭാഗത്തുനിന്നു വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂത്താട്ടുകുളം ഭാഗത്തുനിന്നു വന്ന ലോറി വട്ടം കറങ്ങി പിന്നിൽ സഞ്ചരിച്ച മറ്റൊരു ലോറിയിൽ ഇടിച്ചു.
ഇതിനിടെ കുറുപ്പന്തറ ഭാഗത്തു നിന്നു വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികത്ത് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതോടെ വൻ ദുരന്തം ഒഴിവായി.പൈനാപ്പിൾ കയറ്റിവന്ന ലോറിയുടെ ഡ്രൈവറാണ് വിമൽ. 2 ഇതര സംസ്ഥാന തൊഴിലാളികളും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു പുതുവേലിയിൽ 2 ചരക്കുലോറി കൂട്ടിയിടിച്ചു ഡ്രൈവർക്കു സാരമായി പരുക്കേറ്റിരുന്നു.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding | TBA | 0+ | https://plus.codes/6JXRRH9P+PC |
ഇതിനിടെ കുറുപ്പന്തറ ഭാഗത്തു നിന്നു വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികത്ത് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നതോടെ വൻ ദുരന്തം ഒഴിവായി.പൈനാപ്പിൾ കയറ്റിവന്ന ലോറിയുടെ ഡ്രൈവറാണ് വിമൽ. 2 ഇതര സംസ്ഥാന തൊഴിലാളികളും ഈ വാഹനത്തിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു പുതുവേലിയിൽ 2 ചരക്കുലോറി കൂട്ടിയിടിച്ചു ഡ്രൈവർക്കു സാരമായി പരുക്കേറ്റിരുന്നു.
Read more news from the source.

verified
ReplyDelete