തൃപ്പൂണിത്തുറ (11/04/20) : ചൂരക്കാട് ബസ് സ്റ്റോപ്പിന് സമീപം കാറും ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. രാവിലെ 6:15നായിരുന്നു സംഭവം. കാർ ഡ്രൈവർ മുഹമ്മദ് ലുക്മാൻ (20) പരുക്കുകളോടെ രക്ഷപ്പെട്ടു.
കണ്ണൻകുളങ്ങര ഭാഗത്തു നിന്ന് പുതിയകാവ് ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന മറ്റൊരു കാറിന്റെ പിറകിൽ തട്ടിയ ശേഷം നിയന്ത്രണം വിട്ടാണ് ലോറിയിൽ ഇടിച്ചത്.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control | TBA | 0+ | https://plus.codes/6JXRW9J3+5W |
തൃപ്പൂണിത്തുറ അഗ്നി രക്ഷാസേനയും ഹിൽപാലസ് പോലീസും എത്തിയാണ് മുഹമ്മദിനെ കാർ വെട്ടിപൊളിച്ചെടുത്തത്. ഡ്രൈവറെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
Source : Manorama Daily


verified
ReplyDelete