Friday, 17 April 2020

ആലപ്പുഴ ദേശീയപാതയിൽ സിലിണ്ടർ കയറ്റിവന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

ആലപ്പുഴ (14/04/20) : പാചകവാതക സിലിണ്ടർ കയറ്റുന്ന ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. മറ്റ് 3 ഡ്രൈവർമാർക്ക് ഗുരുതര പരുക്കേറ്റു. ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി മറിഞ്ഞ് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കായംകുളം കൃഷ്ണപുരം പാലസ് വാർഡിൽ വള്ളി ഭവനത്തിൽ ഹരിഹരന്റെ മകൻ രാജേഷ് (കണ്ണൻ-41) ആണ് മരിച്ചത്. പരുക്കേറ്റ കൊല്ലം ആദിത്യനെല്ലൂർ വെളിപ്പിക്കാല ടിവി ജംക്‌ഷനിൽ ന്യൂ നെസ്റ്റിൽ അരുൺ ബാബു(31), കല്ലുവാതുക്കൽ വിനു വിലാസത്തിൽ അച്ചൻകുഞ്ഞിന്റെ മകൻ വിനോദ് (30), ഓയൂർ ഓട്ടുമല സരിതാഭവനിൽ രാജേഷ് (30) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജേഷിന്റെ കാലുകൾ മുറിച്ചുമാറ്റി. വിനോദ് അബോധാവസ്ഥയിലാണ്. അരുൺ ബാബുവിന്റെ കാലൊടിഞ്ഞു. പെട്രോളിയം കമ്പനിക്കുവേണ്ടി ലോറിയിൽ പോകുന്ന ഡ്രൈവർമാരാണ് എല്ലാവരും.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingalways slow down while approaching intersection  or junctions1+https://plus.codes/6JXRF8XH+3C

വിഷു ദിവസം രാത്രി പത്തരയോടെ ദേശീയപാതയിൽ കോൺവന്റ് സ്ക്വയറിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് പാചകവാതകവുമായി കൊല്ലത്തേക്ക് വരുകയായിരുന്നു അരുൺ ബാബുവും വിനോദും. അരുൺ ബാബുവായിരുന്നു ലോറി ഓടിച്ചത്.

ജംക്‌ഷനിൽ എത്തിയപ്പോൾ ഇടതുഭാഗത്തെ റോഡിൽനിന്നു പാഞ്ഞെത്തിയ ലോറി പിന്നിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ച രാജേഷായിരുന്നു ഈ ലോറി ഓടിച്ചത്. പരുക്കേറ്റ രാജേഷും മറ്റൊരു ഡ്രൈവറും ഒപ്പമുണ്ടായിരുന്നു. അഗ്നിരക്ഷാസേന എത്തി അവരുടെ ആംബുലൻസിൽ രാജേഷിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മറ്റുള്ളവരെ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ടുവന്ന് ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊലീസ് റിക്കവറി വാനെത്തിച്ച് ലോറികൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം രാജേഷിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...