Monday, 27 April 2020

മുട്ടം മണിമല ജംക്‌ഷനു സമീപം വാൻ നിയന്ത്രണം വിട്ട് അപകടം

ഹരിപ്പാട് (27/04/20) : വാൻ നിയന്ത്രണം വിട്ടു മതിലിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ പത്തിയൂർ മേനാകുളങ്ങര സ്വദേശി ശംഭുവിനെ(22) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. നങ്ങ്യാർകുളങ്ങര–തട്ടാരമ്പലം റോഡിൽ മുട്ടം മണിമല ജംക്‌ഷനു സമീപം ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വാൻ നിയന്ത്രണം വിട്ടു സമീപമുള്ള മതിലിൽ ഇടിച്ച ശേഷം പോസ്റ്റിൽ ഇടിച്ചാണു നിന്നത്.
പോസ്റ്റ് ഒടിഞ്ഞെങ്കിലും വൈദ്യുതക്കമ്പികൾ പൊട്ടി വീഴാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു വാനിന്റെ മുൻഭാഗം മുറിച്ചു മാറ്റിയ ശേഷമാണു ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.ജി. ദിലീപ് കുമാർ, ഫയർ ഓഫിസർ ഒ. അനിൽകുമാർ, ഫയർമാൻമാരായ എം. വിനീത്, എച്ച്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണു രക്ഷാ പ്രവർത്തനം നടത്തിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlalways wear seat belt0+https://plus.codes/6JXR7F5F+GG

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...