Saturday, 11 April 2020

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മടങ്ങിയ നഴ്‌സ് റോഡപകടത്തില്‍ മരിച്ചു

കുന്നംകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന നഴ്‌സ് ആദ്യ ശമ്പളവും വാങ്ങി മടങ്ങവെ റോഡപകടത്തില്‍ മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.എഫ്.സി.ഐയില്‍ നിന്നും അരി കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടാവുന്നത്.മുളങ്കുന്നത്തുകാവില്‍ നിന്ന് വരികയായിരുന്ന ലോറിയ്ക്ക് നിയന്ത്രണം വിട്ട ബെക്ക് പാഞ്ഞുകയറുകയായിരുന്നു.ഉച്ചയ്ക്ക് 12.30ന്, വെളപ്പായ കയറ്റത്തിലായിരുന്നു അപകടം.  ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lack of concentration, speedingTBA1+https://plus.codes/7J2RJ45Q+9C



No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...