Wednesday, 8 April 2020

തുറവൂരിൽ വാഹന പരിശോധന നടക്കുന്നതിനിടെ ഗ്യാസ് ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടു പേർ മരിച്ചു

തുറവൂർ (27/03/20) : പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലത്തേക്ക് നിയന്ത്രണം തെറ്റി എത്തിയ ഗ്യാസ് ടാങ്കർ ലോറി ഇടിച്ചു സൈക്കിൾ യാത്രികനും സ്കൂട്ടർ യാത്രികനും മരിച്ചു. ബൈക്ക് യാത്രികയ്ക്കു പരുക്ക്. ദേശീയപാതയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷനു സമീപം വ്യാഴം രാവിലെയായിരുന്നു അപകടം. പച്ചക്കറി വാങ്ങി സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പട്ടണക്കാട് പുളിംപറമ്പ് വെളിയിൽ അപ്പച്ചൻ (71), മരുന്നു വാങ്ങാൻ സ്കൂട്ടറിൽ ചേർത്തലയിലേക്കു പോകുകയായിരുന്ന തെക്കേ ചെല്ലാനം കുരിശിങ്കൽ സോളമന്റെ മകൻ ജോയി (65) എന്നിവരാണ് മരിച്ചത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
driver slept while drivingTBA2+https://plus.codes/6JXRP8P9+F8

കാലിനു പരുക്കേറ്റ ബൈക്ക് യാത്രിക തുറവൂർ ഓലിക്കര നികർത്ത് ലിജോയുടെ ഭാര്യ ജാൻസി(28)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്നു കൊല്ലത്തേക്ക് ഇന്ത്യൻ ഒായിലിന്റെ പാചക വാതകവുമായി പോകുകയായിരുന്നു ടാങ്കർ ട്രെയ്‌ലർ ലോറി. ലോറി ഡ്രൈവർ തമിഴ്നാട് കടലൂർ സ്വദേശി മണവാളനെ(43)തിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് കരുതുന്നു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പട്ടണക്കാട് സിഐ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുമ്പോഴായിരുന്നു അപകടം.
പൊലീസ് കൈകാണിച്ചപ്പോൾ ഇവർ ബൈക്കിൽ നിന്നിറങ്ങി സത്യവാങ്മൂലം കാണിക്കുന്നതിനിടെ ട്രെയ്‌ലർ ലോറി സൈക്കിളിലും സ്കൂട്ടറിലും ഇടിച്ച ശേഷം പൊലീസ് വാഹന പരിശോധന സ്ഥലത്തേക്ക് പാഞ്ഞടുത്തു. ഇതു കണ്ട് പൊലീസ് സംഘവും ലിജുവും ജാൻസിയും മകളും ഓടി മാറുന്നതിനിടെ ജാൻസിയെ ലോറി തട്ടി വീഴ്ത്തുകയായിരുന്നു.

റോഡിൽ വീണ സൈക്കിൾ യാത്രികൻ അപ്പച്ചന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. റോഡിൽ തെറിച്ചു വീണു പരുക്കേറ്റ ജോയിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...