തളിപ്പറമ്പ് (26/05/20) : മലയാള സിനിമയിലെ രംഗത്തെ ഓർമിപ്പിച്ച് നിയന്ത്രണം വിട്ട റോഡ് റോളർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. പുഷ്പഗിരിക്ക് സമീപം കുന്നിന് മുകളിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ റോഡ് റോളർ റോഡരികിലെ വൈദ്യുതി തൂണും ഇടിച്ച് തകർത്താണ് എതിർ വശത്തുള്ള വീടിന്റെ ഉയരമുള്ള മതിലിൽ ഇടിച്ച് നിന്നത്.
മതിലിന്റെ ഒരു ഭാഗം തകർന്നതിനൊപ്പം റോളറിന്റെ മുൻഭാഗവും തകർന്നു. സിനിമയിലെ പോലെ തന്നെ ഇവിടെയും റോളറിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പിലെ സഹകരണ സംഘത്തിന്റെ റോളറാണ് അപകടത്തിൽപ്പെട്ടത്. റോളർ മുകളിൽ നിന്ന് നിയന്ത്രണം വിട്ട് വരുമ്പോൾ എതിരെ വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതും ഭാഗ്യമായി.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| lost control | TBA | 0+ | https://plus.codes/7J4Q396C+G7 |
Read more news from the source.

verified
ReplyDelete