Friday, 15 May 2020

ആലപ്പുഴയിൽ രണ്ടുപേരെ ഇടിച്ചിട്ട് ബൈക്കുമായി യുവാവ് കനാലിൽ വീണു

ആലപ്പുഴ (14/05/20) : അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് കനാൽക്കരയിൽ ഇരിക്കുകയായിരുന്ന 2 പേർക്കു പരുക്ക്. ഇടിച്ച ബൈക്കുമായി എഎസ് കനാലിൽ വീണ യുവാവിനെ പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന എഎസ്ഐ രക്ഷപ്പെടുത്തി. തുമ്പോളി തയ്യിൽ വീട്ടിൽ മഹേഷ്(40), സുഹൃത്ത് രവി(40) എന്നിവർക്കാണ് പരുക്ക്. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കോമളപുരം വടക്കേയറ്റത്ത് വീട്ടിൽ യതു(20) ആണ് കനാലിൽ വീണത്. കൺട്രോൾ റൂമിലെ എഎസ്ഐ കളപ്പുര ബംഗ്ലാവ്പറമ്പ് സെബാസ്റ്റ്യൻ ആണു കനാലിൽ ചാടി യതുവിനെ രക്ഷപെടുത്തിയത്. 
ഇന്നലെ‌ രാത്രി 7.30ന് സെന്റ് മേരീസ് റസിഡൻഷ്യൽ സ്കൂളിന് സമീപമായിരുന്നു അപകടം. ഇവിടെ കനാൽക്കരയിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു മഹേഷും രവിയും. അമിത വേഗത്തിൽ ബൈക്കിൽ വന്ന യുവാവ് നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ച് കനാലിലേക്ക് മറിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
over speeding, reckless driving always wear helmet 0+https://plus.codes/6JXRG87J+42

പടിഞ്ഞാറെക്കരയിലൂടെ ജീപ്പിൽ പോകുകയായിരുന്നു എഎസ്ഐ സെബാസ്റ്റ്യൻ, യുവാവ് മുങ്ങിത്താഴുന്നത് കണ്ട് കനാലിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരും മറ്റു പൊലീസുകാരും ഇവർക്കു സഹായവുമായെത്തി.അഗ്നിശമന സേനയും പൊലീസും ചേർന്നു പ്ലാസ്റ്റിക് റോപ്പിൽ കൊളുത്തി ബൈക്കും കരയിലെത്തിച്ചു. ബൈക്ക് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...