Monday, 1 June 2020

പാലായിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

പാലാ (01/06/20) : സെന്റ് തോമസ് കോളജിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരുക്കേറ്റു. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് പാലായിലേക്കു പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.മൂവാറ്റുപുഴ മഞ്ഞള്ളൂർ കദളിക്കാട് വിലങ്ങുകല്ലേൽ സൈമൺ ഉതുപ്പിനാണ് (59) പരുക്കേറ്റത്.
തലയ്ക്കും കാലിനും പരുക്കേറ്റ സൈമണെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഗരസഭാധ്യക്ഷ മേരി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.‍ സൈമൺ ഉതുപ്പ് കിടങ്ങൂരിൽ ബന്ധുവീട്ടിൽ എത്തിയതിനു ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA0+https://plus.codes/6JXRPM28+X5

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...