Tuesday, 2 June 2020

കുറവിലങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറവിലങ്ങാട് (02/06/20) : എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി–32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണിനെ (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാക്കി.
തെള്ളകം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന എലിസബത്തിനെ ജോലി സ്ഥലത്തു എത്തിക്കാൻ ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന കാർ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നു തെറിച്ച ജോർജ് ജോസഫ് കാറിന്റെ മുകളിൽ തട്ടിയ ശേഷം റോഡിൽ വീണു.
തിരുവല്ലയിൽ 17 വർഷമായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സച്ചിനാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കാളികാവ് പള്ളിയുടെ സമീപത്തെ വളവിൽ കാറിനു നിയന്ത്രണം നഷ്ടപ്പടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control at curvy roaddrive carefully especially during bad weather1+https://plus.codes/6JXRPHF6+F9

സിസിടീവി ദൃശ്യങ്ങൾ ചുവടെ :-


Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...