Wednesday, 17 June 2020

മാവേലിക്കര–പന്തളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം

മാവേലിക്കര (16/06/20) : ബൈക്കുകൾ കൂട്ടിയിടിച്ചു ടയർ റീട്രെഡിങ് ഷോപ് ഉടമ മരിച്ചു. തഴക്കര അറുന്നൂറ്റിമംഗലം ശബരിയിൽ (ചരിവുപറമ്പിൽ) കെ.അനിൽകുമാർ (47) ആണു മരിച്ചത്. എതിർദിശയിൽ നിന്നു വന്ന ബൈക്ക് ഓടിച്ചിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി കാരോട് സുരേഷ് ഭവനം സൂരജിനെ (21) ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര–പന്തളം റോഡിൽ തഴക്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഇന്നലെ രാവിലെ 9.15ന് ആയിരുന്നു അപകടം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
incoming bike was at high speedTBA1+https://plus.codes/6JXR6HPQ+FF

തഴക്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ ശബരി ടയർ റീട്രെഡിങ് സ്ഥാപനം നടത്തുന്ന അനിൽകുമാർ വീട്ടിൽ നിന്നു വരികയായിരുന്നു. കടയുടെ ഭാഗത്തേക്കു ബൈക്ക് തിരിക്കവേ കൊച്ചാലുംമൂട് നിന്നു വേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇരുവരെയും നാട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിൽകുമാർ മരിച്ചു. ഭാര്യ ധന്യ. മക്കൾ: ശബരീനാഥ്, കാശിനാഥ്.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...