Saturday, 20 June 2020

അതിർത്തിച്ചിറയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും നിസ്സാര പരുക്കേറ്റു

കായംകുളം (18/06/20) : ദേശീയപാതയിൽ ഇന്നലെ വൈകിട്ട് രണ്ടിടത്ത് ഉണ്ടായ വാഹന അപകടങ്ങളിൽ 4 പേർക്കു പരുക്ക്. കൃഷ്ണപുരം അതിർത്തിച്ചിറയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും സഹായിക്കും നിസ്സാര പരുക്കേറ്റു. കൊല്ലത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു കശുവണ്ടിത്തോടുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ദേശീയപാതയ്ക്കു സമീപമുള്ള താഴ്ചയിലേക്കു മറിഞ്ഞത്.
ദേശീയപാതയിൽ കൃഷ്ണപുരത്ത് ഇന്നലെ ഉണ്ടായ അപകടത്തിൽ 
അതിർത്തിച്ചിറയിലേക്ക് മറിഞ്ഞ മിനി ലോറി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
lost control of the vehicleTBA0+https://plus.codes/6JXR4GX7+45

എംഎസ്എം കോളജിനു സമീപം സൂപ്പർ ഫാസ്റ്റ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടയിൽപെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കു പരുക്കേറ്റു. കണ്ണമ്പള്ളിഭാഗം കളീക്കൽ ഹുസൈന്റെ മക്കളായ അഫീസ് (26), ഹനീത (25) എന്നിവർക്കാണു പരുക്ക്. കായംകുളം ഭാഗത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് അതേ ദിശയിൽ പോയ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 

ബ്രേക്ക് ചെയ്ത ബസ് കാറിനെ നിരക്കി നീക്കിയതോടെ മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ കാർ ഇടിച്ചു. ബൈക്കിൽ നിന്ന് വീണാണ് ഇരുവർക്കും പരുക്കേറ്റത്. കാർ വശത്തുള്ള താഴ്ചയിലേക്ക് ഇറങ്ങിയാണ് നിന്നത് എങ്കിലും കാറിലുള്ളവർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...