Wednesday, 3 June 2020

കാഞ്ഞിരപ്പള്ളി ദേശീയ പാതയിൽ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ ഉരുണ്ട് നീങ്ങി മൂന്നു വാഹനങ്ങളിൽ ഇടിച്ചു

കാഞ്ഞിരപ്പള്ളി (03/06/20) : ദേശീയ പാതയിൽ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ ഉരുണ്ട് നീങ്ങി മൂന്നു വാഹനങ്ങളിൽ ഇടിച്ചു. ദേശീയപാതയിലൂടെ 50 മീറ്ററോളം ദൂരം ഡ്രൈവർ ഇല്ലാതെ ഓടിയ കാർ എതിരെ എത്തിയ ഓട്ടോ റിക്ഷയിലും, ബൈക്കിലും സ്കൂട്ടറിലുമാണ് ഇടിച്ചത്. മൂന്നു വാഹനങ്ങളിൽ ഉണ്ടായിരുന്നവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഓട്ടോറിക്ഷ ‍വെട്ടിച്ച് ഒരു വശത്തേക്ക് ഒതുക്കിയതിനാൽ വലിയ അപകടം ഒഴിവായി.
ഓട്ടോറിക്ഷയുടെ ഒരു വശത്താണ് കാർ ഇടിച്ചത്. കാർ ഇടിച്ചു തെറിച്ചു പോയ ബൈക്ക് മറ്റൊരു കാറിലും ഇടിച്ചു.കുരിശുങ്കൽ വളവിൽ എത്തിയാണ് കാർ നിന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം. കുരിശുങ്കൽ ജംക്‌ഷനും പഞ്ചായത്ത് ഓഫിസിനും ഇടയിലുള്ള മൊബൈൽ ഫോൺ, കംപ്യൂട്ടർ വിൽപന കടയുടെ സമീപത്ത് ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറാണ് തനിയെ ഉരുണ്ട് അപകടമുണ്ടാക്കിയത്. ഈരാറ്റുപേട്ട ചേന്നാട് സ്വദേശിയുടേതാണു കാർ.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
handbrake might be faulty always check break status while parking0https://plus.codes/6JXRHQ3Q+RX

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...