Thursday, 9 July 2020

തളിപ്പറമ്പ് ചിറവക്ക് ജംക്‌ഷന് സമീപം കാർ അപകടം

തളിപ്പറമ്പ് : ഗൂഗിൾ മാപ്പ് നോക്കി തളിപ്പറമ്പ് ക്ഷേത്രം അന്വേഷിച്ച് വന്നവർ ഒടുവിൽ ആഴമേറിയ കുളത്തിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണു ഗൂഗിൾ മാപ്പിന്റെ നിർദേശ പ്രകാരം വഴിതെറ്റി കുളക്കടവിലെ കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്.
പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജങ്ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അൽപം മുന്നോട്ടുപോയാൽ, 4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, poor selection of road considering the vehicleTBA0+https://plus.codes/7J4Q29V4+MH

പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. ഒടുവിൽ നാട്ടുകാർ ഏറെ പ്രയത്‌നിച്ചാണു കാർ തിരിച്ചു കയറ്റിയത്.

Read more news from the source. 

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...