കോട്ടക്കൽ(10-07-2020): ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്‌മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യഴാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സിഐ പ്രദീപ് ,എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Kottakkal (10-07-2020): A young man was killed when his car collided with a bike at Chinnakal near Chankuvetty on the National Highway. The deceased has been identified as Rahman (19) of Kottakkal Parampilangadi Kunnathupadi. Tajuddin, a resident of Etericott, was rushed to hospital with injuries.The incident took place at 10 pm on Thursday. Bike riders are at risk. Locals said both the vehicles were going in the same direction at excessive speed. The injured Tajuddin is involved in several cases. Indications are that there was a dispute with those who got in the car. According to the police, a dispute related to cannabis was the cause of the accident. The probe is being led by CI Pradeep and SI Riyaz Chakkiri
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| bike and car overspeedly driven and collided | drive slowly and safely | 1 | https://plus.codes/7J3R2294+XH |
No comments:
Post a Comment