ആറ്റിങ്ങല്‍(15-06-2020): ദേശീയപാതയില്‍ ആറ്റിങ്ങല്‍ ടി.ബി ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കൊല്ലം കല്ലുവാതുക്കല്‍ സജീന മന്‍സിലില്‍ നാസറുദ്ദീന്‍-അബുസാബീവി ദമ്പതികളുടെ മകന് ഹസാര സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ അസീം നാസര്‍ (33), കല്ലുവാതുക്കല്‍ അടുതല നടയ്ക്കല്‍ പ്രിന്സിയത്തില് കുഞ്ചുരാമക്കുറുപ്പ്- രാഗിണിയമ്മ ദമ്പതികളുടെ മകന് പ്രിന്‍സ് കെ. കുറുപ്പ് (33), അടുതല നടയ്ക്കല്‍ മനീഷ് ഭവനില്‍ മണികണ്ഠന് പിള്ള-വിജയകുമാരി ദമ്പതികളുടെ മകന് മനീഷ് .എം (29) എന്നിവരാണ് മരിച്ചത്. നടയ്ക്കല്‍ വിഹാറില്‍ സഹോദരങ്ങളായ വിപിന്‍ (30), വിനീത് (26), കല്ലുവാതുക്കല്‍ കലാനിലയത്തില്‍ അഖില്‍ (28), നടയ്ക്കല്‍ ആര്.എസ് നിവാസില്‍ മഹേഷ് (മാലു -38), കല്ലുവാതുക്കല്‍ സുബി നിവാസില്‍ സുബിന് (29) എന്നിവർ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മഹേഷ്, സുബിന് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന പാൽ ടാങ്കര്‍ ലോറിയും എതിര്‍ദിശയില്‍ വന്ന ഫൊര്ച്യൂണര് കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ എട്ടുപേർ ഉണ്ടായിരുന്നു.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| carand lorry collided | drive slowly and safely | 3 | https://plus.codes/6JWRPR48+52 |

No comments:
Post a Comment