Sunday, 12 January 2020

മുന്നറിയിപ്പില്ലാത്ത ഹംപ് ജീവിതത്തിനു ‘തട’യിട്ടു

തൃക്കൂർ (03/01/20) : ഭർത്താവിനൊപ്പം ബൈക്കിൽ മകളെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ മുന്നറിയിപ്പുസൂചനയില്ലാത്ത ഹംപിൽ തട്ടി തലയടിച്ചു വീണു പരുക്കേറ്റ യുവതി മരിച്ചു. മകളുടെ പിറന്നാൾ ദിവസമായിരുന്നു അപകടം. കല്ലൂർ പാലയ്ക്കപ്പറമ്പ് കണിയാമാക്കൽ ദിലീഷിന്റെ ഭാര്യ കാവ്യയാണ് (26) മരിച്ചത്. ചൊവ്വ രാവിലെയായിരുന്നു അപകടം. ജിഎൽപി സ്‌കൂളിനു സമീപത്തെ ഹംപിൽ കയറിയ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉടൻ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും കാവ്യ ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
 no sign boards, no visual marks on roadHelmet could have saved life30+https://plus.codes/7J2RF76F+GH

യുവതിയുടെ മരണത്തിനിടയാക്കിയതു മുന്നറിയിപ്പില്ലാതെ റോഡിൽ സ്ഥാപിച്ച വേഗത്തട (ഹംപ്) .ജിഎൽപി സ്‌കൂളിനു സമീപം ഹംപിൽ കയറിയ ബൈക്കു മറിഞ്ഞാണു കല്ലൂർ പാലയ്ക്കപറമ്പ് കണിയാമാക്കൽ ദിലീഷിവിന്റെ ഭാര്യ കാവ് മരിച്ചത്.പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡാണിത്. സുഗമമായി യാത്രചെയ്യാവുന്ന മെക്കാഡം ടാറിങ്ങുള്ള റോഡിൽ ഹംപുള്ളതു ശ്രദ്ധയിൽപ്പെടില്ല.


ഹംപിൽ മുന്നറിയിപ്പായി വരച്ചിരുന്ന വെള്ള വരകൾ മാഞ്ഞുപോയി. അപകടം നടന്നതോടെ നാട്ടുകാർ തന്നെ ഹംപിൽ വരകൾ വരച്ചു. ഇവിടെ അടുത്ത കാലത്തായി 30ലേറെ അപകടങ്ങൾ നടന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഈ റോഡിലൂടെ വാഹനമോടിച്ചു പരിചയമില്ലാത്ത വാഹനങ്ങളാണു ഹംപിൽ കയറി അപകടത്തിൽപെടുന്നത്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...