Monday, 13 January 2020

ബ്രേക്ക് നഷ്ടപ്പെട്ട ചരക്കുലോറി പിന്നിലേയ്ക്കിറങ്ങി; അപകടത്തിൽപ്പെട്ടത് ആറ് വാഹനങ്ങൾ

കുറ്റിപ്പുറം (13/01/20) : ചരക്കുലോറി ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടർന്ന് പിന്നിലേയ്ക്കിറങ്ങിയുണ്ടായ അപകടത്തിൽ ആറ് വാഹനങ്ങൾക്ക് കേടുപറ്റി. അഞ്ചുപേർക്ക് പരിക്കേറ്റു. ദേശീയപാതയിലെ മൂടാലിൽ ഞായറാഴ്ച 11.30-ഓടെയാണ് അപകടം. ജാറത്തിന് സമീപത്തെ കയറ്റത്തിൽ കുടുങ്ങിയ ലോറി പിറകിലേക്ക് ഉരുണ്ടു നീങ്ങുകയായിരുന്നു.

Reason for AccidentPossible protection for deceasedNumber of lives in 1 year in the place Approximate Plus code from description
Brake failure, gear didn't used when started to climb & tried to change when stopped movingKeep safe distance from big vehicles0+https://plus.codes/7J2RV29V+42

തവിടുമായി കോഴിക്കോട്‌ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിന്നിലേയ്ക്ക് ഇറങ്ങുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്. കാർ പിന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ചുനിന്നു. രണ്ട് ലോറികൾക്കും ഇടയിൽപെട്ട് കാർ തകർന്നു.


കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. നാല് ലോറികളും കാറും ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുറ്റിപ്പുറത്തേയും വളാഞ്ചേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതതടസ്സം നീക്കിയത്.

Read more news from source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...