എടപ്പാൾ (08/01/20): മേൽപാലം നിർമാണത്തിന്റെ ഭാഗമായി മാണൂർ വഴി തിരിഞ്ഞുപോകുന്ന വാഹനങ്ങളുടെ അമിതവേഗം നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. ഇടുങ്ങിയതും വളവുകളുള്ളതുമായ റോഡിലൂടെ ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ അപകടങ്ങളും പതിവായി. ഇന്നലെ രാവിലെ ടിപ്പർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർ നിസ്സാര പരുക്കുകളോടെയാണ് രക്ഷപ്പെട്ടത്.
മാണൂർ വഴി ചേകനൂരിൽ എത്തി കടന്നുപോകുന്ന വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്ന് നാട്ടുകാരും ഗതാഗതം നിയന്ത്രിക്കുന്ന ഹോംഗാർഡും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടും ഡ്രൈവർമാർക്ക് കുലുക്കമില്ല. കുറ്റിപ്പുറത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ നേരിട്ട് എടപ്പാൾ എത്തുന്നതിന് പകരം വളഞ്ഞു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടം കുറയ്ക്കാനാണ് ഇത്തരത്തിൽ അമിത വേഗത്തിൽ കടന്നുപോകുന്നത്. പലപ്പോഴും നാട്ടുകാർ ബസുകൾ തടഞ്ഞ് അമിത വേഗം ചോദ്യം ചെയ്യാറുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, careless driving | NA as nobody deceased in the accident | 0 | https://plus.codes/7J2RR29C+HQ |
മാണൂർ വഴി ചേകനൂരിൽ എത്തി കടന്നുപോകുന്ന വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്ന് നാട്ടുകാരും ഗതാഗതം നിയന്ത്രിക്കുന്ന ഹോംഗാർഡും മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ സംഭവിച്ചിട്ടും ഡ്രൈവർമാർക്ക് കുലുക്കമില്ല. കുറ്റിപ്പുറത്തുനിന്ന് വരുന്ന ദീർഘദൂര ബസുകൾ നേരിട്ട് എടപ്പാൾ എത്തുന്നതിന് പകരം വളഞ്ഞു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടം കുറയ്ക്കാനാണ് ഇത്തരത്തിൽ അമിത വേഗത്തിൽ കടന്നുപോകുന്നത്. പലപ്പോഴും നാട്ടുകാർ ബസുകൾ തടഞ്ഞ് അമിത വേഗം ചോദ്യം ചെയ്യാറുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
Read more news from source.

No comments:
Post a Comment