Sunday, 16 February 2020

മദ്യപന്റെ കാർ പൊലീസ് ജീപ്പിലിടിച്ചു; എസ്ഐ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓയൂർ (15/02/20) : മദ്യലഹരിയിലായിരുന്ന ആൾ ഓടിച്ച കാർ പൊലീസ് ജീപ്പിലിടിച്ചു. വാഹന പരിശോധനയ്ക്കിടയിൽ കാറിനും ജീപ്പിനുമിടയിൽപ്പെട്ടെങ്കിലും പൂയപ്പള്ളി എസ്ഐ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11.30നു വെളിയം ജംക്‌ഷനിലാണു സംഭവം. സംഭവമായി ബന്ധപ്പെട്ടു നെടുമൺകാവ് ശ്രീകൃഷ്ണവിലാസത്തിൽ കൈവണ്ടി ഉണ്ണി എന്ന് വിളിക്കുന്ന ഗിരീഷി (45) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൂയപ്പള്ളി എസ്ഐ ടി.രാജേഷ്കുമാറും സംഘവും വാഹന പരിശോധന നടത്തുമ്പോഴാണു സംഭവം.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
Drunken drivingNA as nobody deceased0https://plus.codes/6JWRWQ78+RG

മുന്നിൽകൂടി നെടുമൺകാവ് ഭാഗത്തേക്ക് അമിതവേഗത്തിൽ പോയ കാർ കുറച്ചു സമയത്തിനുശേഷം തിരിച്ചെത്തുകയും പൊലീസ് വണ്ടിയിൽ ഇടിക്കുകയുമായിരുന്നു. കാർ പിന്നോട്ടെടുത്ത ശേഷം മുന്നോട്ടെടുക്കുന്നതിനിടയിൽ വീണ്ടും ജീപ്പിലിടിച്ചു. ഇതുകണ്ട് വെട്ടിച്ചുമാറ്റുന്നതിനിടയിൽ ബൈക്ക് മറിഞ്ഞു യാത്രികനു പരുക്കേറ്റു. വീണ്ടും പിന്നോട്ട് വന്ന കാർ മറ്റൊരു ജീപ്പിലും ഇടിച്ചതിനുശേഷം മുന്നോട്ടെടുത്ത് അമ്പലംകുന്ന് ഭാഗത്തേക്ക് അമിതവേഗത്തിൽ പോയി. വെളിയത്തു നിന്ന് 250 മീറ്റർ അകലെ കാർ മതിലിടിച്ചു തകർന്നു നിന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് കാറും ഡ്രൈവർ ഗിരീഷിനെയും കസ്റ്റഡിയിൽ എടുത്തു.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...