ചെങ്ങന്നൂർ (18/ 02/ 2020) : എംസി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കി അടിമാലി മച്ചിപ്ലാവ് മുറത്താങ്കൾ ജോസ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ ധന്യയെയും (36) മകൾ സിനുവിനെയും (മൂന്ന്) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചെങ്ങന്നൂർ ഹാച്ചറി ജംക്‌ഷനിലാണ് അപകടം. ധന്യയുടെ അഞ്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്നു ജോസും കുടുംബവും. എതിരെയെത്തിയ, പാചകവാതക സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസ് മരിച്ചു.
ധന്യയെയും സിനുവിനെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Source: Malayala Manorama Daily
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| no details available | seat belts & safer cars can reduce injuries | 1 | https://plus.codes/6JXR8J4F+J6 |
ഇന്നലെ പുലർച്ചെ ഒരു മണിയോടെ ചെങ്ങന്നൂർ ഹാച്ചറി ജംക്‌ഷനിലാണ് അപകടം. ധന്യയുടെ അഞ്ചലിലെ വീട്ടിലേക്ക് പോകുകയായിരുന്നു ജോസും കുടുംബവും. എതിരെയെത്തിയ, പാചകവാതക സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസ് മരിച്ചു.
ധന്യയെയും സിനുവിനെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Source: Malayala Manorama Daily

No comments:
Post a Comment