Sunday, 23 February 2020

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

മൈസൂരു (21/02/20) : മൈസൂരു ഹുൻസൂരിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന കല്ലട ബസാണ് മൈസൂരു ഹുൻസൂരിൽ പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding, careless driving
Bus with seat belts and better braking controls could have saved
1https://plus.codes/7J4R874R+37

ബെംഗളൂരു കലാശിപാളയയിൽ നിന്നു വ്യാഴം രാത്രി 10.15നു പുറപ്പെട്ട നോൺ എസി സ്ലീപ്പർ ബസ് ഹുൻസൂരു മെയിൻ റോഡിൽ നിന്നു ബൈപ്പാസിലേക്ക് തിരിയുന്നതിനിടെയാണ് അപകടം.   
ബസ് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞതാണെന്നാണ് വിവരം. ഇടിച്ച് മറിഞ്ഞ ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. ഒരു യാത്രക്കാരി മരിച്ചു. പെരിന്തൽമണ്ണയിലേക്ക് ടിക്കറ്റ് എടുത്ത അദ്ധ്യാപികയായ ഷെറിൻ ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കല്ലടയുടെ വോള്‍വോ ബസ് ആണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് വഴി പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ബസാണ് ഇത്. ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രിയാത്രാ നിരോധനമുള്ളതിനാല്‍ ഹുന്‍സൂര്‍-മാനന്തവാടി വഴിയാണ് ബസ് പോകുന്നത്.

ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു.ഏകദേശം ഒരു മണിക്കൂറോളം നേരം ആളുകള്‍ ബസില്‍ കുടുങ്ങി കിടന്നു.പിന്നാലെ വന്ന വാഹനങ്ങളില്‍ നിന്നുള്ളവര്‍ ആണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ ഇന്നലെ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബസ് കൂടി കേരളത്തിന് പുറത്ത് അപകടത്തില്‍പ്പെടുന്നത്.

Read more news from the source.
  
One woman dead, 15 injured after Bengaluru-Kozhikode bus topples near Mysuru

Hunsuru : One woman died and 15 persons including the driver were injured in the wee hours of Friday after a Kerala-based Kallada group run interstate bus met with an accident in Mysuru district’s Hunsuru. According to police, the Kerala-bound private sleeper bus with registration number AR 01 J 5220 had overturned near the Meenu Mane Cross in Old Bridge area in Hunsur Town around 1:45 am. The bus was supposed to run from Bengaluru to Kozhikode.

The deceased has been identified as Sherin Francis who was residing in Nagpur. The injured are being treated in a Mysuru hospital. Hunsuru Police have registered a case of Section 304A (Causing death by negligence) of the Indian Penal Code. Three of the injured including the driver’s assistant are critical. The driver Sudheer is among the injured too.

The other people who have been injured are Sriraj (26), Anjana (25), Ansaf (27), Login (26), Pahard (20), Sharin (26), Swetha, Bhavisha, Amrutha, Akshaya, Santhosh, Shyini, Shivod.

This incident comes just a day after a similar tragedy involving a Bengaluru-Ernakulam Kerala Road Transport Corporation (RTC) bus left 19 persons dead. The bus was hit by a container lorry in Tamil Nadu’s Tirupur. According to police, the driver of the container truck had lost control and hit the median. This led to the separation of the container from the truck. The wayward container crashed into the bus from the opposite side with a major impact.

Read more news from the source.

No comments:

Post a Comment

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...