കോട്ടയം (03/02/20) : എംസി റോഡിൽ ചിങ്ങവനത്തു നിയന്ത്രണം വിട്ട ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർക്കു പരുക്ക്. മാർത്താണ്ഡം സ്വദേശി ഗോമതി നായകത്തിനാണ് (37) പരുക്കേറ്റത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.24നു പുത്തൻപാലം വളവിലാണ് അപകടം. ചിങ്ങവനം ഭാഗത്തു നിന്നു ചങ്ങനാശേരിക്കു ലോഡുമായി പോവുകയായിരുന്നു ലോറി. പുത്തൻപാലത്തിനു സമീപമുള്ള ഇറക്കത്തിലുള്ള വളവ് തിരിയുന്നതിനിടെ ലോറിയുടെ വലതു ഭാഗം പൊങ്ങി ഇടതു ഭാഗത്തേക്കു മറിയുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ചിങ്ങവനം പൊലീസാണ് ഗോമതി നായകത്തിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ലോറിയുടെ ഇടതുഭാഗം തകർന്നു.ഇവിടെ റിഫ്ലക്ടറുകൾ ഉൾപ്പെടെ ലോറി തകർത്തു. ലോറി റോഡിലൂടെ നിരങ്ങി വാഹനങ്ങൾ കഴുകുന്ന കടയുടെ മുൻപിലായി നിന്നു. അപകടങ്ങൾ തുടർക്കഥയായ പുത്തൻ പാലം വളവിൽ 2 ദിവസം മുൻപാണു പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
സ്ഥലപരിമിതി ഉണ്ടായതാണ് ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ടു മറിയാനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എംസി റോഡ് ആധുനിക രീതിയിൽ നിർമിച്ചപ്പോൾ റോഡിന്റെ വളവ് നിവർത്താത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. പുത്തൻപാലത്തിനു സമീപത്തെ വളവ് സ്ഥിരം അപകടമേഖല. എംസി റോഡ് വികസനത്തിനു ശേഷം ആഴ്ചയിൽ 2 അപകടങ്ങൾ ഇവിടെ പതിവാണ്.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| accident prone area, road construction faults | NA as no deceased in the accident | 0+ | https://plus.codes/6JXRGG6H+V3 |
വിവരം അറിഞ്ഞെത്തിയ ചിങ്ങവനം പൊലീസാണ് ഗോമതി നായകത്തിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ലോറിയുടെ ഇടതുഭാഗം തകർന്നു.ഇവിടെ റിഫ്ലക്ടറുകൾ ഉൾപ്പെടെ ലോറി തകർത്തു. ലോറി റോഡിലൂടെ നിരങ്ങി വാഹനങ്ങൾ കഴുകുന്ന കടയുടെ മുൻപിലായി നിന്നു. അപകടങ്ങൾ തുടർക്കഥയായ പുത്തൻ പാലം വളവിൽ 2 ദിവസം മുൻപാണു പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
സ്ഥലപരിമിതി ഉണ്ടായതാണ് ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ടു മറിയാനുള്ള കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എംസി റോഡ് ആധുനിക രീതിയിൽ നിർമിച്ചപ്പോൾ റോഡിന്റെ വളവ് നിവർത്താത്തത് അപകടങ്ങൾ വർധിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. പുത്തൻപാലത്തിനു സമീപത്തെ വളവ് സ്ഥിരം അപകടമേഖല. എംസി റോഡ് വികസനത്തിനു ശേഷം ആഴ്ചയിൽ 2 അപകടങ്ങൾ ഇവിടെ പതിവാണ്.
Read more news from source.

No comments:
Post a Comment