മ്ലാമല (04/02/20) : നൂറടി പാലത്തിൽ നിന്ന് ജീപ്പ് മറിഞ്ഞു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. യാത്രക്കാരില്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കഴിഞ്ഞ പ്രളയത്തിൽ പുതിയ പാലം തകർന്നതോടെ ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാൻ കഴിയുന്ന ഈ പാലത്തിൽ നിന്നാണ് ജീപ്പ് തേട്ടിലേക്ക് മറിഞ്ഞത്.
പുതിയ നൂറടി പാലം തകർന്നതോടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന പാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാർ പണിത ഈ പാലം ബലപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോടതി ഇടപെടലിലൂടെ ഉടൻ പുതിയ പാലം പണിയും എന്ന പ്രതീക്ഷയിൽ ഒരു വിഭാഗം ആളുകൾ ഈ തുക വിനിയോഗിക്കുന്നതിനെ എതിർത്തു.
അതിനാൽ അനുവദിച്ച തുക മറ്റ് പദ്ധതികൾക്കായി മാറ്റി. ഇതോടെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതാണ് അവസ്ഥ. ജീപ്പ് ഉൾപ്പെടെ ചെറുവാഹനങ്ങൾ മാത്രമേ ഇതുവഴി പോകാവു എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഭാരവണ്ടികളും കടന്നു പോകുന്നതായി നാട്ടുകാർ പറഞ്ഞു.
കോടതി ഇടപെടലും ഫലം കണ്ടില്ല, മ്ലാമലക്കാരുടെ യാത്രാ ദുരിതം തുടരുന്നു. പഴയ നൂറടി പാലത്തിൽ നിന്ന് ഇന്നലെ ജീപ്പ് മറിഞ്ഞത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്.
തങ്ങൾ വിജയിപ്പിച്ച ജനപ്രതിനിധികൾ നിസഹായരായി കൈ മലർത്തിയപ്പോൾ മ്ലാമല ഫാത്തിമ ഹൈസ്കൂളിലെ കുട്ടികൾ വിഷയം ഹൈക്കോടതി ജഡ്ജിമാർക്ക് മുന്നിൽ എത്തിച്ചു. ജഡ്ജിമാരുടെ നിർദേശപ്രകാരം ലീഗൽ സർവീസ് സൊസൈറ്റി വിഷയം ഏറ്റെടുത്തു. വലിയ പ്രതീക്ഷയോടെയാണ് ഗ്രാമവാസികൾ ഈ ഇടപെടൽ കണ്ടത്. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് ഇവരുടെ അവസ്ഥ.
Read more news from source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| narrow bridge & visibility issues in the night | NA as nobody deceased in the accident | 0 | https://plus.codes/7J3R23Q9+QH |
പുതിയ നൂറടി പാലം തകർന്നതോടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന പാലമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാർ പണിത ഈ പാലം ബലപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോടതി ഇടപെടലിലൂടെ ഉടൻ പുതിയ പാലം പണിയും എന്ന പ്രതീക്ഷയിൽ ഒരു വിഭാഗം ആളുകൾ ഈ തുക വിനിയോഗിക്കുന്നതിനെ എതിർത്തു.
അതിനാൽ അനുവദിച്ച തുക മറ്റ് പദ്ധതികൾക്കായി മാറ്റി. ഇതോടെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതാണ് അവസ്ഥ. ജീപ്പ് ഉൾപ്പെടെ ചെറുവാഹനങ്ങൾ മാത്രമേ ഇതുവഴി പോകാവു എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഭാരവണ്ടികളും കടന്നു പോകുന്നതായി നാട്ടുകാർ പറഞ്ഞു.
കോടതി ഇടപെടലും ഫലം കണ്ടില്ല, മ്ലാമലക്കാരുടെ യാത്രാ ദുരിതം തുടരുന്നു. പഴയ നൂറടി പാലത്തിൽ നിന്ന് ഇന്നലെ ജീപ്പ് മറിഞ്ഞത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണ്.
തങ്ങൾ വിജയിപ്പിച്ച ജനപ്രതിനിധികൾ നിസഹായരായി കൈ മലർത്തിയപ്പോൾ മ്ലാമല ഫാത്തിമ ഹൈസ്കൂളിലെ കുട്ടികൾ വിഷയം ഹൈക്കോടതി ജഡ്ജിമാർക്ക് മുന്നിൽ എത്തിച്ചു. ജഡ്ജിമാരുടെ നിർദേശപ്രകാരം ലീഗൽ സർവീസ് സൊസൈറ്റി വിഷയം ഏറ്റെടുത്തു. വലിയ പ്രതീക്ഷയോടെയാണ് ഗ്രാമവാസികൾ ഈ ഇടപെടൽ കണ്ടത്. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്നതാണ് ഇവരുടെ അവസ്ഥ.
Read more news from source.

No comments:
Post a Comment