കാലടി (23/02/20) : പട്ടണത്തിൽ മലയാറ്റൂർ റോഡിൽ സംസ്കൃത സർവകലാശാല കവാടത്തിനു മുന്നിലെ ജംക്‌ഷൻ അപകട മേഖലയായി. 5 റോഡുകൾ ഇവിടെ വന്നു ചേരുന്നു. കാലടി, മലയാറ്റൂർ, സർവകലാശാലയോടു ചേർന്നുള്ള കനാൽ റോഡ്, ആശ്രമം റോഡിൽ നിന്നുള്ള കനാൽ റോഡ്, പുത്തൻകാവ് ക്ഷേത്രം റോഡ് എന്നിവ സംഗമിക്കുന്നത് ഈ ജംക്‌ഷനിലാണ്. ജംക്‌ഷനിലെത്തിയാൽ ഏതു റോഡിൽ നിന്നു വാഹനങ്ങൾ വരും എന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. ഇതു രാത്രിയിൽ കൂടുതൽ അപകടാവസ്ഥ സൃഷ്ടിക്കുന്നു.
ഗതാഗതം നിയന്ത്രിക്കുന്നതിനു ഇവിടെ പ്രത്യേക സംവിധാനങ്ങളൊന്നും ഇല്ല. ജംക്‌ഷനു നല്ല വീതിയുള്ളതിനാൽ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടാണ്. ഏതെങ്കിലും 2 റോഡിൽ നിന്നു വാഹനങ്ങൾ വന്നാൽ റോഡിനു നടുവിൽപ്പെട്ടതു തന്നെ. ഒട്ടേറെ സ്കൂൾ വിദ്യാർഥികൾ കാൽനടയായും സൈക്കിളിലും സ്കൂളിൽ പോകുന്ന വഴിയാണിത്. ക്ഷേത്രത്തിലേക്കു റോഡ് മുറിച്ചു കടക്കുന്നത് ഇവിടെയാണ്. മലയാറ്റൂർ പുതുഞായർ തീർഥാടന കാലം അടുത്തു വരുന്നു. അതിനു മുൻപ് ഈ ജംക്‌ഷൻ അപകട വിമുക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| potential accident zone, careless driving and speeding can cause the accident | NA as nobody deceased in the accident | 0+ | https://plus.codes/7J2R5C9R+89 |
Read more news from the source.

verified
ReplyDelete