കൊണ്ടാഴി (തൃശൂർ) (10/11/19) : ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്.
കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയിൽ പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിൽ കാർ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്‌ചയിൽ കുഴിച്ചിരുന്ന കുഴിയിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറിൽ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളിൽ 2 പേർ നീന്തി കരകയറി.
നീന്തൽ അറിയാത്ത ഒരാൾ മുങ്ങിയ കാറിന്റെ മുകളിൽ കയറിയാണു രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിൾ മാപ് നോക്കിയാണ് യുവാക്കൾ ഇതുവഴി എത്തിയത്. റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതറിയാതെ വന്ന യുവാക്കൾ അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു.
Read more news from the source.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| losing control | NA as nobody deceased in the accident | 0 | https://plus.codes/7J2RPC55+QG |
കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ പാലമറ്റം - നേര്യമംഗലം റോഡിലെ ചാരുപാറയിൽ പുതുക്കിപ്പണിയാൻ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങിൽ കാർ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപെട്ടിരുന്നു. 30 അടിയിലേറെ താഴ്‌ചയിൽ കുഴിച്ചിരുന്ന കുഴിയിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറിൽ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളിൽ 2 പേർ നീന്തി കരകയറി.
നീന്തൽ അറിയാത്ത ഒരാൾ മുങ്ങിയ കാറിന്റെ മുകളിൽ കയറിയാണു രക്ഷപ്പെട്ടത്. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിൾ മാപ് നോക്കിയാണ് യുവാക്കൾ ഇതുവഴി എത്തിയത്. റോഡിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതറിയാതെ വന്ന യുവാക്കൾ അബദ്ധത്തിൽ കുഴിയിൽ അകപ്പെടുകയായിരുന്നു.
Read more news from the source.

No comments:
Post a Comment