Monday, 16 March 2020

തേനിടുക്കിൽ നിർത്തിയിട്ടിരുന്ന ലോറി നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി കുഴിലേക്ക് പതിച്ചു; ഒഴിവായത് വൻ ദുരന്തം

വടക്കഞ്ചേരി (12/03/20) : വടക്കഞ്ചേരി-തൃശൂർ ദേശീയ പാത തേനിടുക്കിൽ നിർത്തിയിട്ടിരുന്ന ലോറി നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി കുഴിലേക്ക് പതിച്ചു.
ഒഴിവായത് വൻ ദുരന്തം. തേനിടുക്ക് ബസ്‌സ്റ്റോപ്പിന്
സമീപം ഇന്ന് രാവിലെ ആറ് മണിയോടു കൂടിയായിരുന്നു സംഭവം. റോഡരികിൽ ലോറി നിർത്തി ഡ്രൈവർ ചായ കുടിക്കുന്നതിനിടെ ലോറി ഉരുണ്ട് നീങ്ങുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
careless parkingNA as nobody deceased in the accident0https://plus.codes/7J2RHFR7+V2
തിരക്കുള്ള ദേശീയപാതയിലൂടെ ലോറി ഉരുണ്ട് പോകുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം ഇത് വഴി വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിന്നാലും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. കുഴിയിലേക്ക് തലകീഴായി മറിഞ്ഞ ലോറി ഭാഗീകമായി തകർന്നു. തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്‌ ഭാഗത്തേക്ക് ലോഡ്മായി പോയ ലോറിയാണ് അപകടത്തിൽ പ്പെട്ടത്. ലോറി നിർത്തുമ്പോൾ ഹാന്റ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്ന് കരുതുന്നു.

Read more news from the source. 

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...