Monday, 30 March 2020

ചിങ്ങവനം പുത്തൻപാലത്തിനു സമീപം ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടം; മണിക്കൂറുകൾക്കു ശേഷം ചിങ്ങവനം ജംക്‌ഷനിൽ കാറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു മറ്റൊരു അപകടം

ചിങ്ങവനം (27/02/20) : എംസി റോ‍ഡിൽ ചിങ്ങവനം പുത്തൻപാലത്തിനു സമീപം ഒരിടവേളയ്ക്കു ശേഷം വീണ്ടും അപകടം. ഇന്നലെ 8.30ന് ബൈക്കിനു പിന്നിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓ‍ടിച്ചിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ചങ്ങനാശേരി ഭാഗത്തു നിന്നു വന്ന ബസ് മുന്നിൽ പോയ ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. ബൈക്കിന്റെ പിന്നിൽ ബസ് തട്ടിയതോടെ യാത്രക്കാരൻ കുറിച്ചി സ്വദേശി ആരോമൽ (21) റോഡിലേക്കു തെറിച്ചു വീണു. ബൈക്ക് ബസിനടിയിലേക്കും കയറി. ബൈക്കിനെയും വലിച്ചുകൊണ്ട് മീറ്ററുകളോളം മുന്നോട്ടു നീങ്ങിയാണ് ബസ് നിർത്തിയത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtakingTBATBAhttps://plus.codes/6JXRGG6G+PX

റോഡരികിലേക്കു തെറിച്ചു വീണതാണ് ആരോമലിന് രക്ഷയായതത്. ബസ് പാഞ്ഞു വരുന്നത് കണ്ട് എതിർ ദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷ വെട്ടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർ സാബുവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് എംസി റോഡിൽ അര മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായി.

മണിക്കൂറുകൾക്കു ശേഷം ചിങ്ങവനം ജംക്‌ഷനിൽ കാറിനു പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചു മറ്റൊരു അപകടവും ഉണ്ടായി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speeding and overtakingNA as nobody deceased in the accident0https://plus.codes/6JXRGGCG+F3

എംസി റോഡിൽ സ്ഥിരമായി അപകടങ്ങൾ സംഭവിക്കുന്ന പ്രദേശമാണ് ചിങ്ങവനം പുത്തൻ പാലം. അമിത വേഗവും ഗതാഗത ലംഘനങ്ങളും നിയന്ത്രിക്കാൻ ഡിവൈഡറുകളും കോണുകളും സ്ഥാപിച്ചെങ്കിലും അപകടങ്ങൾ കുറയുന്നില്ല. നാറ്റ്പാക് സംഘം നടത്തിയ പരിശോധനയിൽ റോഡിലെ അശാസ്ത്രീയമായ ചരിവ് അപകട കാരണമായി കണ്ടെത്തിയിരുന്നു. ഇറക്കത്തിൽ ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും പതിവാണ്.

പൊലീസ് പരിശോധന ശക്തമാക്കിയിട്ടും ചിങ്ങവനത്ത് അപകടങ്ങൾ കുറയുന്നില്ല. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനു വേണ്ടി റോഡിനു നടുവിൽ മീഡിയൻ സ്ഥാപിക്കുകയും , മുന്നറിയിപ്പ് ബോ‌ർഡുകൾ വയ്‌ക്കുകയും ചെയ്‌തിട്ടും ചിങ്ങവനം പുത്തൻപാലം ജംഗ്ഷൻ അപകടത്തുരുത്തായി തുടരുന്നു. ഇന്നലെ രാവിലെയുണ്ടായ ബൈക്കിന് പിന്നിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തെ സംഭവം. ബൈക്ക് യാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപെട്ടത്. 2020 ആരംഭിച്ച ശേഷം ഇവിടെ ഇതുവരെ പത്തിലേറെ അപകടങ്ങൾ ഉണ്ടാകുകയും, രണ്ടു പേർ മരിക്കുകയും ചെയ്‌തു. അപകടങ്ങളെല്ലാം ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടു മാത്രമാണ് ഉണ്ടായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ടെത്തൽ. ജനുവരി ആദ്യവാരമാണ് ഈ വർഷം ആദ്യം ഇവിടെ അപകടമുണ്ടായത്.

അടുത്തിടെ ചിങ്ങവനത്തുണ്ടായ അപകടങ്ങൾ :-

-> മണിപ്പുഴയിലെ സ്വകാര്യ ഷോറൂം ജീവനക്കാർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പുത്തൻപാലത്തിന് സമീപം അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കളിൽ ഒരാൾ മരിച്ചു

-> റോഡരികിൽ വിൽപ്പനയ്‌ക്കു വച്ചിരുന്ന മീൻ വാങ്ങാൻ നിറുത്തിയ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു

-> പാലുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്നു മിനി ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വാഹനം തകർന്നു

-> ചങ്ങനാശേരിയിൽ നിന്നും മൈദയുമായി കോട്ടയത്തേയ്‌ക്കു വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Read more news from the source I.
Read more news from the source II. 

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...