കൊട്ടാരക്കര (20/03/20) : എംസി റോഡിൽ ലോവർ കരിക്കത്ത് കാർ ബൈക്കിലിടിച്ച് ഐടിഐ വിദ്യാർഥി മരിച്ചു. ശൂരനാട് നോർത്ത് അനിൽ ഭവനിൽ അനിൽകുമാറിന്റെ മകൻ മിഥുൻകുമാർ (21)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാഴി കന്നിമേൽ അമ്പിയറ വടക്കേക്കര പുത്തൻവീട്ടിൽ സുബിൻബാബു (20)വിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥികളാണ്.
വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. പഠനത്തിന്റെ ഭാഗമായി കൊട്ടാരക്കര കരിക്കത്തുള്ള വാഹന ഷോറൂമിൽ പ്രവൃത്തി പരിശീലനത്തിലായിരുന്നു വിദ്യാർഥികൾ. ഷോറൂമിൽനിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ മറികടന്നാണ് കാർ ഏതിർവശത്തുകൂടി പോകുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് എതിർഭാഗത്തുള്ള ഓടയിൽ പതിച്ചു. നിർത്താതെപോയ കാർ സമീപമുള്ള പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു.
സമീപമുള്ള വാഹന ഷോറൂമിലെ ജീവനക്കാരാണ് ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മിഥുൻകുമാർ മരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് മിഥുൻകുമാറിന്റെ അമ്മ മിനി. സഹോദരൻ അരുൺ. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.
സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ ചുവടെ :-
Read more news from the source.
Video source: Mathrubhumi
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| speeding, overtaking | TBA | 1+ | https://plus.codes/6JWRXQVR+W7 |
വ്യാഴാഴ്ച വൈകിട്ട് 5.15നായിരുന്നു അപകടം. പഠനത്തിന്റെ ഭാഗമായി കൊട്ടാരക്കര കരിക്കത്തുള്ള വാഹന ഷോറൂമിൽ പ്രവൃത്തി പരിശീലനത്തിലായിരുന്നു വിദ്യാർഥികൾ. ഷോറൂമിൽനിന്ന് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് അടൂർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെ മറികടന്നാണ് കാർ ഏതിർവശത്തുകൂടി പോകുകയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് എതിർഭാഗത്തുള്ള ഓടയിൽ പതിച്ചു. നിർത്താതെപോയ കാർ സമീപമുള്ള പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ കടന്നു.
സമീപമുള്ള വാഹന ഷോറൂമിലെ ജീവനക്കാരാണ് ഇരുവരേയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മിഥുൻകുമാർ മരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് മിഥുൻകുമാറിന്റെ അമ്മ മിനി. സഹോദരൻ അരുൺ. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.
സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങൾ ചുവടെ :-
Read more news from the source.
Video source: Mathrubhumi
No comments:
Post a Comment