Friday, 27 March 2020

കറുകച്ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു പരുക്ക്

കറുകച്ചാൽ (24/02/20) : കറുകച്ചാൽ-മണിമല റോഡിൽ പത്തനാട് ഇലയ്ക്കാട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ചങ്ങനാശേരി മലകുന്നം സ്വദേശി ഹരികുമാറിനാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 4.30നാണ് അപകടം. മണിമല ഭാഗത്തു നിന്നും കറുകച്ചാലിലേക്ക് വന്ന ഹരികുമാർ ഓടിച്ച ബൈക്കിൽ കറുകച്ചാൽ ഭാഗത്തു നിന്നും പത്തനാട് ഭാഗത്തേക്ക് വന്ന മുണ്ടത്താനം സ്വദേശി ബിനോയി ഓടിച്ച കാർ ദിശ തെറ്റി വന്ന് ഇടിച്ചു കയറുകയായിരുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing control, speedingTBA0+https://plus.codes/6JXRGM5V+F2
പരുക്കേറ്റ് റോഡിൽ വീണ ഹരികുമാറിനെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...