Friday, 20 March 2020

പയ്യനാമണ്ണിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കോന്നി (19/03/20) : പയ്യനാമണ്ണിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പയ്യനാമൺ ജംക്‌ഷനിൽ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കോന്നി പൂങ്കാവ് റോഡിൽ നടന്ന അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അതുമ്പുംകുളത്ത് നിന്ന് കോന്നി ഭാഗത്തേക്ക് സഞ്ചരിച്ച ആംബുലൻസിനെ ബൈക്ക് യാത്രികൻ മറികടക്കവേ അപകടം നടക്കാതിരിക്കുവാൻ ആംബുലൻസ് ഡ്രൈവർ വാഹനം ഒഴിച്ചു മാറ്റവേയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
overtaking by the bike & losing control of the ambulanceNA as nobody deceased in the accident0https://plus.codes/6JXR7V2F+73

അപകടത്തിൽ ആംബുലൻസ് ഡ്രൈവർ റിൻസന് നിസ്സാര പരുക്കേറ്റു. സംഭവത്തിൽ ആംബുലൻസിന്റെ ചില്ലുകൾ തകരുകയും വാഹനത്തിനു തകരാർ സംഭവിക്കുകയും ചെയ്തു. വാഹനം റോഡിന്റെ കുറുകെ വീണതിനാൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തുടർന് ക്രയിൻ ഉപയോഗിച്ച് വാഹനം നീക്കം ചെയ്യുകയായിരുന്നു. കോന്നിയിൽ നിന്ന് ഫയർഫോഴ്‌സും പോലീസും എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...