വാല്പാറ : വാല്പാറയ്ക് അടുത്ത വാഴച്ചാൽ എത്തുന്നതിന് മുന്പായിട്ടുള്ള വളവിൽ ബൈക്ക് കാറിന് ഇടിച്ച ബൈക്ക് യാത്രക്കാർക് പരിക്ക് .രാഹുൽ മുരളിയും ഭാര്യ ഷിപ്സി രാഹുലുമാണ് ബൈക്കിൽ ഉണ്ടായിരുന്നത് .വാല്പാറ വഴി കൊടുങ്ങല്ലൂരിക്കുള്ള യാത്ര മദ്ധ്യേ ആയിരുന്നു അപകടം .യു ടേൺ വളവ് വളഞ്ഞപ്പോൾ എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു ,ഇടിയുടെ ശക്തിയിൽ രാഹുൽ തെറിച്ചു കാറിന്റെ ബോണറ്റിൽ തലയിടിക്കുവായിരുന്നു .എതിർ ദിശയിൽ നിന്നും വരുന്ന വണ്ടികൾ കാണാൻ പറ്റാത്ത സാഹചര്യത്തിൽ സ്പീഡ് കുറച്ചായിരുന്നു വണ്ടി ഓടിച്ചിരുന്നതെങ്കിലും ബ്രേക്ക് പിടിക്കാൻ പറ്റാത്ത അത്ര അടുത്തെത്തിയിരുന്നു .ഇടിച്ചയുടൻ കാർ ബ്രേക്ക് ചെയ്തതിനാൽ വലിയൊരു അപകടം ഒഴിവായി .ഇടിച്ച കാറിൽ തന്നെ അടുത്തുള്ള ചാലക്കുടി ഗവണ്മെന്റ് ആശുപത്രിയിൽ ആക്കി.രണ്ടു പേരും ഹെൽമെറ്റ് വച്ചിരുന്നത് കൊണ്ടും, ജാക്കറ്റ് ഗ്ലോവ്സ് ഉള്ളത് കൊണ്ടും കുറച്ചു ചതവുകൾ മാത്രമേ ഉണ്ടായിരുന്നുളൂ.
Valparai: Rahul Murali and his wife Shipzi Rahul were injured in a head-on collision with a car coming from the opposite direction. The car was traveling at a low speed when it could not see the oncoming vehicles, but it was too close to catch the brakes. The car braked and the accident was averted.
| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| dangerous u-turns | TBA | 1 | https://plus.codes/7J2R7MXR+P2 |


Verified.
ReplyDelete