പറവൂർ (22/04/20) : നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ച് 6 വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ഇന്നലെ പുലർച്ചെ രണ്ടരയോടെ വഴിക്കുളങ്ങര കവലയിലായിരുന്നു അപകടം.
വരാപ്പുഴ ഭാഗത്തു നിന്നെത്തിയ ലോറി നിയന്ത്രണം വിട്ടു മൂത്തേടത്ത് ക്ഷേത്രത്തിനു സമീപത്തുള്ള ട്രാൻസ്ഫോമറിലാണ് ആദ്യം ഇടിച്ചത്. ട്രാൻസ്ഫോമർ തകരുകയും ഇതു സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ ഒടിയുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാൻഡിനോടു ചേർന്നുള്ള പോസ്റ്റിൽ ഇടിച്ചു. കവലയിലെ പഴയ ബസ് കാത്തുനിൽപു കേന്ദ്രം ഇടിച്ചു തകർത്തു.
പോസ്റ്റുകളും പൊട്ടിയ കമ്പികളും കേബിളുകളുമായി വാഹനം കുറച്ചു ദൂരം മുന്നോട്ടുപോയി. കമ്പികളും കേബിളുകളും ഉടക്കിയ തെങ്ങു മറിഞ്ഞു വീണു സമീപത്തെ പൂക്കൾ വിൽക്കുന്ന സ്ഥാപനത്തിനു നാശനഷ്ടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരുക്കില്ല.
ഏറെനേരം കഴിഞ്ഞാണു പ്രദേശത്തു വൈദ്യുതി പുനഃസ്ഥാപിക്കാനായത്. കേബിളുകൾ പൊട്ടിയതിനാൽ വീടുകളിലെ ടിവി ചാനൽ കണക്ഷൻ വിച്ഛദിക്കപ്പെട്ടു. ഏതാനും പോസ്റ്റുകൾ വളഞ്ഞിട്ടുമുണ്ട്.
Read more news from the source.

| Reason for Accident | Possible protection for deceased | Number of lives in 1 year in the place | Approximate Plus code from description |
|---|---|---|---|
| driver slept while driving | TBA | 0+ | https://plus.codes/7J2R46MR+CW |
പോസ്റ്റുകളും പൊട്ടിയ കമ്പികളും കേബിളുകളുമായി വാഹനം കുറച്ചു ദൂരം മുന്നോട്ടുപോയി. കമ്പികളും കേബിളുകളും ഉടക്കിയ തെങ്ങു മറിഞ്ഞു വീണു സമീപത്തെ പൂക്കൾ വിൽക്കുന്ന സ്ഥാപനത്തിനു നാശനഷ്ടമുണ്ടായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരുക്കില്ല.
ഏറെനേരം കഴിഞ്ഞാണു പ്രദേശത്തു വൈദ്യുതി പുനഃസ്ഥാപിക്കാനായത്. കേബിളുകൾ പൊട്ടിയതിനാൽ വീടുകളിലെ ടിവി ചാനൽ കണക്ഷൻ വിച്ഛദിക്കപ്പെട്ടു. ഏതാനും പോസ്റ്റുകൾ വളഞ്ഞിട്ടുമുണ്ട്.
Read more news from the source.

No comments:
Post a Comment