Saturday, 25 April 2020

പെരിയാർവാലി കനാലിലേക്ക് കാർ വീണു; യാത്രക്കാർ രക്ഷപ്പെട്ടു

കോതമംഗലം (25/04/20) : മകനും വയോധികയായ അമ്മയും സഞ്ചരിച്ചിരുന്ന കാർ പെരിയാർവാലി മെയിൻ കനാലിലേക്കു മറിഞ്ഞു. നാട്ടുകാർ തക്കസമയത്തു കണ്ടതുകൊണ്ടു യാത്രക്കാർ രക്ഷപ്പെട്ടു. പെരിയാർവാലി ഹൈലവൽ കനാലിൽ ആയക്കാട് ആയപ്പറയിൽ ഉച്ചയോടെയായിരുന്നു അപകടം.
കാർ കനാലിൽ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരാണു കാറിൽ ഉണ്ടായിരുന്ന ആയപ്പാറ പുത്തേത്ത് സാജു (60), അമ്മ ശോശാമ്മ (92) എന്നിവരെ രക്ഷപ്പെടുത്തിയത്. ഇവരെ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല. അഗ്നിരക്ഷാ സേന കാർ കരയ്ക്കു കയറ്റി. റെസ്ക്യൂ ഓഫിസർ കെ.എം. മുഹമ്മദ് ഷാഫി നേതൃത്വം നൽകി.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
losing controlTBA0+https://plus.codes/7J2R3GR9+W5

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...