Friday, 17 April 2020

പോത്തൻകോട് പള്ളിപ്പുറത്തിൽ മൽസ്യഫെഡ് ജീപ്പും വാനുമിടിച്ച് കയറ്റുമതി വ്യാപാരി മരിച്ചു

പോത്തൻകോട് (16/04/20) : മൽസ്യ ഫെഡിന്റെ ജീപ്പും മിനി വാനും പള്ളിപ്പുറത്ത് കൂട്ടിയിടിച്ച് വാൻ ഓടിച്ചിരുന്ന പോങ്ങുംമൂട് പ്രിയദർശിനി നഗർ പിഎൻആർഎ -9 ൽ ബിപിൻ ജേക്കബ് (52) മരിച്ചു. മൽസ്യ ഫെഡ് ഡയറക്ടർ ബോർഡ് അംഗങ്ങളായ മൽസ്യ തൊഴിലാളി യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറി മജീദ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജീവ് , ഉദയംപേരൂർ സ്വദേശി ടി. രഘുവരൻ, ഡ്രൈവർ തൃപ്പൂണിത്തുറ സ്വദേശി സുരേഷ് എന്നിവർ പരുക്കേറ്റ് ആശുപത്രികളിലായി.
നാലുമണിയോടെ സിആർപിഎഫ് ജംക്​‌ഷനു സമീപം താമരക്കുളത്താണ് അപകടം. മൽസ്യഫെഡ് യോഗം കഴിഞ്ഞവരുമായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ജീപ്പ്. പൂർണമായി തകർന്ന വാൻ വെട്ടിപ്പൊളിച്ചാണ് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ബിപിൻ ജേക്കബിനെ പുറത്തെടുത്തത്.

Reason for Accident Possible protection for deceased Number of lives in 1 year in the place Approximate Plus code from description
speedingTBA1+https://plus.codes/6JWRJV54+RH

Read more news from the source.

1 comment:

നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു

  വിഴിഞ്ഞം (06-10-2020): നിയന്ത്രണം വിട്ട് ലോറിമറിഞ്ഞ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി...